ഹൈലൈറ്റ്:
- ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട ഭാഷ കന്നഡയെന്ന്.
- വിവാദത്തിൽ അകപ്പെട്ട് ഗൂഗിൾ.
- നിയമനടപടി സ്വീകരിക്കുമെന്ന് കർണാടക സർക്കാർ.
ലോക്ക് ഡൗൺ വീണ്ടും നീട്ടി കർണാടക; ജൂൺ 14വരെ നിയന്ത്രണങ്ങൾ തുടരും
ഇന്ത്യയിലെ മോശം ഭാഷ കന്നഡ ആണെന്ന ഗൂഗിൾ സെർച്ച് എൻജിൻ നൽകുന്ന മറുപടിയുടെ സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഒരു വെബ്സൈറ്റിനെ ഉദ്ധരിച്ചാണ് ഗൂഗിൾ ഇത്തരത്തിൽ മറുപടി നൽകിയത്. സംഭവം വിവാദമായതോടെ വ്യാഴാഴ്ച മൂന്ന് മണിക്ക് ശേഷം ഭാഷയുമായി ബന്ധപ്പെട്ട മറുപടി ഗൂഗിൾ നീക്കം ചെയ്തു. ഒരു വെബ്സൈറ്റിൽ വന്ന വിവരമാണ് ചോദ്യത്തിന് മറുപടിയായി ഗൂഗിൾ നൽകിയതെന്നാണ് പുറത്തുവരുന്ന വിവരം.
സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷോധം ശക്തമായതോടെ വിശദീകരണം ആവശ്യപ്പെട്ട് ഗൂഗിളിന് നോട്ടീസയക്കുമെന്ന് സാംസ്കാരിക മന്ത്രി അരവിന്ദ് ലിംബാവലി വ്യക്തമാക്കി. “2500ലധികം വർഷം പഴക്കമുള്ള കന്നഡ ഭാഷ കന്നഡികരുടെ അഭിമാനമാണ്. കന്നഡ ഭാഷയ്ക്ക് അതിൻ്റേതായ ചരിത്രമുണ്ട്”- എന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു. കന്നഡ ഭാഷയെ അപകീർത്തിപ്പെടുത്തുന്ന നടപടിയിൽ ഗൂഗിൾ മാപ്പ് പറയണമെന്ന് ബിജെപി നേതാവും എംപിയുമായ പി സി മോഹൻ ആവശ്യപ്പെട്ടു.
നീതി ആയോഗിന്റെ എസ്ഡിജി സൂചികയില്‍ കേരളം വീണ്ടും ഒന്നാമത്; ഏറ്റവും പിന്നില്‍ ബിഹാര്‍
ഗൂഗിളിൻ്റെ ഭാഗത്ത് നിന്നുമുണ്ടായത് നിരുത്തരവാദപരമായ പെരുമാറ്റമാണെന്ന് മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി അഭിപ്രായപ്പെട്ടു. വിഷയത്തിൽ കൂടുതൽ നേതാക്കൾ പ്രതികരണവുമായി രംഗത്തുവന്നു. ഇന്ത്യയിലെ പുതിയ ഐടി ചട്ടങ്ങൾക്കെതിരെ ട്വിറ്റർ അടക്കമുള്ള മാധ്യമങ്ങൾ എതിർപ്പ് പരസ്യമാക്കിയ നടപടി വിവാദത്തിൽ തുടരുന്നതിനിടെയാണ് ഗൂഗിളിനെതിരെ കർണാടക സർക്കാർ രംഗത്തുവരുന്നത്.
‘ലക്ഷദ്വീപില്‍ സംഘപരിവാറിന്റെ കാപട്യം അടിച്ചേല്‍പ്പിക്കുന്നു’
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : karnataka govt against google for language controversy on search engine
Malayalam News from malayalam.samayam.com, TIL Network