മസ്കത്ത് > ഗതാഗതം, ലോജിസ്റ്റിക്സ്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി എന്നീ മേഖലകളിൽ ഒമാനികൾക്ക് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് മന്ത്രാലയം തൊഴിൽ സംരംഭങ്ങളുടെ പാക്കേജ് ആരംഭിച്ചു. അതിന്റെ ഭാഗമായി ഈ മേഖലകളിലെ തൊഴിലവസരങ്ങളിൽ നൂറ് ശതമാനം സ്വദേശികൾക്കായി മാറ്റിവെക്കും.
2025 ജനുവരി മുതൽ ആണ് തീരുമാനം പ്രാബല്യത്തിൽ വരിക. പ്രധാന മേഖലകളിൽ പ്രവാസി തൊഴിലാളികൾക്ക് പകരം ഒമാനി പൗരന്മാരെ നിയമിക്കുന്നതിനായി രൂപകൽപ്പന ചെയ്ത നയങ്ങളും നിയന്ത്രണ നടപടികളും പുതിയ സംരംഭങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
2025 ജനുവരി മുതൽ 2027 അവസാനം വരെ വിവിധ മേഖലകളിൽ പൂർണ്ണമായും ഒമാനികൾക്കായി നീക്കിവയ്ക്കാൻ ലക്ഷ്യമിട്ടുള്ള ചില പദ്ധതികൾ മന്ത്രാലയം പ്രഖ്യാപിക്കുമെന്ന് ഗതാഗത- കമ്മ്യൂണിക്കേഷൻസ്- ഇൻഫർമേഷൻ ടെക്നോളജി മന്ത്രി സെയ്ദ് ബിൻ ഹമൂദ് അൽ മവാലി ഒമാൻ വാർത്താ ഏജൻസിയോട് പറഞ്ഞു. തൊഴിൽ മന്ത്രാലയവുമായി ഏകോപിപ്പിച്ച് ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമായിരിക്കും ഇത് നടപ്പാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..