ഹൈലൈറ്റ്:
- ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ തായ്ഹൗ സ്വദേശിയായ യുവാവ് ഉറക്കം തൂങ്ങുന്നതിനിടെ ടൂത്ബ്രഷ് അറിയാതെ വിഴുങ്ങി
- അടിയന്തര ഗ്യാസ്ട്രോസ്കോപ്പിക് ശസ്ത്രക്രിയ നടത്തി ടൂത്ബ്രഷ് പുറത്തെടുത്തു.
- ആശുപത്രിയിലെ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം മേധാവി വാങ് ജിയാരോംഗ്, സംഭവത്തിൽ ഞെട്ടൽ പ്രകടിപ്പിച്ചു.
ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ തായ്ഹൗ സ്വദേശിയായ യുവാവ് ബെഡിൽ നിന്നും എഴുന്നേറ്റാലും വാഷ്റൂമിൽ പോയി ഉറക്കം തൂങ്ങുന്നത് സ്ഥിരം പരിപാടി ആയിരുന്നു. ബ്രഷ് കടിച്ചു പിടിച്ചാണ് കക്ഷി ഉറക്കം തൂങ്ങുക. ഒരു ദിവസം ഉറക്കം തൂങ്ങുന്നതിനിടെ കക്ഷി ടൂത്ബ്രഷ് അറിയാതെ വിഴുങ്ങി. തൊണ്ടയിൽ കുടുങ്ങിയ ബ്രഷ് കൈകൊണ്ട് എത്തിപ്പിടിക്കാൻ ശ്രമിച്ചെങ്കിലും പറ്റാതായതോടെ ജീവൻ തന്നെ അപകടത്തിലാകും എന്ന സ്ഥിതിയായി. ഏതായാലും കൂടുതൽ വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കാതെ ഉടൻ തന്നെ യുവാവ് അടുത്തുള്ള ആശുപത്രിയിലേക്ക് പോയി.
വായ് നിറയെ മനുഷ്യന് സമാനമായ പല്ലുകൾ, അത്ഭുതമായി ഷീപ്ഷെഡ് മീൻ
തൈജൗ ഫോർത്ത് പീപ്പിൾസ് ഹോസ്പിറ്റലിലെ ഡോക്ടർമാർ എക്സ്റേ നടത്തി യുവാവിന്റെ ശരീരത്തിൽ എവിടെയാണ് ടൂത്ത് ബ്രഷിന്റെ സ്ഥാനം എന്ന് കണ്ടെത്തി. തുടർന്ന് അടിയന്തര ഗ്യാസ്ട്രോസ്കോപ്പിക് ശസ്ത്രക്രിയ നടത്തി. ഓപ്പറേഷൻ സമയത്ത്, ടൂത്ത് ബ്രഷിന്റെ പ്ലാസ്റ്റിക് ഹാൻഡിലിലെ വഴുവഴുപ്പ് മൂലം ഡോക്ടർമാർ തുടക്കത്തിൽ പാടുപെട്ടു. ഗ്യാസ്ട്രോഎൻട്രോളജി വകുപ്പിലെ പ്രാക്ടീഷണർമാർ പിന്നീട് ടൂത്ത്ബ്രഷ് തൊണ്ടയുടെ ഒരു വശത്തേക്ക് എത്തിച്ചാണ് ഒരു കെണി ഉപയോഗിച്ച് വായിലൂടെ പുറത്തേക്കെടുത്തത്.
ജപ്പാൻകാരെ, സൂഷി വിഭവം ഡൽഹിയിൽ എത്താതെ സൂക്ഷിച്ചോ! കാരണം
ഒടുവിൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി എങ്കിലും ഒരാൾക്ക് ഒരു മുഴുവൻ ടൂത്ത് ബ്രഷ് വിഴുങ്ങാൻ കഴിയുന്ന തരത്തിൽ ഉറക്കം തൂങ്ങാൻ പറ്റുമോ എന്ന കാര്യത്തിൽ ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചു. ആശുപത്രിയിലെ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം മേധാവി വാങ് ജിയാരോംഗ്, സംഭവത്തിൽ ഞെട്ടൽ പ്രകടിപ്പിച്ചു. ഒപ്പം അരി അല്ലെങ്കിൽ വിനാഗിരി വിഴുങ്ങി ടൂത്ബ്രഷ് പുറത്തെടുക്കാൻ ശ്രമിക്കുന്ന നാട്ടുവൈദ്യത്തിലേക്ക് തിരിയുന്നതിനുപകരം തന്റെ മനസ്സിന്റെ സാന്നിധ്യം ഉപയോഗിക്കുകയും ആശുപത്രിയിലേക്ക് ഓടുകയും ചെയ്ത യുവാവിനെ പ്രശംസിക്കുകയും ചെയ്തു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : sleepy man swallows toothbrush rushes to hospital
Malayalam News from malayalam.samayam.com, TIL Network