Sumayya P | Samayam Malayalam | Updated: 03 Aug 2021, 10:43:38 AM
നിലവില്‍ ഫൈസര്‍ ബയോണ്‍ടെക്, മൊഡേണ, ഓക്സ്ഫോഡ് ആസ്ട്രസെനക്ക, ജോണ്സണ് ആന്റ് ജോണ്സണ് എന്നീ വാക്സിനുകളാണ് കുവൈറ്റ് വിതരണം ചെയ്യുന്നത്.
പ്രവേശനം പൂര്‍ണമായി വാക്സിന് എടുത്തവര്‍ക്ക്
ഇവരില്‍ പലരും ഒന്നര വര്‍ഷത്തിലേറെയായി കുവൈറ്റിലേക്ക് വരാനാവാതെ നാടുകളില്‍ കുടുങ്ങിയവരാണ്. അതേസമയം, കുവൈറ്റില്‍ അംഗീകാരമുള്ള ഏതെങ്കിലും വാക്സിനിന്റെ രണ്ടു ഡോസും എടുത്തവര്‍ക്കു മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. നിലവില്‍ ഫൈസര്‍ ബയോണ്‍ടെക്, മൊഡേണ, ഓക്സ്ഫോഡ് ആസ്ട്രസെനക്ക, ജോണ്സണ് ആന്റ് ജോണ്സണ് എന്നീ വാക്സിനുകളാണ് കുവൈറ്റ് വിതരണം ചെയ്യുന്നത്. ഇതില്‍ ഓക്സ്ഫോഡ് ആസ്ട്രസെനക്കയും ഇന്ത്യയില്‍ നല്കുന്ന കൊവിഷീല്‍ഡും സമാനമാണെന്ന് കുവൈറ്റ് അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു.
1620 അധ്യാപകര്‍ രജിസ്റ്റര്‍ ചെയ്തു
ഇവരില്‍ പലരുടെയും നാട്ടിലായിരിക്കുമ്പോള്‍ വിസ കാലാവധി അവസാനിച്ചിരുന്നു. ചില തൊഴിലുടമകള്‍ ഓണ്‍ലൈനായി അത് പുതുക്കിയിരുന്നുവെങ്കിലും പലരും അത് ചെയ്തിട്ടില്ല. നാട്ടില്‍ കഴിയവെ വിസ കാലാവധി തീര്‍ന്നവര്‍ക്ക് പുതിയ എന്‍ട്രി പെര്‍മിറ്റ് തയ്യാറാക്കി നല്‍കുന്നതിന് ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് നടപടികള്‍ പുരോഗമിക്കുകയാണെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇതിനകം 1620 അധ്യാപകരാണ് രാജ്യത്തേക്ക് തിരിച്ചുവരാന്‍ താല്പര്യമുണ്ടെന്ന് കാണിച്ച് കുവൈറ്റ് അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിട്ടുള്ളതെന്നും മന്ത്രാലയം വ്യക്തമാക്കി.
സെപ്തംബറോടെ നേരിട്ടുള്ള ക്ലാസ്സുകള്‍ തുടങ്ങും
സെപ്തംബര്‍ ആരംഭത്തോടെ കുവൈറ്റില്‍ നേരിട്ടുള്ള ക്ലാസ്സുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ് നാടുകളില്‍ കുടുങ്ങിയ അധ്യാപകരെ പ്രത്യേകം താല്പര്യമെടുത്ത് മന്ത്രാലയം രാജ്യത്തേക്ക് തിരികെ കൊണ്ടുവരുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ ആയിരക്കണക്കിന് അധ്യാപകര്‍ നാടുകളില്‍ കുടുങ്ങിയ പശ്ചാത്തലത്തില്‍ കുവൈറ്റില്‍ ലഭ്യമായവരില്‍ അധ്യാപകരില്‍ നിന്ന് അഭിമുഖം നടത്തി നിരവധി പേരെ സ്കൂളുകളില്‍ നിയമിച്ചിരുന്നു. എന്നാല്‍ ചില സ്പെഷ്യലൈസേഷന് ആവശ്യമുള്ള വിഷയങ്ങളില്‍ അധ്യാപകരെ കിട്ടാത്ത സാഹചര്യത്തിലാണ് കുവൈറ്റിന്റെ പുറത്തുള്ളവരെ കൊണ്ടുവരുന്നത്.
വിദ്യാര്‍ഥികള്‍ക്കും വാക്സിന് നല്‍കിത്തുടങ്ങി
സെപ്തംബറില്‍ ക്ലാസ്സുകള്‍ തുടങ്ങുന്നതിന്റെ മുന്നോടിയായി 12നും 15നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് വാക്സിനേഷന് നല്കുന്ന പ്രത്യേക ക്യാംപയിന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം തുടക്കം കുറിച്ചിരുന്നു. 16 വയസ്സോ അതിനു മുകളിലോ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കും അതേപോലെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും വാക്സിന് വിതരണത്തില്‍ നേരത്തേ തന്നെ മുന്‍ഗണന നല്‍കുകയും ചെയ്തിരുന്നു. ഈ വിഭാഗങ്ങളിലെ ഏതാണ്ട് എല്ലാവരും ഇതിനകം രണ്ട് ഡോസ് വാക്സിന് എടുത്തതായാണ് വിവരം. 2020 മാര്‍ച്ച് മുതല്‍ രാജ്യത്തെ സ്കൂളുകളെല്ലാം അടഞ്ഞുകിടപ്പാണ്. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ വഴി മാത്രമാണ് ഇവിടെ പഠനം നടന്നുവരുന്നത്. അതിനിടയില്‍ 10, പ്ലസ്ടു ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്കു മാത്രം വാര്‍ഷിക പരീക്ഷകള്‍ സ്കൂളില്‍ വച്ച് നേരിട്ട് നടത്തിയിരുന്നു. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കുള്ള സ്കൂളുകള്‍ മാത്രമാണ് നിയന്ത്രണങ്ങള്‍ പാലിച്ച് നിലവില്‍ നേരിട്ടുള്ള ക്ലാസ്സുകള്‍ നടത്തുന്നത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : more than 2000 expatriate teachers are set to return to kuwait
Malayalam News from malayalam.samayam.com, TIL Network