Ken Sunny | Samayam Malayalam | Updated: 06 Aug 2021, 02:10:00 PM
ജിന്നേറ്റ്സ് പിയർ (Jennette’s Pier) എന്ന ഫേസ്ബുക്ക് പേജിലാണ് മത്സ്യത്തൊഴിലാളിയായ നഥാൻ മാർട്ടിൻ താൻ പിടിച്ച നിരവധി പല്ലുകളുള്ള മീനിന്റെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഷീപ്ഷെഡ് വിഭാഗത്തിൽപെട്ട മീനാണ് താരം.
PC: Facebook/ Jennette’s Pier
ഹൈലൈറ്റ്:
- ശരീരത്തിലെ കറുപ്പും വെള്ള നിറത്തിലുള്ള വരകൾ കാരണം കൺവിക്ട് ഫിഷ് (കുറ്റക്കാരൻ മീൻ) എന്നും പേരുണ്ട്.
- മനുഷ്യരിൽ നിന്നും വ്യത്യസ്തമായ പുറത്തെ നിര കൂടാതെ വയ്ക്കകത്ത് രണ്ടോ മൂന്നോ നിര പല്ലുകളും ഷീപ്ഷെഡ് മീനുകൾക്കുണ്ട്.
- 2.2 കിലോഗ്രാം മുതൽ 6.8 കിലോഗ്രാം വരെ ഭാരം ഇവയ്ക്കുണ്ടാവുംa
വെള്ളക്കെട്ടുകളിലെ പാറക്കൂട്ടങ്ങൾക്കിടയിലും, ബോട്ട് ജെട്ടികൾക്കടുത്തും, കടൽത്തിട്ടുകളിലും കണ്ടുവരുന്ന ഷീപ്ഷെഡ് മീൻ സാധാരഗതിയിൽ കാണാറുള്ളത്. ശരീരത്തിലെ കറുപ്പും വെള്ള നിറത്തിലുള്ള വരകൾ കാരണം കൺവിക്ട് ഫിഷ് (കുറ്റക്കാരൻ മീൻ) എന്നും പേരുണ്ട്. വെള്ളയും കറുപ്പും നിറഞ്ഞ വസ്ത്രങ്ങളാണ് പാശ്ചാത്യ രാജ്യങ്ങളിൽ കുറ്റവാളികളുടെ വസ്ത്രം.
ജപ്പാൻകാരെ, സൂഷി വിഭവം ഡൽഹിയിൽ എത്താതെ സൂക്ഷിച്ചോ! കാരണം
ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിലെ ഷീപ്ഷെഡ് മീനിന്റെ പല്ലിന് അല്പം മഞ്ഞ കലർന്ന വെള്ള നിറമാണ്. ഏറ്റവും പുറത്തെ നിര പല്ലുകൾ മനുഷ്യന്റെ പല്ലിന്റെ നിരയ്ക്ക് സമാനമാണ്. എന്നാൽ മനുഷ്യരിൽ നിന്നും വ്യത്യസ്തമായ പുറത്തെ നിര കൂടാതെ വയ്ക്കകത്ത് രണ്ടോ മൂന്നോ നിര പല്ലുകളും ഷീപ്ഷെഡ് മീനുകൾക്കുണ്ട്. അതുകൊണ്ട് തന്നെ വായ് തുറന്നാൽ മുഴുവൻ പല്ലാണ് കാണുക. മനുഷ്യരുടെ വായിൽ 32 പല്ലുവരെ എന്നാണ് കണക്ക് എങ്കിലും 100ഓളം പല്ലുള്ള ഷീപ്ഷെഡ് മീൻ മീനുകളെ വരെ കണ്ടെത്തിയിട്ടുണ്ട് എന്ന് റിപോർട്ടുകൾ വ്യക്തമാക്കുന്നു.
കാറിന് മുകളിൽ കാമുകിയെ വരിഞ്ഞുകെട്ടി നഗരയാത്ര; കാരണം വിചിത്രം
മനുഷ്യർക്ക് സമാനമായി മിശ്രഭുക്കുകളാണ് ഷീപ്ഷെഡ് മീനുകൾ. 2.2 കിലോഗ്രാം മുതൽ 6.8 കിലോഗ്രാം വരെ ഭാരമുള്ള ഇവ വായുടെ മുകൾ നിരയിലെ പല്ലുകൾ ഉപയോഗിച്ച് ഇരയുടെ അസ്ഥികൾ, തോടുകൾ തുടങ്ങിയ കട്ടിയേറിയ ഭാഗം തകർത്താണ് ഭാഷിക്കാറുള്ളത്. നോർത്ത് കരോലിനയിലെ തീരങ്ങളിൽ തന്നെയാണ് ഇത്തരം ഷീപ്ഷെഡ് മീനുകളെ ധാരാളമായി കാണാറുള്ളത്.
വൈറലായ ഷീപ്ഷെഡ് മീനിന്റെ ചിത്രങ്ങൾക്ക് കീഴെ നിരവധി രസകരമായ കമന്റുകളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്റെ പല്ലിനേക്കാൾ വെളുപ്പുള്ള പല്ലുകളാണല്ലോ ഈ മീനിന് എന്നാണ് ഒരാളുടെ കമന്റ്. സംഭവം ചിരിക്കുന്ന മീനാണെങ്കിലും എനിക്കിത് കണ്ടിട്ട് പേടിയാണ് വരുന്നത് എന്നാണ് ഒരാളുടെ കമന്റ്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : have you seen fish with human-like teeth? fisherman nathan martin caught one
Malayalam News from malayalam.samayam.com, TIL Network