Sumayya P | Lipi | Updated: 03 Aug 2021, 10:59:00 AM
ഹോട്ടല്‍ ക്വാറന്റൈന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ എല്ലാ വിമാന കമ്പനികള്‍ക്കും അയച്ചതായും അതോറിറ്റി വ്യക്തമാക്കി.
ഹൈലൈറ്റ്:
- ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരമുള്ള ഹോം ക്വാറന്റൈന് പാലിക്കണം
- ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അവരുടെ കുംബാംഗങ്ങള്ക്കും നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈനില്‍ നിന്ന് ഇളവ് അനുവദിച്ചിരുന്നു
അതേസമയം, രാജ്യത്ത് തിരികെ എത്തുന്ന അധ്യാപകരും കുടുംബാംഗങ്ങളും ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരമുള്ള ഹോം ക്വാറന്റൈന് പാലിക്കണമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണിത്. അതോടൊപ്പം ഹോം ക്വാറന്റൈനിലാണെന്ന് കാണിക്കുന്ന ഇലക്ട്രോണിക് റിസ്റ്റ് ബാന്‍ഡ് ധരിക്കുകയും വേണം. ഹോട്ടല്‍ ക്വാറന്റൈന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ എല്ലാ വിമാന കമ്പനികള്‍ക്കും അയച്ചതായും അതോറിറ്റി വ്യക്തമാക്കി.
Also Read: ആസ്റ്റര്‍ ഹെല്‍ത്ത് കെയറിലെ 300ലേറെ ഡോക്ടര്‍മാര്‍ക്ക് യുഎഇയുടെ ഗോള്‍ഡന്‍ വിസ
ഇതിനിടെ, രാജ്യത്തെത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അവരുടെ കുംബാംഗങ്ങള്ക്കും നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈനില്‍ നിന്ന് ഇളവ് അനുവദിച്ചിരുന്നു. പുതിയ തീരുമാനങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തേക്ക് തിരികെയെത്തുന്ന എല്ലാവര്ക്കും കൂടുതല്‍ ഇളവുകള്‍ ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. രാജ്യത്തിന് പുറത്തു നിന്നെത്തുന്ന ഒമാനി പൗരന്മാര്ക്കും ഹോം ക്വാറന്റൈന് നിര്‍ബന്ധമാണ്.
ഇൻ്റര്‍നെറ്റ് എത്തി ഊരുകളിലും ഇനി ഓൺലൈൻ പഠനം ഉഷാറാകും
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : teachers and family members were excluded from the institutional quarantine oman
Malayalam News from malayalam.samayam.com, TIL Network