ദമ്മാം> സൗദി കിഴക്കൻ പ്രവിശ്യയിൽ ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന കാക്കു സേഫ്റ്റി ഡിഫ സൂപ്പർ കപ്പിന്റെ സെമി ഫൈനലിൽ ജൂലൈ 19ന് നടക്കും. സെമി ഫൈനലിൽ യൂണിഗാർബ് ദല്ല എഫ്സിയും, പസഫിക് ലോജിസ്റ്റിക് ബദർ എഫ്സിയും, ഡിമ ടിഷ്യു ഖാലിദിയ്യ എഫ്സിയും, നാബാറ്റാറ്റ് ജുബൈൽ എഫ്സിയും തമ്മില്‍ ഏറ്റുമുട്ടും.
ഡിഫ സൂപ്പർ കപ്പിന്റെ രണ്ടാം ക്വാർട്ടർ മത്സരത്തിൽ മലബാർ യുണൈറ്റഡ് എഫ്സിക്കെതിരെ മറുപടി ഇല്ലാത്ത ഒരു ഗോളിന് വിജയിച്ചാണ് ദല്ലാ എഫ്സി സെമിയിൽ പ്രവേശിച്ചത്. മത്സരത്തിൽ ആദ്യ പകുതിയിൽ ദല്ലയുടെ ജിൽഷാദാണ് വിജയഗോൾ നേടിയത്. രണ്ടാം പകുതിയിൽ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോള്‍ നേടാന്‍ ഇരു ടീമുകള്‍ക്കും കഴിഞ്ഞില്ല. വിജയഗോൾ നേടിയ ജിഷാദാണ് മത്സരത്തിലെ പ്ലയർ ഓഫ് ദി മാർച്ച്.
വാശിയേറിയ മൂന്നാം ക്വാർട്ടർ പോരാട്ടത്തിൽ ഏറ്റുമുട്ടിയ യൂത്ത് ഇന്ത്യക്കെതിരെ തകർപ്പൻ വിജയം നേടിയാണ് പസഫിക് ലോജിസ്റ്റിക് ബദ്ർ എഫ്സി സെമിയിൽ കടന്നത്. ആദ്യ പകുതിയുടെ തുടക്കത്തിൽ ഇരട്ട ഗോളുകളും, രണ്ടാം പകുതിയിൽ രണ്ടും ഗോളുകൾ യൂത്ത് ഇന്ത്യയുടെ ഗോൾ വലയിൽ എത്തിച്ചാണ് വിജയം നേടിയത്. അവസാന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് അസാസ് ഇഎംഎഫ് റാക്ക എഫ്സിയെ പരാജപ്പെടുത്തിയാണ് ദിമ ടിഷ്യു ഖാലിദിയ്യ സെമി ഫൈനലിൽ പ്രവേശിച്ചത്.
സെമി പോരാട്ടങ്ങളിൽ ആദ്യ മത്സരത്തിൽ ദല്ല- ബദർ എഫ്സിയുമായി ഏറ്റ്മുട്ടുമ്പോൾ, രണ്ടാം സെമിയിൽ ഖാലിദിയ്യ – ജുബൈൽ എഫ്സിയെ നേരിടും. ക്വാർട്ടർ പോരാട്ടങ്ങളിൽ കാലക്സ് ഗ്രൂപ്പ് സിഇഒ ബിനോയ് ജോർജ് മുഖ്യാതിഥിയായിരുന്നു. അർജന്റീനിയന്‍ കോച്ച് ജോസ് ക്ലാരമോന്റി, ഡിഫയുടെ മുൻ ഭാരവാഹികളായ അഷ്റഫ് സോണി, സക്കീർ വള്ളക്കടവ്, ലിയാഖത്തലി, റിയാസ് പട്ടാമ്പി തുടങ്ങിയവർ കളിക്കാരുമായി പരിചയപ്പെട്ടു. സ്വദേശി റഫറിമാരായ മുഹമ്മദ് സാബിത്ത്, വാഇൽ അൽ ഫൈഹാനി, ഖാലിദ് അൽ ഖാലിദി, ഷിഹാബ് അർഷദ്, എന്നിവർ മത്സരം നിയന്ത്രിച്ചു.
ടൂർണ്ണമെന്റ് കമ്മിറ്റി ചെയർമാൻ മുജീബ് കളത്തിൽ, കൺവീനർ റഫീഖ് കൂട്ടിലങ്ങാടി, ഡിഫ പ്രസിഡണ്ട് ഷമീർ കൊടിയത്തൂർ, ഷഫീർ മണലോടി, സഹീർ മജ്ദാൽ, റിയാസ് പറളി, നാസർ വെള്ളിയത്ത്, ആസിഫ് കൊണ്ടോട്ടി, ഫസൽ ജിഫ്രി, ആഷി നെല്ലിക്കുന്ന്, റാസിഖ് വള്ളിക്കുന്ന്, റഷീദ് ചേന്ദമംഗല്ലൂർ, ഫവാസ് കോഴിക്കോട്, തുടങ്ങിയവർ സംഘാടനത്തിന് നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..