ചരിത്രം കുറിച്ച് സ്പെയിൻ; യൂറോ കപ്പിൽ നാലാം കിരീടം
ആദ്യ കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടർച്ചയായ രണ്ടാം യൂറോ ഫൈനൽ തോൽവിയായിരുന്നു ഇത്
ഒരിക്കല്‍ക്കൂടി യുവേഫ യൂറോ ചാമ്പ്യന്‍ഷിപ്പ് കിരീടം ചൂടി സ്പെയിന്. ഫൈനലിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് സ്പെയിന് കപ്പ് അടിച്ചത്. സ്പെയിൻ നാലം തവണ കരീടം ചൂടിയപ്പേൾ, ഇംഗ്ലണ്ടിന്റെ തുടർച്ചയായ രണ്ടാം യൂറോ ഫൈനൽ തോൽവിയായിരുന്നു ഇത്.
Enhorabuena, España!!! Merecido campeón de la Eurocopa. #EURo2024 pic.twitter.com/DLetQXlfpn
— Carlo Ancelotti (@MrAncelotti) July 14, 2024
നിക്കോ വില്യംസ് (47), മികേൽ ഒയർസബാൽ (86) എന്നിവരാണ് സ്പെയിനിനായി ഗോൾ നേടിയത്. പകരക്കാരനായ് ഇറങ്ങിയ കോൾ പാമർ 73–ാം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ ആശ്വാസ ഗോൾ നേടി. നാലു തവണ യൂറോ കരീടം ചൂടുന്ന ആദ്യ ടീമാണ് സ്പെയിൻ. 1964, 2008, 2012 വർഷങ്ങളിലാണ് സ്പെയിൻ മുൻപ് യൂറോ കപ്പ് വിജയിച്ചത്.
FUTURE SUPERSTAR pic.twitter.com/Rz142asbdN
— Amazing Video (@amazingvideo01) July 14, 2024
ബെർലിനിൽ നടന്ന ഫൈനൽ മത്സരത്തിൽ കരുതലോടെയാണ് ഇരു ടീമുകളും കളി ആരംഭിച്ചത്. കരുതലോടെയുള്ള പ്രതിരോധവും മുന്നേറ്റവും കൂടുതൽ അവസരങ്ങൾ ഇരു ടീമുകൾക്കും ആദ്യ പകുതിയിൽ സൃഷ്ടിച്ചിരുന്നില്ല. രണ്ടാം പകുതി ആരംഭിച്ചതോടെ 47-ാം മിനിറ്റിൽ ആദ്യ ഗോൾ പിറന്നതോടെയാണ് മത്സരം വേഗത്തിലായത്.
Player of the Tournament 🏆 #EURO2024 pic.twitter.com/r2eKgIhL0l
— Manchester City (@ManCity) July 14, 2024
73-ാം മിനിറ്റില്‍ ഇംഗ്ലണ്ട് സമനില ഗോൾ നേടി. കളി നാലു മിനിറ്റു മാത്രം ബാക്കിയുള്ള സമയത്താണ് സ്പെയിന് വീണ്ടും ലീഡെടുത്തത്.