ഇനി ഫൈനലിസിമ…ആർജന്റീനയും സ്പെയിനും നേർക്കുനേർ
അർജന്റീനയും സ്പെയിനും നേർക്കുനേർ വരുന്ന ഫൈനലിസിമയ്ക്ക് ഇനി ഒരുവർഷം ഫുട്ബോൾ ആരാധകർ കാത്തിരിക്കണം. മത്സലരത്തിനപ്പുറം രണ്ട് വൻകരയിലെ ശക്തർ നേർക്കുനേർ ഏറ്റുമുട്ടുന്ന അവിസ്മരണീയ പോരാട്ടത്തിനാകും ഇത്തവണ ഫൈനലിസിമ സാക്ഷ്യയാവുക.
ലാറ്റിൻ അമേരിക്ക കീഴടക്കി മെസിപ്പട, യൂറോപ്പ് വൻകരയിൽ സ്പാനീഷ് തേരോട്ടം. ഇനി ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്നത് ഫൈനലിസിമയ്ക്കാണ്. അർജന്റീനയും സ്പെയിനും നേർക്കുനേർ വരുന്ന ഫൈനലിസിമയ്ക്ക് ഇനി ഒരുവർഷം ഫുട്ബോൾ ആരാധകർ കാത്തിരിക്കണം. മത്സലരത്തിനപ്പുറം രണ്ട് വൻകരയിലെ ശക്തർ നേർക്കുനേർ ഏറ്റുമുട്ടുന്ന അവിസ്മരണീയ പോരാട്ടത്തിനാകും ഇത്തവണ ഫൈനലിസിമ സാക്ഷ്യയാവുക. കഴിഞ്ഞ ഫൈനലിസിമ അർജന്റീനയാണ് സ്വന്തമാക്കിയത്. അന്ന് യൂറോപ്യൻ ചാംപ്യന്മാരായിരുന്ന ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന മറികടന്നത്. ലാതുറോ മാർട്ടിനെസ്, എയ്ഞ്ചൽ ഡി മരിയ, പൗളോ ഡിബാല എന്നിവർ ഗോളുകൾ നേടി.
ഫിഫ ലോകകപ്പിന് മുമ്പ് നടക്കുന്ന പ്രധാന മത്സരം കൂടിയാണ് ഫൈനലിസിമ. പിന്നാലെ നടന്ന ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം നേടുകയും ചെയ്തു. ഇത്തവണ ഫൈനലിസിമ സമയം നിശ്ചിയിച്ചിട്ടില്ല. 2025 ജൂൺ – ജൂലൈ മാസങ്ങൾക്കിടെയായിരിക്കും മത്സരം നടക്കുക.
കിരീടം നേടിയ ലാമിനും മെസ്സിയും കൂടുതൽ കരുത്തരായാകും ഫൈനലിസിമയ്ക്ക് വരിക.
ടീം സ്പെയിൻ
ഫൈനലിസിമ കിരീടം ആരു നേടിയാലും ഫുട്ബോളിന്റെ സൗന്ദര്യമേറും. പ്രായം തളർത്താത്തെ പോരാട്ടവീര്യവുമായി മെസിയും പ്രായം പതിനെട്ട് കടക്കാത്തെ ലാമിനും കൊമ്പുകോർക്കട്ടെ. ആരാധകർക്ക് മികച്ച ഫുട്ബോൾ കാണാനാവട്ടെ. കാത്തിരിക്കാം ഗംഭീര ഫൈനലിസിമയ്ക്ക് വേണ്ടി. മികേൽ ഒയർസവലും ലമിൻ യമാലിനേയും റോഡ്രിയേയും നിക്കോ വില്ല്യംസുമെല്ലാം പുതിയ തന്ത്രങ്ങളുമായി സ്പാനീഷ് പട കൂടുതൽ കരുത്തരായാകും ഫൈനലിസിമയ്ക്ക്് എത്തുക. വേഗ ഫുച്ബോളിന്റെ രാജാക്കൻമാരെ അതേ നാണയത്തിൽ തളയ്ക്കാനുള്ള അടവുമായാകാം മെസ്സിപ്പട കളത്തിലിറങ്ങുക. രണ്ടിൽ ആരുജയിച്ചാലും ഇത്തവ ഫൈനലിസിമയിൽ തീപാറുമെന്ന് ഉറപ്പാണ്.
അതേസമയം, യൂറോകപ്പ് വിജയികളായ സ്പൈയിന് സ്വന്തം നാട്ടിൽ രാജകീയ വരവേൽപ്പ് നൽകി ആരാധകർ. മണിക്കൂറുകൾ നീണ്ടുനിന്ന റോഡ് ഷോയിൽ മണിക്കൂറുകൾ കാത്തുനിന്നാണ് ആരാധകർ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ വരവേറ്റത്. കോപ്പയിൽ മുത്തമിട്ട അർജന്റീനയ്ക്കും ജന്മനാട്ടിൽ ഗംഭീര വരവേൽപ്പാണ് ആരാധകർ നൽകിയത്.