ബുധനാഴ്ച ഉദിച്ചത് ആകാശത്ത് ദൃശ്യമാകുന്ന ഏറ്റവും വലിയ സൂര്യൻ
ഭൂമി പെരിഹെലിയൻ പൊയിന്റിൽ എത്തുന്നതിനാൽ ആകാശത്ത് പ്രത്യക്ഷപ്പെടുന്നതിൽ ഏറ്റവും വലിയ സൂര്യനായി ഇത് ദൃശ്യമാകും
പൂർണ്ണ വൃത്താകൃതിക്കു പകരമായി ദീർഘവൃത്താകൃതിയിലാണ് സൂര്യനെ ഭൂമി ഭ്രമണം ചെയ്യുന്നത്. അതുകൊണ്ട് തന്നെ സൂര്യനും ഭൂമിയുമായുള്ള ദൂരം വർഷത്തിൽ ഏകദേശം മൂന്ന് ശതമാനം വ്യത്യസപ്പെടാം. കഴിഞ്ഞ ബുധനാഴ്ച ഭൂമി സൂര്യനുമായുള്ള ഏറ്റവും ദൂരം കുറഞ്ഞ പൊയിന്റിൽ എത്തിയിരുന്നു. പെരിഹെലിയൻ എന്നാണ് സൂര്യനുമായി ഭൂമി ഏറ്റവും അടുത്ത് എത്തുന്ന ഈ പൊയിന്റ് അറിയപ്പെടുന്നത്.
പെരിഹെലിയൻ സംഭവിക്കുന്നതായി കണക്കാക്കുന്ന കൃത്യ സമയം ഇന്ത്യൻ സമയം രാവിലെ 6.08 ആണ്. ഭൂമി സൂര്യനെ ഭ്രമണം ചെയ്യാൻ ഒരു വർഷം എടുക്കുന്നതു കൊണ്ടുതന്നെ എല്ലാവർഷവും ഇത് സംഭവിക്കുന്നും ഉണ്ട്. എന്നാൽ ബുധനാഴ്ച ഭൂമി പെരിഹെലിയൻ പൊയിന്റിൽ എത്തിയതിനാൽ ആകാശത്ത് പ്രത്യക്ഷപ്പെടുന്നതിൽ ഏറ്റവും വലിയ സൂര്യനായി ഇത് ദൃശ്യമാകും. 3 ശതമാനം വ്യത്യസം എന്നത് നഗ്നനേതൃത്തിൽ മനസിലാക്കാൻ സാധിക്കില്ല.
വേനൽക്കാലത്ത് നിന്ന് ശൈത്യകാലത്തിലേക്കും മറ്റു ഋതുക്കളിലേക്കും മാറ്റം സംഭവിക്കുന്നത് സൂര്യനും ഭൂമിയും തമ്മിലുള്ള അകലം മൂലമാണെന്ന് പലരും തെറ്റിദ്ധരിക്കുന്നുണ്ട്, എന്നാൽ ഇത് ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവുമൂലമാണ്.
ചെറുതായി വികസിച്ച സൂര്യനെ പകൽസമയത്ത് നിരീക്ഷിക്കുന്നത് പ്രയാസമായിരിക്കും, എന്നാൽ ഇത് കാണാൻ സാധിക്കുന്നവർക്ക് ആകാശം മറ്റൊരു വിരുന്നൊരുക്കിയാതായി അനുഭവപ്പെടാം.ഈ രാത്രിയിൽ നിങ്ങൾക്ക് കാണാൻ കഴിയുന്ന മറ്റൊരു പ്രതിഭാസമാണ് ഉൽക്കാവർഷം. ക്വാഡ്രാന്റിഡ് ഉൽക്കാവർഷം ഡിസംബർ 12 മുതൽ സജീവമാണ്, ജനുവരി 12 വരെ ഇത് തുടരുകയും ചെയ്യും. ജനുവരി 4 ആണ് ഉൽക്കാവർഷത്തിന്റെ ഏറ്റവും ഉച്ചസ്ഥായിയായ സമയം.
Check out More Technology News Here
- എന്താണ് കെ-സ്മാർട്ട്, എങ്ങനെ ഉപയോഗിക്കാം?
- ജോലി കിട്ടില്ല, കാശ് പോകും; ഇൻസ്റ്റഗ്രാമിൽ വരുന്ന ജോലി ഓഫറുകൾ പലതും തട്ടിപ്പാണേ
- ഗൂഗിൾ ക്രോം’ സ്പീഡാക്കണോ? ഈ സെറ്റിങ്ങ്സ് ‘ഓൺ’ ആക്കിയാൽ മതി
- ‘സീക്രട്ട് കോഡ്’ ഉപയോഗിച്ച് വാട്സ്ആപ്പ് ചാറ്റുകൾ എങ്ങനെ ‘ഹൈഡ്’ ചെയ്യാം?
- ഇൻസ്റ്റഗ്രാമിൽ നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ? അറിയാൻ മാർഗ്ഗമുണ്ട്
- സൗജന്യ സേവനം അവസാനിപ്പിച്ച് വാട്സ്ആപ്പ്; ബാക്കപ്പ് ഉപയോഗിക്കാൻ വരിസംഖ്യ നൽകണം
- വാട്സ്ആപ്പിലെ ഈ മെസേജുകൾ സൂക്ഷിക്കണം; നിങ്ങൾക്കും പണം നഷ്ടപ്പെടാം