ശിവസേന ഉദ്ധവ് വിഭാഗം കേരള ഘടകം ശിവസേന ഏക്നാഥ് ഷിൻഡെയുമായി കുറച്ചു നാളുകൾക്ക് മുൻപ് ലയിക്കുകയുണ്ടായി. ശ്രീ ഭുവനചന്ദ്രന്റെ നേതൃത്വത്തിൽ കേരളമൊട്ടാകെയുള്ള ശിവസേന[ubt] നേതാക്കൾ രാജിവയ്ക്കുകയും ചെയ്തിരുന്നു. തുടർന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ശിവസേന അഖിലേന്ത്യ അധ്യക്ഷനുമായ ഏക്നാഥ് ഷിൻഡെ ശ്രീ ഭുവനചന്ദ്രനെ ശിവസേന [ഷിൻഡെ വിഭാഗം] ദക്ഷിണമേഖല സെക്രട്ടറിയായി നിയമിച്ചിരുന്നു.
സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് പേരൂർക്കട ഹരികുമാറും യുവസേന സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് ബിജു വഴയിലയും നേതാക്കളും ചേർന്ന് ഇന്ന് നടന്ന ചടങ്ങിൽ ശിവസേന[ubt] ജില്ലാ സെക്രട്ടറിയായിരുന്ന ശ്രീ വിഷ്ണു അമ്പാടിയെ യുവസേന തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആയും അഡ്വക്കേറ്റ് അനീഷ് കുമാറിനെ ജില്ലാ സെക്രട്ടറിയായും നിയമിച്ചു.
സച്ചിൻ എ ജി [ഓർഗനൈസിംഗ് സെക്രട്ടറി] കോട്ടയ്ക്കകം യദു, സുഭാഷ് മണക്കാട്, ശ്രീജിത്ത് [ജില്ലാ വൈസ് പ്രസിഡന്റ്മാർ] അഭിലാഷ് ആർ [ട്രഷറർ] ഹരികൃഷ്ണൻ എസ് എസ്, ഉമേഷ് , സോണി ജേക്കബ്, ഗോകുൽ, വിപിൻ [ജോയിൻ സെക്രട്ടറിമാർ] എന്നിവരും ചുമതലയേറ്റു.