വയറൊതുക്കാന്‍ പല വഴികളുമുണ്ട്. ഇതിനായി പ്രത്യേക വെള്ളം പരീക്ഷിയ്ക്കാം. ഇത് ആരോഗ്യ ഗുണങ്ങള്‍ നല്കുന്ന ഒന്നു കൂടിയാണ്.
വെളുത്തുള്ളി
ഇതിനായി വേണ്ടത് നാരങ്ങ, ഇഞ്ചി, വെളുത്തുള്ളി, തേന്‍ എന്നിവയാണ്. സ്വാദിനും മണത്തിനും ചേര്‍ക്കുന്ന വെളുത്തുള്ളി നിരവധി ആരോഗ്യ ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നുമാണ്. വയര്‍ കുറയ്ക്കാനും തടി കുറയ്ക്കാനുമെല്ലാം ഏറെ മികച്ചതാണിത്. പലതരത്തിലും ഇത് തടിയും വയറും കുറയ്ക്കാന്‍ ഉപയോഗിയ്ക്കാം.അലിസിന് എന്ന ഇതിലെ ആന്റിഓക്സിഡന്റ് ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്കുന്ന ഒന്നാണ്. പല അസുഖങ്ങള്‍ തടയുന്നതിനും ദഹന സംബന്ധമായ ആരോഗ്യത്തിനുമെല്ലാം മികച്ചതാണ് ഇത്.
ഇഞ്ചി
വയര്‍ കുറയുന്നതിനായി ഉപയോഗിയ്ക്കുന്ന വീട്ടുവൈദ്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇഞ്ചി. ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ അടങ്ങിയ ഒന്നു കൂടിയാണ് ഇത്. വയറിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ഇഞ്ചി ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നതാണ് ഒരു ഗുണം. ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിച്ച് കൊഴുപ്പു കത്തിച്ചു കളയുന്ന ഒന്നാണിത്. ദഹന പ്രക്രിയ ശക്തിപ്പെടുത്തുന്നതിലൂടെയും ഇതു തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.
തേന്‍
തേന്‍ സ്വാഭാവിക മധുരമാണ്. ഇതിനാല്‍ തന്നെ ആരോഗ്യത്തിന് ഏറെ ഗുണം നല്കുന്ന ഒന്നുമാണ്. ദോഷം വരുത്തില്ലെന്നതു മാത്രമല്ല, ആരോഗ്യത്തിന് ഗുണകരവുമാണ്.തടി കുറയ്ക്കാന്‍ സഹായിക്കുന്ന അടുക്കളക്കൂട്ടുകളില്‍ പ്രധാനമാണ് തേന്‍. ഇത് ശരീരത്തിന്റെ മെറ്റബോളിസം അഥവാ ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്തിയാണ് ഇതു ചെയ്യുന്നത്. ഇതിലൂടെ ശരീരത്തിലെ കൊഴുപ്പ് അകറ്റുന്നു.
ചെറുനാരങ്ങ
വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന വീട്ടു വൈദ്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് ചെറുനാരങ്ങ. ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടിയ്ക്കുമെല്ലാം ഒരു പോലെ സഹായിക്കുന്ന ഒന്നാണിത്. ഇതിലെ വൈറ്റമിന്‍ സി, സിട്രിക് ആസിഡ് എന്നിവയാണ് വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങള്‍. ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിച്ച് അപചയ പ്രക്രിയ ശക്തിപ്പെടുത്തി ഇത് ശരീരത്തിലെ കൊഴുപ്പു നീക്കുന്നു. ഇതു പോലെ ശരീരത്തിലെ കൊഴുപ്പു പുറന്തള്ളാന്‍ വൈറ്റമിന്‍ സി ഏറെ നല്ലതുമാണ്. ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.നല്ല ദഹനത്തിനും ശോധനയ്ക്കുമെല്ലാം സഹായിക്കുന്നതിലൂടെയും ഇത് വയറ്റിലെ കൊഴുപ്പു നീക്കാന്‍ സഹായിക്കുന്നു.
ഈ പാനീയമുണ്ടാക്കാന്
ഈ പാനീയമുണ്ടാക്കാന് വേണ്ടത് ഒരു ടീസ്പൂണ്‍ ഇഞ്ചി ചതച്ചത്, ഒരു ടീസ്പൂണ്‍ വെളുത്തുള്ളി ചതച്ചത്, ഒരു ടീസ്പൂണ്‍ നാരങ്ങാനീര്, അല്പം തേന്‍ എന്നിവയാണ്. നല്ല തിളച്ച ഒരു ഗ്ലാസ് വെള്ളത്തില്‍ ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ചത് ഇടുക. നാരങ്ങാനീര് ഇതിലേയ്ക്കൊഴിച്ച് ഇളക്കി 20 മിനിറ്റ് അടച്ചു വയ്ക്കുക. ഇതിനു ശേഷം ഇതില്‍ തേന്‍ ചേര്‍ത്തിളക്കി കുടിയ്ക്കാം. ഇത് 21 ദിവസം കുടിയ്ക്കണം.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : home made garlic water to try for belly fat
Malayalam News from malayalam.samayam.com, TIL Network