കൊച്ചി> വിവാഹവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ വിശദീകരണവുമായി നടി ഭാമ രംഗത്ത്. ഇന്നലെ ഞാൻ ഇട്ട എഴുത്തിൽ ഉദ്ദേശിച്ചത് സ്ത്രീധനം കൊടുത്ത് നമ്മൾ സ്ത്രീകൾ വിവാഹം ചെയ്യേണ്ടതില്ല എന്നാണെന്നും അങ്ങനെ ചെയ്താലുണ്ടാവുന്ന പ്രത്യേഘാതത്തെ കുറിച്ചുമാണ് എഴുതിയതെന്നും താരം ഇന്‍സ്റ്റഗ്രാമിൽ കുറിച്ചു. സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ടുള്ള സമ്മർദ്ദത്തിൽ ജീവഭയത്തിൽ സ്ത്രീകൾക്ക് കഴിയേണ്ടിവരുമെന്നും താരം പറഞ്ഞു.
‘ഇന്നലെ ഞാന്‍ ഇട്ട എഴുത്തില്‍ ഉദ്ദേശിച്ചത് സ്ത്രീധനം കൊടുത്ത് നമ്മള് സ്ത്രീകള്‍ വിവാഹം ചെയ്യേണ്ടതില്ലെന്നാണ്. അങ്ങനെ ചെയ്താലുണ്ടാവുന്ന പ്രത്യാഘാതത്തെക്കുറിച്ചാണ് എഴുതിയത്. വിവാഹശേഷം ധനം ആവശ്യപ്പെട്ട് സ്ത്രീകള്‍ക്ക് കൊടുക്കുന്ന സമ്മര്‍ദ്ദം അതുമൂലം ജീവനുവരെ ഭീഷണിയോടെ ഒരു വീട്ടില്‍ കഴിയേണ്ടി വരിക. കുഞ്ഞുങ്ങള്‍ കൂടെയുണ്ടേല്‍ ഒരു സ്ത്രീയുടെ മാനസികാവസ്ഥ എല്ലാത്തിനും അപ്പുറമായിരിക്കും. ഇതെല്ലാമാണ് പറയാന്‍ ഉദ്ദേശിച്ചത്. അങ്ങനെ സ്ത്രീകള്‍ ഒരിക്കലും വിവാഹം ചെയ്യരുത് എന്നാണ്. വിവാഹത്തിന് ശേഷമാണേല് സമ്മര്‍ദ്ദം സഹിച്ച് ജീവിതം തുടരാന്‍ എല്ലാവര്ക്കും സാധിക്കണമെന്നില്ല’- ഭാമ കുറിച്ചു.
‘വേണോ നമ്മള് സ്ത്രീകള്‍ക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആര്‍ക്കും നല്‍കിയിട്ട് വിവാഹം ചെയ്യരുത്. അവര്‍ നിങ്ങളെ ഉപേക്ഷിച്ചു പോയാല്‍? ധനം വാങ്ങി അവര്‍ ജീവനെടുപ്പിക്കും, ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവര്‍ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ. ജീവനെടുക്കാന്‍ സാധ്യതയുള്ള സ്ഥലത്തു നിന്നും എത്രയും വേഗം…’- എന്നായിരുന്നു ഭാമ കഴിഞ്ഞ ദിവസം പങ്കുവെച്ച കുറിപ്പ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..