വാട്സ്ആപ്പിലൂടെയുള്ള തട്ടിപ്പുകൾ വ്യാപകമാകുന്ന സാഹചര്യത്തിൽ വാട്സ്ആപ്പ് ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട 3 സുരക്ഷാ മുൻകരുതലുകൾ ഇതാ
വാട്സ്ആപ്പിലെ ഫീച്ചറുകൾ പോലെ തന്നെ പ്രശസ്തമാണ് വാട്സ്ആപ്പിൽ നടക്കുന്ന തട്ടിപ്പുകളും. അടുത്തിടെയായി വാട്സ്ആപ്പിലൂടെ വ്യാപകമാകുന്ന തട്ടിപ്പുകൾ വർദ്ധിച്ചതായാണ് തട്ടിപ്പുകൾക്കെതിരേ ലഭിക്കുന്ന പരാതികൾ സൂചിപ്പിക്കുന്നത്. ആതുകൊണ്ട് തന്നെ വാട്സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി നരവധിയായ സവിശേതകളാണ് അടുത്തിടെ പുറത്തിറക്കിയത്. നിങ്ങൾ ഒരു വാട്സ്ആപ്പ് ഉപയോക്താവാണെങ്കിൽ നിങ്ങളുടെ വാട്സ്ആപ്പ് സുരക്ഷിതമായി സംരക്ഷിക്കാൻ സ്വീകരിക്കേണ്ട 3 ലഘുവായ സുരക്ഷാ മാർഗ്ഗങ്ങൾ ഇതാ:
the new year called and asked us to remind you can be with all your faves when the clock strikes midnight 🕛 pic.twitter.com/jlPCVR8U11
— WhatsApp (@WhatsApp) December 31, 2023
6 അക്ക വെരിഫിക്കേഷൻ കോഡ്
ഇപ്പോൾ ഒരു പുതിയ സ്മാർട്ട്ഫോണിൽ നിങ്ങളുടെ വാട്ട്സ്ആപ്പ് അക്കൗണ്ട് രജിസ്റ്റർ ചെയ്യുന്നതിന്, ഒരു 6 അക്ക സ്ഥിരീകരണ കോഡ് മാത്രമാണ് ആവശ്യമുള്ളത്. ഇത് എസ്എംഎസ് വഴിയോ വോയ്സ് കോൾ വഴിയോ ആണ് ഉപയോക്താവിന് ലഭിക്കുന്നത്. ഈ കോഡ് മറ്റൊരാളുമായി പങ്കിടുന്നത് അവർക്ക് നിങ്ങളുടെ വാട്സ്ആപ്പ് ചാറ്റുകളിലേക്ക് പൂർണ്ണ ആക്സസ് നൽകുന്നു. ഈ കോഡ് ഉപയോഗിച്ച്, ബാക്കപ്പ് ചെയ്ത ചാറ്റുകൾ, നിങ്ങളുടെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും കോൺടാക്റ്റുകൾ എന്നിവ ആക്സസ് ചെയ്യാനും മറ്റുള്ളവരെ അനുവധിത്തും. ഈ വിവരങ്ങൾ വിവിധ തട്ടിപ്പുകൾക്കായി ഇപ്പോൾ ഉപയോഗിക്കുന്നുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. അതുകൊണ്ടു തന്നെ ആരുമായും ഈ 6 അക്ക വെരിഫിക്കേഷൻ കോഡ് പങ്കിടരുതെന്നാണ് വാട്സ്ആപ്പ് ഉപയോക്താക്കളോട് നിർദ്ദേശിക്കുന്നത്.
വാട്സ്ആപ്പിലേക്കുള്ള പ്രവേശനം നഷ്ടപ്പെട്ടാൽ ഉടൻ തന്നെ ‘റീ രജിസ്റ്റർ’ ചെയ്യുക
നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ടിലേക്കുള്ള പ്രവേശനം പെട്ടെന്ന് നഷ്ടപ്പെടുകയാണെങ്കിൽ, മറ്റൊരാൾക്ക് ആക്സസ് ലഭിക്കാനുള്ള ഉയർന്ന സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങളിൽ, നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ട് ഡീരജിസ്റ്റർ ചെയ്യുക എന്നതാണ് ഏറ്റവും നല്ല നടപടി. നിങ്ങളുടെ മുൻ ചാറ്റുകൾ പ്രവേശി്കകുന്നതിൽ നിന്ന് തട്ടിപ്പുകാരെ ഈ പ്രവർത്തനം തടയുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ അക്കൗണ്ട് മറ്റേതെങ്കിലും ഫോണിൽ ലോഗ് ഇൻ ചെയ്തിട്ടുണ്ടെങ്കിൽ അതെല്ലാം ഉടനടി ലോഗ് ഔട്ട് ആകുന്നു.
