അബുദാബി> മലയാളം മിഷൻ അബുദാബി മേഖലയുടെ കീഴിലുള്ള അബുദാബി മലയാളി സമാജത്തിലെയും അൽ ദഫ്‌റയിലെയും കണിക്കൊന്ന പ്രവേശനോത്സവം വേറിട്ട അനുഭവമായി.അബുദാബി മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രവേശനോത്സവത്തോടനുബന്ധിച്ച് ഒരു മാസമായി നടന്നുവന്നിരുന്ന വായനാമാസാചരണത്തിന്റെ സമാപനവും അരങ്ങേറി.
ആഘോഷ പരിപാടികൾ മലയാളം മിഷൻ ഡയറക്ടർ പ്രൊഫ. സുജ സൂസൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു.സമാജം പ്രസിഡന്റ് സലിം ചിറക്കൽ അധ്യക്ഷനായി . സമാജം സെക്രട്ടറി ദശപുത്രൻ സ്വാഗതം പറഞ്ഞു. കോ ഓർഡിനേറ്റർ എ. പി. അനിൽകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
മലയാളം മിഷൻ അബുദാബി മേഖല കൺവീനർ വി. പി. കൃഷ്ണകുമാർ, അബുദാബി മേഖല കോ ഓർഡിനേറ്റർ സഫറുള്ള പാലപ്പെട്ടി, എക്സി ക്യൂടി വ് അംഗം എ.കെ.ബിരാൻ കുട്ടി, സമാജം കോ ഓർഡിനേഷൻ കൺവീനർ പി. ടി. റഫീഖ്, മുൻ സമാജം സെക്രട്ടറി എ. എം. അൻസാർ, സമാജം ഭരണ സമിതി അംഗങ്ങളായ രഖിൻ സോമൻ, മനു കൈനകരി, നസീർ പെരുമ്പാവൂർ, അബ്ദുർ കാദർ തിരുവത്ര, മലയാളം മിഷൻ അധ്യാപകരായ നൗഷി ദഫസൽ, മഞ്ജു സുധീർ എന്നിവർ സംസാരിച്ചു.
രണ്ടു ക്ളാസുകളിലായി ചേർന്ന എഴുപത് വിദ്യാർത്ഥികൾ വിദ്യാർത്ഥികൾ പുതുതായി ചേർന്നിതി ന്റെ ഭാഗമായി പ്രവേശനോത്സവം സംഘടിപ്പിച്ചത്. വായനാമാസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സര വിജയികളെ പ്രസ്തുത വേദിയിൽ വെച്ച് പ്രഖ്യാപിച്ചു.
മലയാളം മിഷൻ സീനിയർ വിദ്യാർത്ഥിൾ കലാപരിപാടികൾ അവതരിപ്പിച്ചു. മലയാളം മിഷൻ അധ്യാപകരായ ബിൻ സി ലെനിൻ, സംഗീത ഗോപകുമാർ , ഭാഗ്യ ദീപം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.അൽ ദഫ്‌റയിൽ നടന്ന പ്രവേശനോത്സവം കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ അബുദാബി മേഖല കോർഡിനേറ്റർ സഫറുള്ള പാലപ്പെട്ടി മുഖ്യാതിഥിയായിരുന്നു.
അൽ ദഫ്‌റ കോർഡിനേറ്റർ പ്രേം ഷാജിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം അക്ഷരമുത്തശ്ശി ഭഗീരഥിയമ്മയുടെ വേർപാടിൽ അനുശോചിച്ചുകൊണ്ടാണ് ആരംഭിച്ചത്. അനുശോചനപ്രമേയം മലയാളം മിഷൻ അധ്യാപിക അളകനന്ദ രജീഷ് അവതരിപ്പിച്ചു.
മലയാളം മിഷൻ അബുദാബി കോർഡിനേറ്റർ ബിജിത് കുമാർ, അൽ ഐൻ മേഖല പ്രതിനിധി റസ്സൽ മുഹമ്മദ് സാലി, രവി എളവള്ളി, ബീരാൻകുട്ടി, അനിൽ കുമാർ എന്നിവർ സംസാരിച്ചു.
മലയാളം മിഷൻ അധ്യാപകരായ അജിത്. എം. പണിക്കർ സ്വാഗതവും ജെറ്റി ജോസ് നന്ദിയും പറഞ്ഞു. തുടർന്ന് സുഗതാഞ്ജലി കാവ്യാലാപന മത്സര വിജയികൾ അവതരിപ്പിച്ച കവിയരങ്ങ് അരങ്ങേറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..