ആരെയും പരിഹസിക്കരുതെന്ന് മെസ്സി പറഞ്ഞിരുന്നു-എൻസോ ഫെർണാണ്ടസ്
കോപ്പ അമേരിക്ക കിരീട നേട്ടത്തിനു ശേഷമുള്ള അർജന്റീന ടീമിന്റെ വിജയാഘോഷത്തിന്റെ ഒരു വീഡിയോ അർജന്റീന താരം എൻസോ ഫെർണാണ്ടസ് തന്റെ ഇൻസ്റ്റാഗ്രാം ചാനലിൽ പങ്കുവെച്ചതാണ് വിവാദമായത്.
കോപ്പ അമേരിക്ക കീരിടനേട്ടത്തിന് നടന്ന ആഘോഷത്തിൽ ഫ്രാൻസ് ഫുട്ബോൾ താരങ്ങളെ വംശീയമായി അധിക്ഷേപിച്ചുള്ള വീഡിയോയിൽ കൂടുതൽ വ്യക്തത വരുത്തി അർജന്റീനിയൻ താരം റാഡ്രിഗോ ഡി പോൾ പറഞ്ഞു. ആരെയും പരിഹസിക്കാൻ പാടില്ലെന്ന് ലയണൽ മെസ്സി നേരത്തെ ടീം അംഗങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നെന്ന് റാഡ്രിഗോ ഡി പോൾ ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നേരത്തെ, വംശീയമായ അധിക്ഷേപിച്ചുകൊണ്ടുള്ള വീഡിയോയിൽ മെസ്സിയുടെ പങ്കിനെപ്പറ്റി ചോദ്യങ്ങൾ വന്നിരുന്നു.
ഇക്കാര്യത്തിലാണ് ഡി പോൾ വ്യക്തത വരുത്തിയിരിക്കുന്നത്.
‘ഫൈനൽ മത്സരം അവസാനിച്ചപ്പോൾ തന്നെ മെസ്സി എല്ലാ ടീമംഗങ്ങളുടെയും അരികിലെത്തിയിരുന്നു. മത്സരം കഴിഞ്ഞു. നമ്മുക്ക് നമ്മുടെ വിജയം ആഘോഷിക്കാം. പക്ഷെ, ആരെയും കളിയാക്കാൻ പാടില്ലെന്ന് മെസ്സി നിർദേശം നൽകി- ഡി പോൾ പറഞ്ഞു. നേരത്തെ വീഡിയോയിൽ മെസിയുണ്ടോയെന്ന് അധികൃതർ പരിശോധന നടത്തിയിരുന്നു. എന്നാൽ വീഡിയോയിൽ ഒരിടത്തും മെസ്സിയുടെ ദ്യശ്യങ്ങളില്ലായിരുന്നു.
കിരീട നേട്ടത്തിനു ശേഷമുള്ള അർജന്റീന ടീമിന്റെ വിജയാഘോഷത്തിന്റെ ഒരു വീഡിയോ അർജന്റീന താരം എൻസോ ഫെർണാണ്ടസ് തന്റെ ഇൻസ്റ്റാഗ്രാം ചാനലിൽ പങ്കുവെച്ചതാണ് വിവാദമായത്. ഈ വീഡിയോയുടെ അവസാന ഭാഗത്താണ് ഫ്രഞ്ച് ടീമിലെ താരങ്ങളെ അധിക്ഷേപിച്ചുള്ള പരാമർശങ്ങൾ. ഫ്രാൻസ് ദേശീയ ടീമിലെ ആഫ്രിക്കൻ വംശജരായ താരങ്ങൾക്കെതിരേ അർജന്റീനിയൻ താരങ്ങൾ വർണ്ണവിവേചനപരമായ പരാമർശങ്ങൾ ഉരുവിടുന്നതായുള്ളത്. സംഭവം വിവാദമായതിനു പിന്നാലെ എൻസോ ഈ വീഡിയോ പിൻവലിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് അർജന്റീന ടീമിനെതിരെ രൂക്ഷവിമർശനമാണ് പൊതുസമൂഹത്തിൽ നിന്നുയരുന്നത്. സംഭവത്തിൽ അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷൻസ് ഫ്രാൻസ് ദേശീയ ഫുട്ബോൾ ടീം പരാതി നൽകിയിട്ടുണ്ട്.