കുവൈത്ത് സിറ്റി> കുവൈത്തിൽ കുടുംബ വിസ ലഭിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിബന്ധനകളിൽ ഇളവ് വരുത്തി സർക്കാർ. കുടുംബ വിസ ലഭിക്കുന്നതിന് യൂണിവേഴ്സിറ്റി ബിരുദം വേണമെന്ന നിബന്ധനയാണ് അധികൃതർ ഒഴിവാക്കി. ഇത് സംബന്ധിച്ച നിർദ്ദേശത്തിനു ആഭ്യന്തര മന്ത്രിയും പ്രഥമ ഉപ പ്രധാന മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് അംഗീകാരം നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നേരത്തെയുള്ള നിബന്ധന പ്രകാരം കുടുംബ വിസ ലഭിക്കുന്നതിന് 800 കുവൈറ്റി ദിനാർ പ്രതിമാസ ശമ്പളവും യൂണിവേഴ്സിറ്റി ബിരുദവും നിർബന്ധമായിരുന്നു. കുടുംബ വിസയിൽ ഭാര്യയേയും പതിനാലു വയസിനു താഴെയുള്ള മക്കളെയുമാണ് കുവൈത്തിലേക്ക് കൊണ്ട് വരാൻ സാധിക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..