വിതുര > കോവിഡിനെത്തുടർന്ന് അടച്ചിട്ടിരുന്ന പൊന്മുടി ഇക്കോ ടൂറിസം തിങ്കളാഴ്ച തുറക്കും. രണ്ടര മാസത്തോളമായി സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു.
ഒന്നാം ഡോസ് കോവിഡ് വാക്സിനെടുത്തവർ, ആർടിപിസിആർ പരിശോധന നടത്തിയവർ, കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ് ഒരുമാസം പിന്നിട്ടവർ എന്നിങ്ങനെ സർക്കാർ മാനദണ്ഡങ്ങൾ പാലിക്കുന്നവർക്കാണ് പ്രവേശനം. കല്ലാർ ഗോൾഡൻ വാലിയിലും അപ്പർ സാനിട്ടോറിയത്തിലും പരിശോധന കർശനമാക്കും.
അടുത്തിടെ മൂന്ന് ഹെയർപിന്നിൽ മണ്ണിടിച്ചിലുണ്ടായിരുന്നു. എന്നാൽ, ഗതാഗത തടസ്സമുണ്ടാകാത്ത രീതിയിൽ പൊന്മുടിപ്പാത ക്രമീകരിച്ചിട്ടുണ്ട്. മങ്കയം ഇക്കോ ടൂറിസവും തിങ്കളാഴ്ച തുറക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..