2020-2021 വര്‍ഷത്തെ സാമൂഹിക-സാമ്പത്തിക-പാരിസ്ഥിതിക മാനദണ്ഡങ്ങൾ പരിഗണിക്കുന്ന പട്ടികയിലാണ് സംസ്ഥാനം വീണ്ടും ഒന്നാംസ്ഥാനം നേടിയത്. മുൻ പതിപ്പുകളിലും കേരളമായിരുന്ന ഒന്നാമത്
പിണറായി വിജയൻ
ഹൈലൈറ്റ്:
- എസ്ഡിജി സൂചികയില്‍ കേരളം വീണ്ടും ഒന്നാമത്
- 75 പോയിന്റ് നേടിയാണ് കേരളം ഒന്നാമതെത്തിയത്
- രണ്ടാം സ്ഥാനം തമിഴ്നാടിനും ഹിമാചൽപ്രദേശിനും
ന്യൂഡൽഹി: നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ (എസ്ഡിജി) ഒന്നാം സ്ഥാനം നിലനിർത്തി കേരളം. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലും സാമ്പത്തിക-സാമൂഹിക-പാരിസ്ഥിതിക ഘടകങ്ങളിലെ പുരോഗതി വിലയിരുത്തിയാണ് സൂചിക തയ്യാറാക്കപ്പെട്ടത്. ഈ സൂചികയിലാണ് സംസ്ഥാനം വീണ്ടും ഒന്നാംസ്ഥാനം നേടിയത്. പട്ടികയിൽ ഏറ്റവും അവസാനം ഉള്ളത് ബിഹാർ ആണ്.
നീതി ആയോഗ് വൈസ് ചെയര്മാന് രാജീവ് കുമാറാണ് സൂചിക പുറത്തുവിട്ടത്. 75 മാർക്ക് നേടിയാണ് കേരളം പട്ടികയിൽ ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനം തമിഴ്നാടിനും ഹിമാചൽപ്രദേശിനുമാണ് 74 പോയിന്റുകളാണ് ഇരു സംസ്ഥാനങ്ങൾക്കും ലഭിച്ചത്. ബിഹാറിനൊപ്പം ജാർഖണ്ഡ്, അസം സംസ്ഥാനങ്ങളും പട്ടികയിൽ പിന്നിലാണ്.
കോവാക്സിന് ശേഷം തദ്ദേശിയമായി വികസിപ്പിച്ച ഒരു വാക്സിൻ കൂടി
എസ്ജിഡി സൂചിക തയ്യാറാക്കി രാജ്യത്തെ സംസ്ഥാനങ്ങളെ കൃത്യമായി റാങ്ക് ചെയ്യാനുള്ള മാനദണ്ഡങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധ നേടിയിട്ടുള്ളതാണെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ പറഞ്ഞു. 2018 മുതലാണ് നീതിയ ആയോഗ് സ്ഡിജി സൂചികകൾ അവതരിപ്പിക്കാൻ തുടങ്ങിയത്.
പുൽവാമയിൽ ബിജെപി കൗൺസിലറെ ഭീകരർ വെടിവെച്ചു കൊന്നു; പ്രദേശം വളഞ്ഞ് സേന
2018-19 ലെ ആദ്യ പതിപ്പിൽ വ്യക്തമാക്കിയിരുന്ന 13 ഉദ്ദേശ്യങ്ങൾ, 39 ലക്ഷ്യങ്ങൾ, 62 സൂചകങ്ങൾ എന്നിവയിൽ നിന്ന്, സൂചികയുടെ രണ്ടാം പതിപ്പിൽ 17 ഉദ്ദേശ്യങ്ങൾ, 54 ലക്ഷ്യങ്ങൾ,100 സൂചകങ്ങൾ എന്ന നിലയിലെത്തിയിരുന്നു. സൂചികയുടെ ഈ മൂന്നാം പതിപ്പായ ഇത്തവണ 17 ഉദ്ദേശ്യങ്ങൾ 70 ലക്ഷ്യങ്ങൾ 115 സൂചികകളുമാണ് വിലയിരുത്തിയത്.
കൊവിഡ് മരണ നിരക്കില്‍ സംശയങ്ങള്‍ ഉണ്ട്; ആവര്‍ത്തിച്ച് വി.ഡി സതീശന്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kerala has retained the top rank in niti aayog’s sdg india index 2020-2021
Malayalam News from malayalam.samayam.com, TIL Network