ദുബായ്> പൂന്താനത്തിന്റെ ജ്ഞാനപ്പാനയുടെ ഏകപാത്ര നൃത്താവിഷ്കാരമൊരുക്കി നർത്തകിയും അധ്യാപികയുമായ അനുപമ വി പിള്ള. ദീർഘ നാളത്തെ തയ്യാറെടുപ്പുകൾക്ക് ശേഷമാണ് അനുപമ ജ്ഞാനപ്പാനയ്ക്ക് സ്വയം നൃത്തരൂപം ചമയ്ക്കുന്നത്.
ആഗസ്റ്റ് 16 രാത്രി 8.30ന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നൃത്തം അവതരിപ്പിക്കും. ദേവസ്വം ബോർഡിന്റെ ക്ഷണപ്രകാരമാണ് പരിപാടി അവതരിപ്പിക്കുന്നത്. പരിപാടിയുടെ ടീസർ ഈ മാസം 21 ന് പ്രകാശനം ചെയ്യും.
സാംസ്കാരിക പ്രവർത്തകയും റാസൽഖൈമയിലെ ലെജൻഡ്സ് പൊർഫോമിംഗ് ആർട് സെന്ററിന്റെ ഡയറക്ടറുമാണ് അനുപമ വർക്കല സ്വദേശിയായ പരേതനായ വിജയദേവൻ പിള്ളയുടെയും കനകലതയുടെയും മകളാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..