നിങ്ങൾ തിരക്കിൽ ആയിരിക്കുമ്പോഴോ, മെസ്സേജ് ടൈപ്പ് ചെയ്യാൻ സാധികാത്ത അവസരത്തിലോ നിങ്ങൾക്ക് ഈ സംവിധാനം ഉപയോഗിക്കാം
വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ടൈപ്പ് ചെയ്യാതെയും മെസ്സേജുകൾ അയക്കാനുള്ള സംവിധാനം ഉണ്ട്, ഡിജിറ്റൽ അസിസ്റ്റന്റ് സംവിധാനങ്ങളോടാണ് അതിനു നന്ദി പറയേണ്ടത്. നിങ്ങളുടെ ഫോണിലെ വെർച്വൽ അസിസ്റ്റന്റ് സംവിധാനത്തോട് ഒരു മെസ്സേജ് അയക്കാൻ ആവശ്യപ്പെട്ടാൽ മാത്രം മതി. നിങ്ങളുടെ പണി പൂർത്തിയായി.
ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഗൂഗിൾ അസ്സിസ്റ്റന്റിന്റെ സഹായവും, ഐഒഎസ് ഉപയോക്താക്കൾക്ക് സിരിയുടെ സഹായവും ഇതിനായി ഉപയോഗിക്കാം. നിങ്ങൾ തിരക്കിൽ ആയിരിക്കുമ്പോഴോ, മെസ്സേജ് ടൈപ്പ് ചെയ്യാൻ സാധികാത്ത അവസരത്തിലോ നിങ്ങൾക്ക് ഈ സംവിധാനം ഉപയോഗിക്കാം.
വേണമെങ്കിൽ വന്നിരിക്കുന്ന മെസ്സജുകൾ വായിച്ചു തരാനും നിങ്ങൾക്ക് ഇവയോട് ആവശ്യപ്പെടാം. പക്ഷേ അതിനു മുന്നോടിയായി ചില പെർമിഷനുകൾ നിങ്ങൾ നൽകേണ്ടതുണ്ട്. നോട്ടിഫിക്കേഷനുകൾ ആക്സസ് ചെയ്യാൻ കഴിയുന്നത് മുതലുള്ള പെർമിഷനുകൾ നൽകിയാലാണ് ഇവയുടെ സഹായം ഉറപ്പാക്കാൻ സാധിക്കുകയുള്ളു.
സെറ്റിങ്സിലെ നോട്ടിഫിക്കേഷൻ ആക്സസ് ഓപ്ഷൻ ഗൂഗിളിന് നൽകുന്നതോടെ നിങ്ങൾക്ക് ഈ സംവിധാനം ഉപയോഗിക്കാൻ സാധിക്കും. ഒഴിവാക്കണമെങ്കിൽ ആക്സസ് സെറ്റിങ്സിൽ നിന്നും ഡിസേബിൾ ചെയ്താൽ മതി.
ഗൂഗിൾ അസിസ്റ്റന്റ് സഹായത്തോടെ മെസ്സേജുകൾ അയക്കാനും കേൾക്കാനും താഴെ പറയുന്ന കാര്യങ്ങൾ ചെയ്താൽ മതി.
Also read: WhatsApp: വാട്സ്ആപ്പിൽ ഇനി ഒറ്റ തവണ കാണാവുന്ന വിധത്തിലും ചിത്രങ്ങൾ അയക്കാം
WhatsApp: How to send messages without typing – ടൈപ്പ് ചെയ്യാതെ മെസ്സേജുകൾ എങ്ങനെ അയക്കാം?
സ്റ്റെപ് 1: ആദ്യം,നിങ്ങളുടെ സ്മാർട്ട് ഫോണിൽ ഗൂഗിൾ അസിസ്റ്റന്റ് ആപ്പ് ഇൻസ്റ്റാൾ ചെയ്യണം. എന്നിട്ട് “ഹേയ് ഗൂഗിൾ” അല്ലെങ്കിൽ “ഓകെ ഗൂഗിൾ” എന്ന് പറഞ്ഞ് നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലോ ടാബ്ലെറ്റിലോ ആപ്പ് പ്രവർത്തിപ്പിക്കാം, ഹോം ബട്ടൺ അമർത്തിപ്പിടിച്ചും ഗൂഗിൾ അസിസ്റ്റന്റ് പ്രവർത്തനക്ഷമമാക്കാൻ കഴിയും.
സ്റ്റെപ് 2: നിങ്ങൾ ആപ്പ് ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ, “ഓപ്പൺ” ബട്ടണിൽ ക്ലിക്ക് ചെയ്ത് “ഹേയ് ഗൂഗിൾ” എന്ന് പറയുക.
സ്റ്റെപ് 3: അപ്പോൾ ഡിജിറ്റൽ അസിസ്റ്റന്റ് നിങ്ങളോട് പ്രതികരിക്കും. അതിനുശേഷം നിങ്ങൾക്ക് “XXXX (പേര്) ലേക്ക് ഒരു വാട്ട്സ്ആപ്പ് സന്ദേശം അയയ്ക്കുക” എന്ന് പറയാം. മെസ്സേജ് അയക്കാൻ ഉദ്ദേശിക്കുന്ന ആളുടെ പേരും നമ്പറും നിങ്ങൾ പറയേണ്ടതുണ്ട്.
സ്റ്റെപ് 4: എന്ത് മെസ്സേജ് ആണ് അയക്കേണ്ടത് എന്ന് ഗൂഗിൾ അസിസ്റ്റന്റ് നിങ്ങളോട് ചോദിക്കും.
സ്റ്റെപ് 5: നിങ്ങൾ മെസ്സേജ് പറഞ്ഞാൽ അസിസ്റ്റന്റ് ആ മെസ്സേജ് ടൈപ്പ് ചെയ്യുകയും നിങ്ങളെ കാണിക്കുകയും ചെയ്യും. അതിനു ശേഷം മെസ്സേജ് അയക്കാൻ തയാറാണെന്ന് നിങ്ങളെ അറിയിക്കും. നിങ്ങൾ “ഓക്കെ സെൻഡ് ഇറ്റ്” എന്ന് പറഞ്ഞാൽ മെസ്സേജ് അയക്കുകയും ചെയ്യും. രണ്ടാമത്തെ തവണ ചിലപ്പോൾ ഗൂഗിൾ അസിസ്റ്റന്റ് തനിയെ മെസ്സേജ് അയക്കും.