ഗൂഗിൾ മാപ്പിൽ എങ്ങനെ ലൊക്കേഷനും, ഹിസ്റ്ററിയും ഡിലീറ്റ് ചെയ്യാം?
ഗൂഗിൾ മാപ്പിലെ ലൊക്കേഷനും സെർച്ച് ഹിസ്റ്ററിയും ഡിലീറ്റു ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങൾ എങ്കിൽ, ലാഘുവായ രീതികൾ ഇതാ
പുതിയതോ പരിചയമില്ലാത്തതോ ആയ സ്ഥലങ്ങളിലേക്ക് യാത്രചെയ്യുന്ന സ്മാർട്ട് ഫോൺ ഉപയോക്താക്കൾക്ക് ഏറെ സഹായകമായ ആപ്ലിക്കേഷനാണ് ഗൂഗിൾ മാപ്സ്. ഈ ഡിജിറ്റൽ മാപ്പിന്റെ സഹായത്തോടെ യാത്രചെയ്യുന്ന ആളുകളും ഇപ്പോൾ വർദ്ധിച്ചുവരികയാണ്. ഒരിക്കൽ സന്ദർശിച്ചാൽ ആ സ്ഥലം ഗൂഗിളിന്റെ സർച്ച് ഹിസ്റ്ററിയിൽ പ്രദർശിപ്പിക്കാറുണ്ട്. ഉപയോക്താക്കൾക്ക് എളുപ്പത്തിൽ ആ സ്ഥലത്തേക്ക് വീണ്ടും നാവിഗേറ്റ് ചെയ്യാനുള്ള ഗൂഗിളിന്റെ ഫീച്ചറാണിത്.
എന്നാൽ, ചില സാഹചര്യങ്ങളിൽ, ആപ്പിൽ നിന്ന് ലൊക്കേഷനും സർച്ച് ഹിസ്റ്ററിയും ഇല്ലാതാക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. രഹസ്യ ലൊക്കേഷനുകൾ ഒഴിവാക്കുന്നതിനോ സന്ദർശന സ്ഥലങ്ങൾ, മറ്റുള്ളവർ അറിയുന്നത് തടയുന്നതിനോ മാർഗങ്ങൾ അന്വേഷിക്കുകയാണ് നിങ്ങൾ എങ്കിൽ, ഗൂഗിൾ മാപ്‌സിൽ ലൊക്കേഷനും സർച്ച് ഹിസ്റ്ററിയും നീക്കം ചെയ്യുന്നത് എങ്ങനെയെന്നത് പങ്കുവയ്ക്കുന്നു.
ഗൂഗിൾ മാപ്പിൽ സർച്ച് ഹിസ്റ്ററി എങ്ങനെ ഇല്ലാതാക്കാം
- നിങ്ങളുടെ ഫോണിൽ ഗൂഗിൾ മാപ്പ് തുറന്ന് മുകളിൽ വലതുവശത്തുള്ള പ്രൊഫൈൽ പിക്ചർ ഐക്കണിൽ ടാപ്പ് ചെയ്യുക
- സെറ്റിംഗ്സിൽ താഴെയായി കാണുന്ന ‘മാപ്സ് ഹിസ്റ്ററി’ ടാപ്പ് ചെയ്യുക
- വലത് വശത്ത് ദൃശ്യമാകുന്ന നീല നിറത്തിലുള്ള ഡിലീറ്റ് ബട്ടണിൽ ടാപ്പ് ചെയ്യുക.
- ഇപ്പോൾ ഗൂഗിൾ, നിങ്ങളുടെ മുൻമ്പത്തെ തിരയലുകൾ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്ന സമയപരിധി തിരഞ്ഞെടുക്കാനായി നാല് ഓപ്‌ഷനുകൾ നൽകും.
- ഇതിൽ അനുയോജ്യമായ ഓപ്ഷൻ തിരഞ്ഞെടുത്ത് സർച്ച് ഹിസ്റ്ററി ഡിലീറ്റാക്കാം.
ഗൂഗിൾ മാപ്പിൽ എങ്ങനെ ലൊക്കേഷനും, ടൈംലൈൻ ഹിസ്റ്ററിയും ഇല്ലാതാക്കാം
- ഗൂഗിൾ മാപ്‌സ് തുറന്ന് സ്‌ക്രീനിൽ മുകളിൽ വലത് കോണിലുള്ള പ്രൊഫൈൽ ഐക്കണിൽ ടാപ്പ് ചെയ്യുക.
- ഇവിടെ ‘യുവർ ടൈംലൈൻ‘-ൽ ടാപ്പു ചെയ്യുക, ഇത് നിങ്ങളുടെ ലൊക്കേഷൻ ഹിസ്റ്ററിയുള്ള ഒരു പുതിയ വിൻഡോ തുറക്കും.
- ഒരു വ്യക്തിഗത സന്ദർശനം നീക്കം ചെയ്യാൻ, ഇൻഫർമേഷന്റെ വലതുവശത്തുള്ള ത്രീ-ഡോട്ട് മെനുവിൽ ടാപ്പുചെയ്‌ത് ഡിലീറ്റ് ബട്ടൺ അമർത്തുക
- മുകളിൽ വലതുവശത്തുള്ള ത്രീ-ഡോട്ട് മെനുവിൽ, ദിവസം മുഴുവൻ ലൊക്കേഷൻ ഹിസ്റ്ററി ഇല്ലാതാക്കാൻ അനുവദിക്കുന്ന ഫീച്ചറും ലഭ്യമാണ്.
Check out More Technology News Here
- Amazon and Flipkart Republic Day Sale: 20,000ൽ താഴെ വാങ്ങാവുന്ന മികച്ച ഫോണുകൾ
- ഫോണിൽ അനാവശ്യമായി പരസ്യം കാണിക്കുന്ന ‘ബ്ലോട്ട്‌വെയർ’ എങ്ങനെ നീക്കം ചെയ്യാം?
- എന്താണ് സോഷ്യൽ മീഡിയക്ക് സുരക്ഷയൊരുക്കുന്ന എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ
- എന്താണ് കെ-സ്മാർട്ട്, എങ്ങനെ ഉപയോഗിക്കാം?
- ജോലി കിട്ടില്ല, കാശ് പോകും; ഇൻസ്റ്റഗ്രാമിൽ വരുന്ന ജോലി ഓഫറുകൾ പലതും തട്ടിപ്പാണേ