ഇരുപത്തിയേഴുകാരിയായ കരോലിനയ്ക്ക് പരിശീലനത്തിനിടെ ശനിയാഴ്ചയാണ് പരുക്കേറ്റത്
ന്യൂഡല്‍ഹി: ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ ഇന്ത്യന്‍ താരം പിവി സിന്ധുവിന് ബാലികേറ മലയാണ് സ്പെയിനിന്റെ കരോലിനാ മരീന്‍. കരീയറില്‍ ഉജ്വല ഫോമില്‍ തുടരുമ്പോളും മരീന്‍ മുന്നില്‍ അടിതെറ്റിയിട്ടുണ്ട് സിന്ധുവിന്. എന്നാല്‍ പരുക്കിനെ തുടര്‍ന്ന് മരീന്‍ ഒളിമ്പിക്സില്‍ നിന്ന് പിന്മാറിയത് സിന്ധുവിനെ വേദനിപ്പിച്ചു.
പരുക്കിനെക്കുറിച്ച് അറിഞ്ഞത് വേദനിപ്പിച്ചു. വേഗം സുഖം പ്രാപിക്കാന്‍ സാധിക്കട്ടെ. കൂടുതല്‍ ശക്തിയോടെ തിരിച്ചു വരാന്‍ കഴിയുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്. സിന്ധു മരീനയച്ച വിഡിയോ സന്ദേശത്തില്‍ പറയുന്നു. നിലവിലെ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവായ കരോലിനയ്ക്ക് തന്നെയാണ് ഇത്തവണയും സാധ്യത കല്പ്പിച്ചിരുന്നത്. കഴിഞ്ഞ തവണ സിന്ധുവിനായിരുന്നു വെള്ളി.
Also Read: WTC final: സമ്മർദ്ദങ്ങളില്ല; ഇത് ഫൈനൽ ആസ്വദിക്കാനുള്ള സമയം: കോഹ്ലി
കഴിഞ്ഞ തവണത്തെ കലാശപ്പോരാട്ടവും സിന്ധു ഓര്‍ത്തെടുത്തു. കഴിഞ്ഞ ഒളിമ്പിക്സ് ഫൈനലില്‍ നമ്മള് മത്സരിച്ചത് ഞാന്‍ ഓര്‍ക്കുന്നു. അതൊരു നല്ല മത്സരമായിരുന്നു. ഇത്തവണ നിങ്ങളില്ലാത്തത് നഷ്ടമാണ്. ഞാന്‍ മിസ് ചെയ്യുന്നു. ഉടന്‍ തന്നെ മറ്റൊരു മത്സരത്തില്‍ കാണാമെന്ന് പ്രതീക്ഷിക്കുന്നു, വേഗം തിരിച്ചു വരൂ. സിന്ധു പറഞ്ഞു
ഇരുപത്തിയേഴുകാരിയായ കരോലിനയ്ക്ക് പരിശീലനത്തിനിടെ ശനിയാഴ്ചയാണ് പരുക്കേറ്റത്. 2019 സെപ്തംബറിലും താരത്തിന് ലിഗമെന്റിന് പരുക്ക് പറ്റിയിരുന്നു. ഇത്തവണ മികച്ച ഫോമില്‍ തുടരുമ്പോഴാണ് പരുക്ക് വില്ലനായി എത്തിയിരിക്കുന്നത്. മരീന്‍ മൂന്ന് തവണ ലോക ചാമ്പ്യന്‍ഷിപ്പ് നേടിയിട്ടുണ്ട്.