ഹൈലൈറ്റ്:
- ടോക്യോ ഒളിംപിക്സിലെ നേട്ടം ഖത്തര്‍ കായിക ചരിത്രത്തിലെ ഏറ്റവും മികച്ചത്
- ഫാരിസ് ഇബ്രാഹീമിലൂടെയായിരുന്നു ഖത്തര്‍ ആദ്യ ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ നേടിയത്
ടോക്യോ ഒളിംപിക്സില്‍ മികച്ച പ്രകടനവും അതിനേക്കാള്‍ മികച്ച സ്പോര്ട്സ്മാന്ഷിപ്പുമാണ് ഖത്തര്‍ താരങ്ങള്‍ പ്രദര്‍ശിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഖത്തര്‍ ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് ശെയ്ഖ് ജൊവാന് ബിന്‍ ഹമദ് അല്‍താനിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ഖത്തരിലെ മുഴുവന്‍ ജനതയ്ക്കു വേണ്ടിയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Also Read: പറന്നുയര്‍ന്ന് സൗദിയിലെ ഫാല്‍ക്കന്‍ ലേലം; ഒരു പക്ഷി ലേലത്തില്‍ പോയത് 2.7 ലക്ഷം റിയാലിന്
നേരത്തേ ചരിത്ര നേട്ടം കൈവരിച്ച ഖത്തര്‍ സംഘത്തിന് അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് രംഗത്തു വന്നിരുന്നു. രണ്ട് സ്വര്‍ണവും ഒരു വെങ്കലവും നേടിയ ഖത്തര്‍ സംഘത്തിന്റെ ഉജ്വല പ്രകടത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം ട്വിറ്റര്‍ കുറിക്കുകയുണ്ടായി.
എയര്‍പോര്‍ട്ടില്‍ ഒളിംപിക് ടീമിനെ വരവേല്‍ക്കാന്‍ മുതിര്‍ന്ന മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേര് എത്തിയിരുന്നു. ടോക്യോ ഒളിംപിക്സിലെ നേട്ടം ഖത്തര്‍ കായിക ചരിത്രത്തിലെ ഏറ്റവും മികച്ചതാണെന്ന് ശെയ്ഖ് ജൊവാന് അഭിപ്രായപ്പെട്ടു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വലിയ ജനക്കൂട്ടത്തെ ഒഴിവാക്കിയാണ് അഭിമാന താരങ്ങള്‍ക്ക് വരവേല്‍പ്പ് നല്‍കിയത്.
ഭാരോദ്വഹനത്തില്‍ ഫാരിസ് ഇബ്രാഹീമിലൂടെയായിരുന്നു ഖത്തര്‍ ആദ്യ ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ നേടിയത്. തുടര്‍ന്ന് ഹൈജംപില്‍ ഉജ്വല പ്രകടനത്തോടെ മുതാസ് ബര്‍ഷിം രണ്ടാം സ്വര്‍ണവും കരസ്ഥമാക്കി. ഷെരീഫ് യൂനസും അഹമ്മദ് ടിജാനുമാണ് ഒളിമ്പിക്സ് ബീച്ച് വോളിബോളില്‍ ഖത്തറിന് വെങ്കല മെഡല്‍ നേടിക്കൊടുത്തത്.
കേരളത്തിൽ നിന്നുള്ളവരെ പരിശോധിക്കുന്നത് കർശനമാക്കി തമിഴ്നാടും
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : qatar gives olympic medalists a warm welcome
Malayalam News from malayalam.samayam.com, TIL Network