സഞ്ജു സാംസണെ പ്രശംസിച്ചുകൊണ്ടുള്ള ഗൗതം ഗംഭീറിന്റെ പഴയ ഒരു വീഡിയോ പങ്കുവച്ചുകൊണ്ടാണ് ആരാധകർ സോഷ്യൽ മീഡിയിയൽ വിമർശനം ഉന്നയിക്കുന്നത്
ഈ മാസം നടക്കാനിരിക്കുന്ന ശ്രീലങ്കൻ പര്യടനത്തിനായുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വ്യാഴാഴ്ച പ്രഖ്യാപിച്ചു. ഏകദിന, ട്വന്റി-20 മത്സരങ്ങൾക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. അതേസമയം, ടി20യിൽ ഇന്ത്യയെ ആരു നയിക്കും എന്നതും ക്രിക്കറ്റ് ആരാധകർ ആകാംഷയോടെ ഉറ്റുനോക്കിയ ഒന്നായിരുന്നു. ടി20 ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സൂര്യകുമാര് യാദവിനെ തന്നെയാണ് നായകനായി തിരഞ്ഞെടുത്തത്.
എന്നാൽ, വൈസ്- ക്യാപ്റ്റനായിരുന്ന ഹാർദിക് പാണ്ഡ്യയെ നായക സ്ഥാനത്തേക്കോ ഉപനായക സ്ഥാനത്തേക്കോ പരിഗണിക്കാത്തത് വിമർശനങ്ങക്കിടയാക്കി. ശുഭ്മാൻ ഗില്ലിനെയാണ് ഉപനായകനായി നിയോഗിച്ചിരിക്കുന്നത്. മലയാളി താരം സഞ്ജു സാംസൺ ട്വന്റി 20 ടീമിൽ ഇടംപിടിച്ചെങ്കിലും ഏകദിന ടീമിൽ നിന്നും തഴയപ്പെട്ടു.
സീനിയർ താരങ്ങൾക്ക് വിശ്രമം നൽകിയിരിക്കുന്ന പരമ്പരയിൽ സഞ്ജുവിന് അവസരം ലഭിക്കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ മുഖ്യ പരിശീലകനായ സ്ഥാനമേറ്റ ശേഷമുള്ള ടീം ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്. ഇതോടെ സഞ്ജുവിനെ ഏകദിന ടീമിൽ നിന്ന് തഴഞ്ഞതിൽ ഗംഭീറിനെതിരെയും വിമർശനം ഉയരുകയാണ്.
So Gautam Gambhir said all these about Sanju Samson just to drop him from ODI squad despite scoring a match winning 100 in last ODI series decider in SA.
Seems like lot of internal politics is going on & even Gambhir is helpless.@GautamGambhir @BCCI pic.twitter.com/noPcAeXVI9
— Anurag™ (@Samsoncentral) July 18, 2024
സഞ്ജു സാംസണെ പ്രശംസിച്ചുകൊണ്ടുള്ള ഗൗതം ഗംഭീറിന്റെ പഴയ ഒരു വീഡിയോ പങ്കുവച്ചുകൊണ്ടാണ് ആരാധകർ സോഷ്യൽ മീഡിയയിലൂടെ വിമർശനം ഉന്നയിക്കുന്നത്. സഞ്ജുവിന് ഏകദിനത്തിൽ അവസരം നഷ്ടപ്പെടുന്നത് ടീമിന് നഷ്ടമാണെന്നും, വിരാട് കോഹ്ലിയെയും രോഹിത് ശർമ്മയെയുംപോലെ സഞ്ജുവിനും പിന്തുണ നൽകണമെന്നാണ് ഗംഭീർ പറയുന്നത്. സഞ്ജുവിനെ ലോക നമ്പർ 1 ബാറ്ററെന്ന് വിശേഷിപ്പിച്ചായിരുന്നു ഗംഭീറിന്റെ വീഡിയോ. അന്ന് ലോക ഒന്നാം നമ്പരെന്ന് പറഞ്ഞ താരത്തെ ഇന്ന് ഒഴിവാക്കിയത് എങ്ങനെ ന്യായീകരിക്കും എന്ന തരത്തിലാണ് ആരാധകരുടെ വിമർശനം.
That’s the old game with Sanju Samson. When he seems good, they switch formats on him. Now lost his ODI place after a stunning century. How do you expect to give Sanju confidence when you drop him like this? Players can’t build confidence if they’re constantly under pressure.… pic.twitter.com/jYkDuBpqIG
— Vipin Tiwari (@Vipintiwari952) July 18, 2024
ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന അവസാന ഏകദിനത്തിൽ സെഞ്ചുറി നേടി ടീമിന്റെ വിജയത്തിൽ നിർണായകമായ പ്രകനമാണ് സഞ്ജു സാംസൺ കാഴ്ചവച്ചത്. സഞ്ജുവിന് പകരം ശ്രേയസ് അയ്യരെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പമുണ്ടായിരുന്ന ഗൗതം ഗംഭീർ ഇന്ത്യൻ കോച്ചായി എത്തുമ്പോൾ തിരികെ വിളിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.
Read More
- ഏകദിനത്തിൽ വീണ്ടും തഴയപ്പെട്ട് സഞ്ജു ; ടീം അറിയാം
- അധിക്ഷേപം തുടങ്ങിയത് വിരാട് കോഹ്ലി; പലതും ഒഴിവാക്കാമായിരുന്നു: അമിത് മിശ്ര
- ഇനി ഫൈനലിസിമ…ആർജന്റീനയും സ്പെയിനും നേർക്കുനേർ
- തോമസ് മുള്ളർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു
- അജ്ജയ്യർ അർജന്റീന;കോപ്പയിൽ മുത്തമിട്ട് നീലപ്പട
- ചരിത്രം കുറിച്ച് സ്പെയിൻ; യൂറോ കപ്പിൽ നാലാം കിരീടം