ചെന്നൈ > ഗുണ സിനിമയുടെ റി റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. പകർപ്പാവകാശം സംബന്ധിച്ച ഹർജിയിലാണ് നടപടി. ഘനശ്യാം ഹേംദേവ് നൽകിയ പരാതിയിലാണ് ജസ്റ്റിസ് പി വേൽമുരുകൻ ഇടക്കാല ഉത്തരവിട്ടത്. പരാതിയിൽ സിനിമ റി റിലീസിന് ഒരുക്കിയ പ്രൊഡക്ഷൻ കമ്പനിയായ പിരമിഡ് ഓഡിയോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എവർഗ്രീൻ മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, പ്രസാദ് ഫിലിം ലബോറട്ടറീസ് എന്നിവർക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തു.
ഗുണ സിനിമയുടെ ഉൾപ്പെടെ 10 തമിഴ് സിനിമകളുടെ പകർപ്പവകാശം തന്റെ പേരിലാണെന്ന് ഹേംദേവ് പരാതിയിൽ പറയുന്നു.
കമൽഹസൻ പ്രാധാന വേഷത്തിലെത്തി 1991 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഗുണ. സന്താന ഭാരതി സംവിധാനം ചെ്യത സിനിമ നിർമ്മിച്ചത് അലമേലു സുബ്രമണ്യം ആണ്. മഞ്ഞുമ്മൽ ബോയ്സിൽ ‘കണ്മണി അന്‍പോട്’ എന്ന ഗുണ സിനിമയിലെ ഗാനം ഉൾപ്പെട്ടതോടെ കമൽഹാസൻ ചിത്രം വീണ്ടും ശ്രദ്ധ നേടിയിരുന്നു. ഇളയരാജയായിരുന്നു സംഗീതം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..