Jibin George | Samayam Malayalam | Updated: 31 May 2021, 04:32:00 PM
വിവാദ പ്രസ്താവനകൾ തുടർന്ന് രാംദേവ്. യോഗയുടെയും ആയുർവേദത്തിൻ്റെയും ഫലം അനുഭവിക്കുന്ന താൻ കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കില്ലെന്ന് യോഗ ഗുരു ബാബ രാംദേവ്
ബാബ രാംദേവ്. Photo: TOI
അലോപ്പതി നൂറ് ശതമാനം വിജയമല്ലെന്ന് തെളിയിക്കുന്നതാണ് കൊവിഡ് മരണങ്ങൾ. അതിനാൽ കൊവിഡ് പ്രതിരോധ വാക്സിൻ ഞാൻ ഒരിക്കലും സ്വീകരിക്കില്ല. ഇനിയുള്ള കാലങ്ങളിൽ ആയുർവേദത്തിൻ്റെ ഗുണം ലോകം മുഴുവനറിയും. തൻ്റെ ചികിത്സയുടെ ഫലം ലോകത്താകെയുള്ളവർക്ക് തിരിച്ചറിയാൻ കഴിയുമെന്നും രാംദേവ് വ്യക്തമാക്കി.
കൊവിഡ്- 19 ചികിത്സയുടെ ഭാഗമായി നടത്തുന്ന അലോപ്പതി – ആധൂനിക ചികിത്സകൾക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. അലോപ്പതി മരുന്ന് കഴിച്ച് രാജ്യത്ത് ലക്ഷക്കണക്കിന് രോഗികൾ മരിച്ചെന്നായിരുന്നു രാംദേവിൻ്റെ വിവാദ പ്രസ്താവന. രാംദേവ് നടത്തിയ പ്രസ്താവനയ്ക്കെതിരെ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ അടക്കമുള്ളവർ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരുന്നു.
ഗോവയിൽ ബീഫ് നിരോധനമില്ലാത്തത് എന്തുകൊണ്ട്? ലക്ഷദ്വീപ് വിഷയത്തിൽ ശിവസേന രംഗത്ത്
രാംദേവിൻ്റെ പ്രസ്താവനയ്ക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. ആധൂനിക ചികിത്സകളെ രാം ദേവ് തള്ളിപ്പറയുകയും അപമാനിക്കുകയും ചെയ്തെന്നായിരുന്നു ആരോപണം. രാംദേവിനെതിരെ 1000 കോടി രൂപയുടെ മാനനഷ്ടത്തിനും ഐഎംഎ നോട്ടീസ് അയച്ചിരുന്നു.
രാംദേവിൻ്റെ പ്രസ്താവന വിവാദമായതോടെ സമൂഹമാധ്യമങ്ങളിൽ ‘അറസ്റ്റ് രാംദേവ്’ എന്ന ഹാഷ്ടാഗ് ട്രെൻഡ് ആയിരുന്നു. എന്നാൽ, തന്നെ അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുന്നവരുടെ പിതാക്കന്മാർക്ക് പോലും തന്നെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്നും അവർ വെറുതെ ശബ്ദമുണ്ടാക്കി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കേന്ദ്രത്തിനും സംസ്ഥാനത്തിനും രണ്ടുവില എങ്ങനെ വന്നു? വാക്സിൻ നയത്തിനെതിരെ സുപ്രീം കോടതി
രാംദേവിൻ്റെ നേതൃത്വത്തിലുള്ള പതഞ്ജലി ആയുര്‍വേദിൻ്റെ ഡയറി ബിസിനസ് മേധാവി സുനിൽ ബൻസാൽ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ബൻസാലിന് അലോപ്പതി ചികിത്സ നൽകിയിരുന്നുവെന്നും, മരണകാരണമായത് ഈ ചികിത്സയാണെന്നും ആരോപണം ശക്തമായതോടെയാണ് രാംദേവ് വിവാദ പ്രസ്താവനകൾ ആരംഭിച്ചത്.
ഷോളയൂർ ഗ്രാമ പഞ്ചായത്തിന്റെ ജനകീയ ഇടപെടലുകൾ ശ്രദ്ധേയമാകുന്നു
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : yoga guru baba ramdev about covid-19 vaccination
Malayalam News from malayalam.samayam.com, TIL Network