കുവൈത്ത് സിറ്റി > രാജ്യത്ത് താമസ നിയമലംഘകര്‍ക്കെതിരെ നടത്തിയ വ്യാപക പരിശോധനയില്‍ നിരവധി നിരവധി പേർ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രൈവറ്റ് സെക്യൂരിറ്റി സെക്ടർ, ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് റെസിഡൻസി അഫയേഴ്സുമായി സഹകരിച്ച് ജലീബ് അല്‍ ഷുവൈക്ക് പ്രദേശത്ത് പരിശോധന ക്യാമ്പയിനുകൾ നടത്തി. പ്രത്യേക സുരക്ഷാകാര്യങ്ങൾക്കായുള്ള ആഭ്യന്തര അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുള്ള സഫയും നിരവധി ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്നാണ് ഓപ്പറേഷന് മേൽനോട്ടം വഹിച്ചത്.
നിരവധി നിയമലംഘകരെയും വാണ്ടഡ് ലിസ്റ്റിലുള്ളവരെയും പിടികൂടാൻ കഴിഞ്ഞു. നാടുകടത്തൽ ഉൾപ്പെടെയുള്ള ആവശ്യമായ നിയമ നടപടികൾക്കായി ഇവരെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തിട്ടുണ്ട് ജ്ലീബ് അൽ-ഷുയൂഖ്, അൽ-ഹസാവി, അബ്ബാസിയ മേഖലകളിൽ തുടർച്ചയായ സുരക്ഷാ കാമ്പെയ്നിൽ, താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 41 പേരെ സുരക്ഷാ അധികൃതർ അറസ്റ്റ് ചെയ്തു. വ്യക്തിഗത തിരിച്ചറിയൽ രേഖകൾ കൈവശം വയ്ക്കാത്ത 6 പേർ ഇതിൽ ഉൾപ്പെടുന്നു.താമസ നിയമം ലംഘിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധനാ കാമ്പെയ്നുകൾ ആരംഭിക്കുന്നതിനായി സുരക്ഷാ സംഘം ജിലീബ് അൽ-ഷുയൂഖ് ഏരിയയുടെ പ്രവേശന കവാടങ്ങളും എക്സിറ്റുകളും അടച്ചു. പരിശോധന രാവിലെ 5 മുതൽ 7 വരെ രണ്ട് മണിക്കൂർ നീണ്ടുനിന്നു. 350-ലധികം പേരെ പരിശോധിച്ചു.
പൊതുമാപ്പ് ഉപയോഗപ്പെടുത്താതെ നിയമവിരുദ്ധമായി രാജ്യത്ത് തുടരുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം നേരേത്ത വ്യക്തമാക്കിയിരുന്നു. രാജ്യത്തുടനീളം സുരക്ഷ പരിശോധനകൾ തുടരുകയാണെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ വ്യക്തമാക്കി. നിയമലംഘകരെ സംരക്ഷിക്കുന്നവർക്കെതിരെയും നടപടി സ്വീകരിക്കും. പരിശോധനയിൽ സുരക്ഷ ഉദ്യോഗസ്ഥരുമായി സഹകരിക്കാൻ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. നിയമവിരുദ്ധമായി കഴിയുന്നവരെ ശ്രദ്ധയിൽ പെട്ടാൽ എമർജൻസി ഫോൺ നമ്പറിൽ (112) അറിയിക്കണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..