ദുബായ് > ഈ വർഷം അവസാനത്തോടെ ഏഴ് പുതിയ വിമാനങ്ങൾ ലഭിക്കുമെന്നും 130 ലധികം പുതിയ പൈലറ്റുമാരെ റിക്രൂട്ട് ചെയ്യാൻ പദ്ധതിയിടുന്നതായും ഫ്ലൈദുബായ് എയർലൈൻ അറിയിച്ചു. 140 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 5,800-ലധികം ജീവനക്കാരാണ് നിലവിൽ കമ്പനിക്കുള്ളത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 6% വർധനയോടെ 440-ലധികം പുതിയ ജീവനക്കാരെ ഈ വർഷം റിക്രൂട്ട് ചെയ്തതായി ഫ്ലൈ ദുബായ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഗൈത് അൽ ഗൈത്ത് പറഞ്ഞു. 58 രാജ്യങ്ങളിലായി 125 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് 88 ബോയിംഗ് 737 വിമാനങ്ങളുള്ള കമ്പനിയുടെ വിപുലീകരണത്തിന് അധികമായി വാങ്ങുന്ന വിമാനങ്ങൾ സഹായിക്കുമെന്ന് അൽ ഗൈത്ത് പറഞ്ഞു.
പുതിയ അറ്റകുറ്റപ്പണികളും പരിശീലന സൗകര്യങ്ങളും നിർമ്മിക്കാനും യുഎഇയിലെ പ്രാദേശിക പ്രതിഭകളുടെ റിക്രൂട്ട്മെൻ്റ് വർധിപ്പിക്കാനും ഫ്ലൈദുബായ് പദ്ധതിയിടുന്നുണ്ട്. പ്രാദേശിക യുവാക്കളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും വ്യോമയാന മേഖലയിൽ പ്രവർത്തിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുന്നതിനും കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് അൽ ഗൈത്ത് വ്യക്തമാക്കി. 2023 ദുബായ് എയർ ഷോയിൽ 30 ബോയിംഗ് 787-9 വിമാനങ്ങൾക്ക് ഫ്ലൈദുബായ് ഓർഡർ നൽകിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..