ഈ വർഷം ഏപ്രിൽ മാസം ആപ്പിൾ ഉപയോക്താക്കൾക്ക് സമാന മുന്നറിയിപ്പ് നൽകിയിരുന്നു
ഇന്ത്യയുൾപ്പെടെ 98 രാജ്യങ്ങളിൽ, ഐഫോൺ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി ആപ്പിൾ. പെഗാസസിനോട് സമാനമായ സ്പൈവെയർ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കമ്പനി ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ വർഷം ഏപ്രിൽ മാസത്തിലും ആപ്പിൾ തങ്ങളുടെ ഉപയോക്താക്കൾക്ക് സമാനമായ മുന്നറിയിപ്പ് നൽകിയിരുന്നു.
ഉപയോക്താവിനെ കുറിച്ചുള്ള വിവരങ്ങൾ, ഉപയോക്താവ് എന്താണ് ചെയ്യുന്നത് തുടങ്ങിയ വിവരങ്ങള്‍ കണ്ടെത്തി ഓരോരുത്തരെയും പ്രത്യേകം ലക്ഷ്യംവയ്ക്കുന്ന സ്പൈവെയര്‍ ആക്രമണമുണ്ടാകാമെന്ന് ആപ്പിള്‍ മുന്നറിയിപ്പ് നല്കുന്നു. ഈ മുന്നറിയിപ്പില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും എല്ലാവരും വിഷയത്തെ ഗൗരവമായി കാണണെന്നും ആപ്പിള്‍ വ്യക്തമാക്കിയിട്ടുണ്ട്.
Here’s what a “mercenary spyware attack” threat notification looks like after signing into a targeted Apple ID on the Web.
Apple also sends alerts via 📧 and 💬iMessage if your account may have been targeted.
Lockdown Mode can help protect your Mac, iPhone, iPad, and 🍎Watch. https://t.co/7xFOMDyIBr pic.twitter.com/siYGU2anMh
— Josh Long (the JoshMeister) (@theJoshMeister) July 10, 2024
പെഗാസസിനോട് സമാനമായ ആക്രമണങ്ങൾക്കാണ് സാധ്യത. സാധാരണ സൈബർ ക്രിമിനൽ ആക്റ്റിവിറ്റിയെക്കാളും കൺസ്യൂമർ മാൽവെയറിനെക്കാളും വളരെ അപൂർവവും സങ്കീർണ്ണവുമാണിത്. ദശലക്ഷക്കണക്കിന് ഡോളർ ചെലവാകുന്ന ഈ ആക്രമണങ്ങൾ, വളരെ കുറച്ച് ആളുകൾക്കെതിരെ വ്യക്തിഗതമായി വിന്യസിക്കപ്പെട്ടവയാണ്, ആപ്പിൾ അറിയിച്ചു.
2021-ൽ, പെഗാസസ് പോലുള്ള സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് അനധികൃത നിരീക്ഷണം നടത്തുന്നത് പരിശോധിക്കാൻ സാങ്കേതിക വിദഗ്ധർ ഉൾപ്പെടുന്ന കമ്മിറ്റി സുപ്രീം കോടതി രൂപീകരിച്ചിരുന്നു. എന്നാൽ പ്രശ്നങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളിൽ കാര്യമായ വിവരങ്ങൾ കണ്ടെത്താൻ സാധിച്ചില്ല. കഴിഞ്ഞ വർഷം ശശി തരൂർ, രാഘവ് ഛദ്ദ, മഹുവ മൊയ്ത്ര തുടങ്ങിയ രാഷ്ട്രീയ നേതാക്കൾക്ക് സമാന ആക്രമണങ്ങൾനേരെ ഉണ്ടാകാമെന്ന് കമ്പനി മുന്നറിയിപ്പ് നൽകിയിരുന്നു.