Ken Sunny | Samayam Malayalam | Updated: 30 Jul 2021, 02:16:00 PM
പുഞ്ചിരിയോടെ നല്ല സ്റ്റൈലായി ഭക്ഷണം തയ്യാറാക്കുന്നതിനുള്ള സാങ്കേതികത ജ്ഞാനം ബുറാക്കിന് ലോകം മുഴുവൻ ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ 24.5 മില്യണിലധികം പേരാണ് CZN ബുറാക് എന്ന് പേരുള്ള ബുറാക്കിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് പിന്തുടരുന്നത്.
CZN Burak slicing the onion on air | PC: Instagram/ CZN Burak
ഹൈലൈറ്റ്:
- ഒരു മോട്ടോർ ഗ്ലൈഡറിലിരുന്നാണ് ബുറാക് സവാള അരിയുന്നത്.
- പലർക്കും പേടി തോന്നുന്ന മോട്ടോർ ഗ്ലൈഡറിലിരുന്ന് തന്റെ സ്വതസിദ്ധമായ പുഞ്ചിരിയുമായാണ് ഷെഫ് ബുറാക് സവാള അരിയുന്നത്.
- മോട്ടോർ ഗ്ലൈഡർ പറപ്പിക്കുന്ന വ്യക്തിയാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.
പുഞ്ചിരിയോടെ നല്ല സ്റ്റൈലായി ഭക്ഷണം തയ്യാറാക്കുന്നതിനുള്ള സാങ്കേതികത ജ്ഞാനം ബുറാക്കിന് ലോകം മുഴുവൻ ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. തന്റെ ഫാന്‍സിനായി ചിലപ്പോഴൊക്കെ വ്യത്യസ്തമായ വിഡിയോകളും ബുറാക് ചെയ്യാറുണ്ട്. ഇത്തരത്തിൽ ബുറാക് അടുത്തിടെ ചെയ്ത വീഡിയോ എന്തെന്നോ? സവാള അരിഞ്ഞു. ഒരു ഷെഫ് സവാള അരിയുന്നത് ഇത്ര വലിയ സംഭവം ആണോ എന്നാണോ ചിന്തിക്കുന്നത്? ആകാശത്ത് വച്ചാണ് ബുറാക്ക് സവാള അരിയുന്നത്. ഒരു മോട്ടോർ ഗ്ലൈഡറിലിരുന്നാണ് ബുറാക് സവാള അരിയുന്നത്.
ഇത് നമ്മടെ പപ്പടം അല്ലേ? ആള് ഇറ്റാലിയൻ ആയപ്പോൾ ‘പാപ്പഡ് ആല്യോ എ ഓള്യോ’
ആകാശപ്പറക്കലിനുള്ള ഒരു തുറന്ന വാഹനമാണ് മോട്ടോർ ഗ്ലൈഡർ. നീയന്ത്രിക്കുന്ന വ്യക്തി കൂടാതെ ഒരാൾക്ക് കൂടെ മോട്ടോർ ഗ്ലൈഡറിൽ സഞ്ചരിക്കാം. പുറകിലെ ചെറിയ ഫാൻ മോട്ടോർ കറക്കിയാണ് മോട്ടോർ ഗ്ലൈഡർ ആകാശത്തേക്ക് ഉയർത്തുന്നത്. അതുകൊണ്ട് തന്നെ പലർക്കും മോട്ടോർ ഗ്ലൈഡർ യാത്ര പേടിപ്പെടുത്തുന്നതാണ്. അപ്പോഴാണ് ഗ്ലൈഡറിലിരുന്ന് ബുറാക് സവാള അരിയുന്നത്. മുൻപിൽ ഒരു കട്ടിങ് ബോർഡും വച്ച് സവാള അറിയുന്ന ബുറാക്കിന്റെ വീഡിയോ മോട്ടോർ ഗ്ലൈഡർ പറപ്പിക്കുന്ന വ്യക്തിയാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. താഴേക്ക് നോക്കിയാൽ പലർക്കും പേടി തോന്നുന്ന മോട്ടോർ ഗ്ലൈഡറിലിരുന്ന് തന്റെ സ്വതസിദ്ധമായ പുഞ്ചിരിയുമായാണ് ഷെഫ് ബുറാക് സവാള അരിയുന്നത്.
വാക്സിനെടുത്തവർ കടക്ക് പുറത്ത്! ഇവിടെ നിങ്ങൾക്ക് ഭക്ഷണം വിളമ്പില്ല
‘നിങ്ങൾക്ക് പറക്കുന്ന സവാള ഇഷ്ടമാണോ?’ എന്ന് ടർക്കിഷ് ഭാഷയിൽ കുറിപ്പോടെയാണ് ഈ മാസം പത്താം തിയതി ബുറാക് വീഡിയോ പോസ്റ്റ് ചെയ്തത്. വൈറലായ വീഡിയോയെ പ്രകീർത്തിച്ചും സവാള വെറുതെ അരിഞ്ഞു തള്ളുന്ന ബുറാക്കിനെ വിമർശിച്ചും ഏറെ പേരാണ് പ്രതികരണങ്ങൾ പോസ്റ്റ് ചെയ്യുന്നത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : smiling chef burak cuts onion aboard a motor glider; video goes viral
Malayalam News from malayalam.samayam.com, TIL Network