ഹൈലൈറ്റ്:
- കൊവിഡ് ബാധിച്ച അമ്മായിഅമ്മ മരുമകളെ കെട്ടിപ്പിടിച്ചു
- യുവതി കൊവിഡ് പോസിറ്റീവായതോടെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു
- പരാതിയുമായി ഇരുപത്തഞ്ചുകാരി
തെലങ്കാനയിലെ സോമാരിപ്പേട്ട ഗ്രാമത്തിലാണ് അസാധാരണ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇരുപത്തഞ്ചുകാരിയായ മരുമകൾ കൊവിഡ് പോസിറ്റീവായതിന് പിന്നാലെ തന്നെ ഇവരെ വീട്ടിൽ നിന്ന്പുറത്താക്കുകയും ചെയ്തു. ഇതിന് പിന്നാലെ യുവതിയുടെ സഹോദരിയെത്തി ഇവരെ രാജന്ന സിര്‍സില്ല ജില്ലയിലെ തിമ്മപ്പൂരിലെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.
സിസിടിവി പരിശോധിക്കൂ; തെളിവ് പുറത്തു വിടൂ; വെല്ലുവിളിയുമായി സികെ ജാനു
കൊവിഡ് പോസിറ്റാവായതിനെത്തുടർന്ന് അമ്മായിഅമ്മ ഐസോലേഷനിലായിരുന്നു. തന്നോട് എല്ലാവരും അകലം പാലിക്കുന്നതില്‍ അവർ അസ്വസ്ഥയായിരുന്നെന്നാണ് യുവതി പറയുന്നത്. ‘എനിക്കും കൊവിഡ്-19 പിടിക്കട്ടെ എന്ന് പറഞ്ഞായിരുന്നു അമ്മായിഅമ്മ എന്നെ കെട്ടിപ്പിടിച്ചത്’ യുവതി ആരോഗ്യ പ്രവർത്തകരോട് പറഞ്ഞു.
വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ അമ്മായിഅമ്മയെ നീരീക്ഷണത്തിലാക്കിയിരുന്നു. പ്രത്യേകസ്ഥലത്താണ് അവർക്ക് ഭക്ഷണം നല്‍കിയിരുന്നത്. കൊച്ചുമക്കളെയും അവരുടെ അടുത്തേക്ക് അയച്ചിരുന്നില്ല. ഇതേതുടര്‍ന്ന് അവര്‍ കടുത്ത നിരാശയിലായിരുന്നെന്നാണ് യുവതി പറയുന്നത്.
Also Read : നീതി ആയോഗിന്റെ എസ്ഡിജി സൂചികയില്‍ കേരളം വീണ്ടും ഒന്നാമത്; ഏറ്റവും പിന്നില്‍ ബിഹാര്‍
ഒറ്റപ്പെടലില്‍ പ്രകോപിതയായ അവര്‍ തനിക്കും കൊവിഡ് വരാന്‍ ആഗ്രഹിച്ചു. ‘ഞാൻ മരിച്ചിട്ട് നിങ്ങൾക്കെല്ലാവർക്കും സന്തോഷത്തോടെ ജീവിക്കണോ?’ എന്ന് ചോദിച്ചായിരുന്നു അവർ കെട്ടിപ്പിടിച്ചതെന്നും യുവതി പറയുന്നു. കൊവിഡ് ബാധിതയായ ഇവർ സഹോദരിയുടെ വീട്ടിലാണ് ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നത്.
കൊവിഡ് മരണ നിരക്കില്‍ സംശയങ്ങള്‍ ഉണ്ട്; ആവര്‍ത്തിച്ച് വി.ഡി സതീശന്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : covid positive woman hugs daughter-in-law infects her in telangana
Malayalam News from malayalam.samayam.com, TIL Network