‘മികച്ച ഫോം മുഖ്യം’ ടീംമംഗങ്ങൾക്ക് ഉപദേശവുമായി ഗംഭീർ
ഒരു ക്രിക്കറ്റ് താരത്തെ സംബന്ധിച്ച് എല്ലാ ഫോർമാറ്റിലും കളിക്കാൻ പര്യാപ്തനായിരിക്കണം. ഏകദിന,ടെസ്റ്റ്,ട്വന്റെി-ട്വന്റെി മത്സരങ്ങൾ അനായാസം കളിക്കാനാകണമെന്നും ഗംഭീർ പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലനകനായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ടീമംഗങ്ങൾക്ക് ഉപദേശവുമായി ഗൗതം ഗംഭീർ. സ്റ്റാർ സ്പോർസിന് നൽകിയ അഭിമുഖത്തിലാണ് ഗൗതം ഗംഭീർ ടീംമഗങ്ങൾക്ക് നിർദേശങ്ങൾ നൽകുന്നത്.
ഒരു ക്രിക്കറ്റ് താരത്തെ സംബന്ധിച്ച് എല്ലാ ഫോർമാറ്റിലും കളിക്കാൻ പര്യാപ്തനായിരിക്കണം. ഏകദിന,ടെസ്റ്റ്,ട്വന്റെി-ട്വന്റെി മത്സരങ്ങൾ അനായാസം കളിക്കാനാകണം. ഇത് മികച്ച ഫോം നിലനിർത്താൻ ഓരോ ക്രിക്കറ്റ് താരവും ശ്രദ്ധിക്കണം. പരിക്കുകളെ സംബന്ധിച്ച് കൂടുതൽ ആശങ്കപ്പെടുന്നതിൽ അർഥമില്ലെന്നും ഗംഭീർ പറഞ്ഞു. ഒരു കായികതാരത്തിന്റെ ജീവിതത്തിൽ പരിക്കുകൾ സ്വാഭാവികമാണ്. പരിക്ക് സംഭവിച്ചാൽ കൃത്യമായ വിശ്രമം അനിവാര്യമാണ്. എന്നാൽ അതിനെപ്പറ്റി കൂടുതൽ ആശങ്കപ്പെടുന്നതിൽ അർഥമില്ലെന്നും അദ്ദേഹം പറഞ്ഞു.
വളരെകുറഞ്ഞ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയാറാണ് ഓരോ താരത്തിനുമുള്ളത്. കുറഞ്ഞ സമയത്തിനുള്ളിൽ കിട്ടുന്ന അവസരങ്ങൾ രാജ്യത്തിനായി കൂടുതൽ പ്രയോജനപ്പെടുത്തണമെന്നും ഗംഭീർ അഭിമുഖത്തിൽ പറഞ്ഞു. രാഹൂൽ ദ്രാവിഡ് സ്ഥാനമൊഴിഞ്ഞതോടെയാണ് ഗൗതം ഗംഭീറിനെ ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനായി തിരഞ്ഞെടുത്തത്. ജൂലൈ ഒൻപതിനായിരുന്നു നിയമനം.
Read More
ഗംഭീറിന് കീഴിൽ ഇന്ത്യൻ ടീമിന് ആദ്യ പര്യടനം; ഇന്ത്യ-ശ്രീലങ്ക മത്സരക്രമം പ്രഖ്യാപിച്ച് ബിസിസിഐ