യുവതിയ്ക്ക് നോട്ടീസ് നൽകിയ ലഖ്നൗ പോലീസ് രണ്ട് മണിക്കൂറോളം ഇവരെ ചോദ്യം ചെയ്തെന്നാണ് റിപ്പോര്‍ട്ട്. താൻ സ്വയം പ്രതിരോധിക്കുകയായിരുന്നുവെന്നാണ് യുവതി നല്കുന്ന വിശദീകരണം.
വൈറൽ ദൃശ്യങ്ങളിൽ നിന്ന് Photo: Twitter Video Screenshot
ഹൈലൈറ്റ്:
- കാര്‍ തന്റെ ദേഹത്ത് ഇടിച്ചെന്ന് യുവതി
- പോലീസുകാരും നാട്ടുകാരും നോക്കി നിന്നു
- സിഗ്നൽ ശ്രദ്ധിക്കാതെ കാര്‍ മുന്നോട്ടെടുത്തെന്ന് ഡ്രൈവര്‍
ഏതാനും ദിവസം മുൻപാണ് വീഡിയോ ട്വിറ്ററിൽ വൈറലായത്. രണ്ടേകാൽ മിനിട്ടോളം ദൈര്‍ഘ്യമുള്ള വീഡിയോയിൽ യുവതി റോഡിനു നടുവിൽ വെച്ച് ടാക്സി ഡ്രൈവറായ യുവാവിനെ മര്‍ദ്ദിക്കുന്നതാണ് കാണുന്നത്. പല തവണയായി യുവാവിൻ്റെ മുഖത്തടിക്കുന്ന യുവതിയെ ട്രാഫിക് പോലീസ് തടയാൻ ശ്രമിക്കുന്നതും കാണാം.
Also Read: ഇന്ന് മുതൽ നിയന്ത്രണങ്ങളില്ല; പരിഷ്കരിച്ച ഇളവുകൾ ഇങ്ങനെ, ഞായറാഴചത്തെ ലോക്ക്ഡൗൺ ഉടനില്ല
പ്രിയദര്‍ശിനി എന്നാണ് യുവതിയുടെ പേരെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. അതേസമയം, താൻ സ്വയം പ്രതിരോധിക്കുകയായിരുന്നുവെന്നാണ് യുവതി പോലീസിനെ അറിയിച്ചത്. റോഡിലൂടെ നടക്കുമ്പോള്‍ പലരും തന്നെ അപമാനിക്കാൻ ശ്രമിച്ചെന്നും അതിനാൽ താൻ ജാഗ്രതയിലായിരുന്നുവെന്നും യുവതി പറഞ്ഞു. റെഡ് സിഗ്നലായിരുന്നിട്ടും കാര്‍ തന്റെ ദേഹത്ത് തട്ടിയെന്നും കൈയ്യിൽ നിന്ന് ഫോൺ നിലത്തു വീണ് പൊട്ടിയെന്നും യുവതി പറഞ്ഞു. ഇതോടെയാണ് ഡ്രൈവറെ മര്‍ദ്ദിച്ചത്.
സംഭവം കണ്ട് പോലീസും പൊതുജനങ്ങളും നോക്കി നിൽക്കുകായിയരുന്നുവെന്നും യുവതി ആരോപിച്ചു. ഈ സന്ദര്‍ഭത്തിൽ തനിക്ക് സ്വയം പ്രതിരോധിക്കാൻ സാധിക്കില്ലേയെന്നാണ് യുവതിയുടെ ചോദ്യം.
Also Read: മലയാളി യാത്രക്കാർക്ക് തമിഴ്നാട്ടിൽ കർശന നിയന്ത്രണം; കൊവിഡ് പരിശോധനയ്ക്ക് ആരോഗ്യമന്ത്രി നേരിട്ടെത്തി
വീഡിയോ വൈറലായതിനു പിന്നാലെ സംഭവത്തിൽ യുവതിയ്ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. അതേസമയം, താൻ ഗ്രീൻ സിഗ്നലാണെന്നു കരുതിയാണ് വാഹനം മുന്നോട്ടെടുത്തെന്നും എന്നാൽ യുവതി കാറിനു മുന്നിലേയ്ക്ക് വരുന്നതു കണ്ട് ബ്രേക്ക് ചവിട്ടിയിരുന്നുവെന്നുമാണ് മര്‍ദ്ദനമേറ്റ സാദത് അലി പറയുന്നത്. കാറിനു കേടുപാടുകള്‍ പറ്റിയെന്നും മുൻപ് ഇയാള്‍ ദേശീയമാധ്യമങ്ങളോടു പറഞ്ഞിരുന്നു.
ഈ യുവതി തന്നെ മുൻപ് അയൽക്കാരുമായി തര്‍ക്കിക്കുന്നതിൻ്റെ വീഡിയോയും വൈറലായിരുന്നുവെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. അയൽക്കാര്‍ അവരുടെ വീടിനു കറുത്ത പെയിൻ്റടിച്ചെന്നും ഇത് “ഇൻ്റര്‍നാഷണൽ ഡ്രോണുകളെ” ആകര്‍ഷിക്കുമെന്നും പറഞ്ഞായിരുന്നു യുവതി ബഹളമുണ്ടാക്കിയത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുന്നതും രംഗങങളിൽ കാണാം.
‘മാംഗോ മെഡോസ്’ കടക്കെണിയിൽ; കരകയറ്റാൻ മലയാളികൾ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : police reportedly questioned viral video woman who slapped taxi driver in lucknow street
Malayalam News from malayalam.samayam.com, TIL Network