കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസിൽ അധോലോക കുറ്റവാളി രവി പൂജാരിയെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യും. ബെംഗളൂരുവിൽ നിന്ന് ഇന്ന് രാത്രി പൂജാരിയെ കൊച്ചിയിലെത്തിക്കും.
രവി പൂജാരി (ഫയൽ ചിത്രം). PHOTO: TOI
ഹൈലൈറ്റ്:
- രവി പൂജാരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി
- ചോദ്യം ചെയ്യലിന് കൊച്ചിയിലേക്ക് കൊണ്ടുവരുന്നു
- അന്വേഷണം കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസിൽ
ഇന്ന് വൈകീട്ടോടെ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം പൂജാരിയെ കസ്റ്റഡിയിലെടുത്തത്. ഇവിടെ നിന്ന് വിമാനമാർഗമാണ് കൊച്ചിയിലേക്ക് കൊണ്ടുവരുന്നത്. വന്‍ സുരക്ഷാ സന്നാഹത്തോടെ രവി പൂജാരിയെ ബെംഗളൂരു വിമാനത്താവളത്തിലെത്തിച്ചിരിക്കുകയാണ്.
മോസ്കിനുള്ളിൽ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; മതപുരോഹിതൻ അറസ്റ്റിൽ
കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസിൽ മൂന്നാം പ്രതിയാണ് രവി പൂജാരി. നേരത്തെ മാർച്ചിൽ ഇദ്ദേഹത്തെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് സംഘം ശ്രമിച്ചിരുന്നു. എന്നാൽ മുംബൈ പോലീസിന്റെ കസ്റ്റഡിയിലായിരുന്നതിനാൽ ഇതിന് സാധിച്ചില്ല. മുംബൈ പോലീസ് പൂജാരിയെ ബെംഗളൂരുവിൽ എത്തിച്ചതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് സംഘം വീണ്ടും കസ്റ്റഡി അപേക്ഷ സമർപ്പിച്ചത്.
ജൂൺ എട്ട് വരെയാണ് കൊച്ചി ക്രൈംബ്രാഞ്ചിന് കോടതി അനുവദിച്ചിരിക്കുന്ന കാലാവധി. ഇതിന് ശേഷം വീണ്ടും ബെംഗളൂരു കോടതിയിൽ ഹാജരാക്കണം. ഇന്ന് രാത്രി കൊച്ചിയിലെത്തിക്കുന്ന പൂജാരിയെ കോടതിയിൽ ഹാജരാക്കും. തുടർന്ന് നാളെയാകും ചോദ്യം ചെയ്യൽ ആരംഭിക്കുക.
കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകനെതിരെ ലൈംഗിക പീഡന പരാതിയുമായി 22 പൂർവ്വ വിദ്യാർഥിനികൾ
2018 ഡിസംബറിലാണ് കേസിനാസ്പദമായ വെടിവെയ്പ്പ് നടക്കുന്നത്. നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലറിലേക്ക് എത്തിയ രണ്ട് യുവാക്കൾ വെടിയുതിർക്കുകയായിരുന്നു. ഇതിന് മുമ്പ് തന്നെ രവി പൂജാരിയുടെ പേരിൽ ഭീഷണിപ്പെടുത്തിയിരുന്നെന്നും ലീന മരിയ പോൾ മൊഴി നൽകിയിരുന്നു.
‘സ്നേഹച്ചന്ത’യുമായി സിപിഎം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : ravi pujari in crime branch custody on beauty parlour firing case
Malayalam News from malayalam.samayam.com, TIL Network