Ken Sunny | Samayam Malayalam | Updated: 03 Jun 2021, 05:48:00 PM
ചൈനയിലെ ഹീലോംഗ്ജിയാങ് പ്രവിശ്യയിലെ താമസക്കാരനായ ലിയു എന്ന യുവാവാണ് വിഷപ്പല്ല് നീക്കിയ പാമ്പിനെ ഓമനിച്ചു വളർത്താൻ വാങ്ങിയത്. പക്ഷെ ദിവസങ്ങൾക്കുള്ളിൽ യുവാവിന് കടിയേറ്റു.
(representational image)
ഹൈലൈറ്റ്:
- വിഷപ്പല്ല് നീക്കിയ പാമ്പിന്റെ കടി യുവാവിനേറ്റു.
- കൊത്തിയത് വിഷമുള്ള പമ്പ തന്നെയാണെന്നും ഉടനടി ചികിത്സ നേടിയാൽ മാത്രമാണ് താൻ രക്ഷപെട്ടത് എന്ന് ഡോക്ടർ വ്യക്തമാക്കി
- ലിയുവിന് അയക്കേണ്ടിയിരുന്നത് വിഷമില്ലാത്ത പാമ്പ് ആണെങ്കിലും പാക്കിങ്ങിൽ വന്ന പിശകുമൂലം യഥാർത്ഥത്തിൽ അയച്ചത് വിഷമുള്ള മൂർഖനെയാണ്.
വിഷപ്പല്ല് നീക്കം ചെയ്താണ് ചൈനയിൽ പാമ്പുകളെ ഓമനിച്ചു വളർത്താൻ നൽകുക. ഇത്തരത്തിൽ വളർത്താൻ പറ്റിയ ഒരു പാമ്പിനെ ലിയു ഓൺലൈനിൽ വാങ്ങി വടക്കുകിഴക്കൻ ചൈനയിലെ ഹീലോംഗ്ജിയാങ് പ്രവിശ്യയിലെ വീട്ടിലെത്തി. ചില ദിവസങ്ങൾ കുഴപ്പമില്ലാതെ തന്റെ പുത്തൻ കൂട്ടുകാരനുമായി സമയം ചിലവിട്ട ലിയുവിന് പക്ഷെ ഒരു ദിവസം പാമ്പിന്റെ കടിയേറ്റു. വിഷപ്പല്ല് നീക്കിയ പാമ്പിന്റെ കടിയേൽക്കുന്നതെങ്ങനെ എന്ന സംശയത്തിൽ ലിയു ഉടനെ ആശുപത്രിയിൽ എത്തി. കൊത്തിയത് വിഷമുള്ള പമ്പ തന്നെയാണെന്നും ഉടനടി ചികിത്സ നേടിയാൽ മാത്രമാണ് താൻ രക്ഷപെട്ടത് എന്ന് അറിഞ്ഞ ലിയു ഞെട്ടി.
തട്ടിൻപുറത്തൊരു മുട്ടൻ എലികുഞ്ഞല്ല! ആളെ കണ്ടാൽ ഞെട്ടും
കുറച്ച് ദിവസത്തെ വിശ്രമത്തിന് ശേഷം ലിയു പാമ്പിനെ വിറ്റ ഓൺലൈൻ വെബ്സൈറ്റുമായി ബന്ധപ്പെട്ടു. കാര്യമറിഞ്ഞപ്പോൾ വെബ്സൈറ്റ് അധികൃതർ കൂടുതൽ അന്വേഷണം നടത്തി. അപ്പോഴാണ് യഥാർത്ഥ ചിത്രം വെളിപ്പെട്ടത്. വിഷമുള്ള പാമ്പുകളെയും വിഷമില്ലാത്ത പാമ്പുകളുടെയും വില്പന വെബ്സൈറ്റ് കൈകാര്യം ചെയ്യുന്നുണ്ട്. ലിയുവിന് അയക്കേണ്ടിയിരുന്നത് വിഷമില്ലാത്ത പാമ്പ് ആണെങ്കിലും പാക്കിങ്ങിൽ വന്ന പിശകുമൂലം യഥാർത്ഥത്തിൽ അയച്ചത് വിഷമുള്ള മൂർഖനെയാണ്.
കാര്യമറിയാതെ കുറച്ച് ദിവസം വിഷപ്പാമ്പുമായി സമയം ചെലവിട്ടത് ഒരു പേടി സ്വപ്നം പോലെയുണ്ട് ലിയു ഓർത്തെടുക്കുന്നത്. മാത്രമല്ല ഇനിയൊരിക്കലും പാമ്പ് എന്നല്ല ഒരു ജീവിയേയും ഓമനിച്ചു വളർത്തില്ല എന്നാണ് ലിയുവിന് തീരുമാനം.
ജസ്റ്റ് മിസ്! പാമ്പിനോട് കളി വേണ്ട, നോട്ടം ഒന്ന് തെറ്റിയപ്പോൾ സംഭവിച്ചത്…
അടുത്തിടെ മധുര ജില്ലയിൽ നിന്നുള്ള 50 കാരനായ കാർഷികത്തൊഴിലാളി ചത്ത ഒരു പാമ്പിനെ പച്ചക്ക് ചവച്ചരച്ച് തിന്നുന്ന വിഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. കൊറോണ വൈറസിൽ നിന്ന് സ്വയം രക്ഷിക്കാനായി പാമ്പിനെ തിന്നുന്നു എന്നായിരുന്നു അവകാശവാദം. ഏതായാലും വീഡിയോ വൈറലായതോടെ വനംവകുപ്പ് ഇടപെടുകയും 7000 രൂപ പിഴയിടുകയും ചെയ്തു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : man orders detoxified cobra as pet online, gets venomous one and it bites
Malayalam News from malayalam.samayam.com, TIL Network