അപ്ഡേറ്റ് ചെയ്തതും യഥാർത്ഥവുമായ വാട്സ്ആപ്പ് ഉപയോഗിക്കുക
വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ വെർഷൻ ഉപയോഗിക്കാൻ ശ്രമിക്കുക. ഇത് നിങ്ങളുടെ ഫോൺ കൂടുതൽ സുരക്ഷിതമായി ഇരിക്കുന്നതിനും, സൂരക്ഷാ ഫീച്ചറുകൾ ഉൾപ്പെടെയുള്ള എല്ലാ സവിശേഷതകളും എളുപ്പത്തിൽ നിങ്ങളിലെത്താനും സഹായിക്കുന്നു. സെക്യൂരിറ്റി പാച്ചുകൾ പരിഹരിക്കുന്ന പുതിയ പതിപ്പുകൾ നിങ്ങളുടെ വിവരങ്ങൾ മറ്റുള്ള തേർഡ് പാർട്ടി കൈക്കലാക്കുന്നതിൽ നിന്നും തടയുന്നു.
വാട്സആപ്പ് ഉപയോക്താക്കൾ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യമാണ് ‘ജിബി’ വാട്സ്ആപ്പ് പോലുള്ള അനധികൃത വാട്സ്ആപ്പുകൾ ഉപയോഗിക്കരുത് എന്നത്. കാരണം ഈ അപ്പുകൾക്ക് യാതൊരു ആധികാരികതയും ഇല്ലാ. കൂടാതെ ഇത്തരം ആപ്പുകളിൽ ശേഖരിക്കുന്ന വിവിരങ്ങൾ ഏതു നിമിഷവും നഷ്ടപ്പെടാനും ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതയുണ്ട്. ഇവയ്ക്ക് നിങ്ങളുടെ ഫോണിലെ മറ്റുവിവരങ്ങൾ പോലും അനധികൃതമായി ഉപയോഗിക്കാൻ സാധിക്കും എന്നതും ഓർത്തിരിക്കണം.
Check out More Technology News Here
- എന്താണ് സോഷ്യൽ മീഡിയക്ക് സുരക്ഷയൊരുക്കുന്ന എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ
- ‘ലിങ്ക് ഹിസ്റ്ററി’ ശേഖരിക്കാൻ ഒരുങ്ങി ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും; എങ്ങനെ ഓഫ് ചെയ്യാം
- എന്താണ് കെ-സ്മാർട്ട്, എങ്ങനെ ഉപയോഗിക്കാം?
- ജോലി കിട്ടില്ല, കാശ് പോകും; ഇൻസ്റ്റഗ്രാമിൽ വരുന്ന ജോലി ഓഫറുകൾ പലതും തട്ടിപ്പാണേ
- ഗൂഗിൾ ക്രോം’ സ്പീഡാക്കണോ? ഈ സെറ്റിങ്ങ്സ് ‘ഓൺ’ ആക്കിയാൽ മതി
- ‘സീക്രട്ട് കോഡ്’ ഉപയോഗിച്ച് വാട്സ്ആപ്പ് ചാറ്റുകൾ എങ്ങനെ ‘ഹൈഡ്’ ചെയ്യാം?
- ഇൻസ്റ്റഗ്രാമിൽ നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ? അറിയാൻ മാർഗ്ഗമുണ്ട്
- സൗജന്യ സേവനം അവസാനിപ്പിച്ച് വാട്സ്ആപ്പ്; ബാക്കപ്പ് ഉപയോഗിക്കാൻ വരിസംഖ്യ നൽകണം
- വാട്സ്ആപ്പിലെ ഈ മെസേജുകൾ സൂക്ഷിക്കണം; നിങ്ങൾക്കും പണം നഷ്ടപ്പെടാം