Lijin K | Samayam Malayalam | Updated: 01 Jun 2021, 11:32:00 AM
ലോക്ക് ഡൗൺ കാലത്ത് ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് ബിഹാറിലെ ദർബംഗ വരെയായിരുന്നു പെൺകുട്ടി അച്ഛനെ സൈക്കിളിൽ കയറ്റി വന്നത്. സംഭവത്തിന് പിന്നാലെ 15കാരി ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചിരുന്നു
ജ്യോതിയും പിതാവും സൈക്കിൾ യാത്രയിൽ (ഫയൽ ചിത്രം). PHOTO: ANI
ഹൈലൈറ്റ്:
- ‘സൈക്കിൾ ഗേൾ’ ജ്യോതിയുടെ പിതാവ് അന്തരിച്ചു
- അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്
- പിതാവുമായി കുട്ടി സൈക്കിളിൽ സഞ്ചരിച്ചത് 1200 കിലോമീറ്റർ
ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് ദർബംഗ വരെയാണ് ജ്യോതികുമാരി എന്ന പതിനഞ്ചുകാരി അച്ഛനെ പിന്നിലിരുത്തി സൈക്കിൾ ചവിട്ടി എത്തിയത്. യാത്ര കഴിഞ്ഞ് ഏതാണ്ട് ഒരു വർഷം പൂർത്തിയാകുമ്പോഴാണ് മോഹൻ പാസ്വാൻ അന്തരിച്ചെന്ന വാർത്തയും പുറത്ത് വരുന്നത്. ജ്യോതിയുടെ അച്ഛൻ മരിച്ചെന്ന് സ്ഥിരീകരിച്ച ദർബംഗ ജില്ലാ മജിസ്ട്രേട്ട് എസ്എം ത്യാഗരാജൻ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ കുടുംബത്തെ സന്ദർശിച്ചെന്നും വ്യക്തമാക്കി.
‘ഡെൽറ്റ വേരിയൻ്റ്’എന്നറിയപ്പെടും; ഇന്ത്യയിൽ കണ്ടെത്തിയ വൈറസ് വകഭേദത്തിന് പേരിട്ട് WHO
ഗുരുഗ്രാമിൽ ഇ–റിക്ഷ ഓടിച്ചു ജീവിക്കുകയായിരുന്ന മോഹൻ പാസ്വാന് അപകടത്തിൽ പരുക്കേറ്റതോടെയാണ് കുടുംബത്തിന്റെ ജീവിതം പ്രതിസന്ധിയിലാകുന്നത്. കൊവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മറ്റുമാർഗങ്ങളില്ലാതെ വന്നതോടെയാണ് സൈക്കിളിൽ അച്ഛനെ പിന്നിൽ ഇരുത്തി ജ്യോതി സൈക്കിൾ ചവിട്ടാൻ തീരുമാനിക്കുന്നത്.
ലക്ഷദ്വീപ് ജനതയെ ദ്രോഹിക്കില്ലെന്ന് അമിത് ഷാ ഉറപ്പ് നല്കി: എപി അബ്ദുള്ളക്കുട്ടി
കൈയ്യിലുണ്ടായിരുന്ന പൈസയ്ക്ക് സൈക്കിൾ വാങ്ങിയ കുട്ടി 12 ദിവസം കൊണ്ടാണ് ഗുരുഗ്രാമിൽ നിന്ന് ബിഹാറിലെ ജന്മനാട്ടിലേക്ക് യാത്ര ചെയ്തത്. ജ്യോതിയുടെയും അച്ഛന്റെയും സൈക്കിൾ യാത്ര ലോക ശ്രദ്ധ തന്നെ നേടിയിരുന്നു. ഈ വർഷം ജനുവരിയിൽ ബിഹാറിലെ ഒരു ലഹരി വിരുദ്ധ പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി ജ്യോതിയെ തെരഞ്ഞെടുത്തിരുന്നു. ധീരതയ്ക്കുള്ള പ്രധാൻ മന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരവും കുട്ടിക്ക് ലഭിച്ചിരുന്നു.
ഒറ്റപ്രസവത്തിലെ 4 കുഞ്ഞുങ്ങൾ; അദൃശ്യയും സഹോദരങ്ങളും സ്കൂളിലേക്ക്…
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : father of cycle girl jyoti died of cardiac arrest in darbhanga
Malayalam News from malayalam.samayam.com, TIL Network