സൂര്യന്റെ ചൂടേറ്റ് ചർമ്മം കരുവാളിച്ചോ? ചർമ്മത്തിലെ ഇത്തരത്തിലുള്ള നിറവ്യത്യാസം പരിഹരിക്കാനായി വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന ചില പ്രകൃതിദത്ത പാക്കുകൾ പരിചയപ്പെടാം.
തക്കാളി പേസ്റ്റ്
സൺ ടാന്നുകൾ നീക്കം ചെയ്യുന്ന കാര്യത്തിൽ ഏറ്റവും മികച്ചതാണ് തക്കാളി പേസ്റ്റ്. ചർമത്തിൻ്റെ ആരോഗ്യകാര്യത്തിൽ ഏറ്റവും മികച്ച ഗുണങ്ങളെ നൽകാൻ ശേഷിയുള്ള തക്കാളി വെയിൽ ഏൽക്കുന്നത് മൂലം നിങ്ങളുടെ ചർമത്തിൽ ഉണ്ടാവുന്ന കരിവാളിപ്പിനുള്ള ഏറ്റവും മികച്ച പരിഹാരമായ പ്രവർത്തിക്കും. ചർമ്മത്തിലെ സ്വാഭാവിക എണ്ണമയം നിയന്ത്രിച്ചു നിർത്താൻ സഹായിക്കുന്നതോടൊപ്പം ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുകയും ഈർപ്പം പകർന്നു നൽകിക്കൊണ്ട് വരണ്ട ചർമ്മത്തിൻ്റെ ലക്ഷണങ്ങൾക്കെതിരെ പോരാടുകയും ചെയ്യുന്നതിനുള്ള ശേഷി ഇതിനുണ്ട്. നിങ്ങളുടെ ചർമ്മത്തിൽ സൺ ടാന്നുകൾ പ്രകടമാകുമ്പോൾ വളരെ വേഗത്തിൽ ഇതകറ്റി തിളക്കവും പ്രസരിപ്പും നൽകാനായി ഇനിമുതൽ ഈ വിദ്യ പരീക്ഷിക്കാം
നാരങ്ങാ നൽകും തിളക്കം
നിങ്ങളുടെ മുഖത്ത് സൂര്യൻ പ്രകാശം വരുത്തിവെക്കുന്ന അപാകതകൾ പരിഹരിക്കുന്നതിനുള്ള മറ്റൊരു പരിഹാരമാർഗമാണ് നാരങ്ങയും മഞ്ഞളും ചേർത്ത പരിഹാര വിദ്യ.
രണ്ട് ടേബിൾസ്പൂൺ തേനും ഒരു പകുതി നാരങ്ങയുടെ നീരും കൂട്ടിക്കലർത്തിയ ശേഷം ഇതിലേക്ക് ഒരു നുള്ള് മഞ്ഞളും ഒരു ടേബിൾ സ്പൂൺ പാൽപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത് മുഖത്ത് പുരട്ടി നന്നായി ഉണങ്ങുന്നതു വരെ വയ്ക്കുക. തുടർന്ന് നിങ്ങളുടെ മുഖം തണുത്ത വെള്ളത്തിൽ കഴുകുമ്പോൾ സൺ ടാന്നുകൾ അപ്രത്യക്ഷമാകുന്നത് കാണാനാവും. മുഖത്തിന് തിളക്കം പകരാൻ വേണമെങ്കിലും നിങ്ങൾക്ക് ഈ പാക്ക് ഓരോ ഇടവേളകളിലും പരീക്ഷിക്കാം
ഓട്സ് തൈര് പാക്ക്
സൺ ടാന്നുകളെ മികച്ച രീതിയിൽ ഒഴിവാക്കാൻ സ്ക്രബ് അടിസ്ഥാനമാക്കിയുള്ള ഫേസ് പാക്കുകളും ഗുണം ചെയ്യും. മികച്ച സ്ക്രബിങ് ഗുണങ്ങളുള്ള ഓട്സ് തൈരിനോടൊപ്പം ചേർത്ത് മിക്സ് ചെയ്ത് മിശ്രിതം തയ്യാറാക്കുക. ഓട്സ് ഒരു മികച്ച ടാൻ റിമൂവർ ആണ്. ഓട്സ് ചർമ്മത്തെ എക്സ്ഫോളിയേറ്റ് ചെയ്തുകൊണ്ട് ചർമത്തിലെ നഷ്ടപ്പെട്ട തിളക്കം പുനസ്ഥാപിക്കുന്നു. മറുവശത്ത് തൈരിൽ അടങ്ങിയിരിക്കുന്ന സാന്ത്വനിപ്പിക്കൽ ഗുണങ്ങൾ സൂര്യപ്രകാശം മൂലമുണ്ടാവുന്ന ചർമത്തിലെ ചുവപ്പ് കുറയ്ക്കുന്നതിന് സഹായം ചെയ്യുന്നു. നിങ്ങളുടെ ചർമത്തിൽ ഒരു മികച്ച ആന്റിഓക്സിഡന്റായി പ്രവർത്തിക്കാനും ഇതിനു കഴിയും. അൾട്രാവയലറ്റ് രശ്മികൾ മൂലമുണ്ടാകുന്ന ചർമ്മ നാശത്തിന്റെ ഫലങ്ങൾ ഒഴിവാക്കാൻ ഇതു സഹായിക്കുന്നു. ഓട്സ് തൈര് ഫേസ് പാക്ക് നിങ്ങളുടെ ചർമത്തിൽ പുരട്ടി വച്ച് 15 മിനിറ്റ് സൂക്ഷിച്ചതിനെ തുടർന്ന് നീക്കം ചെയ്യാം.
ജീരകവും പാലും
മുഖത്തെ കരിവാളിപ്പ് മാറുന്നില്ലെങ്കിൽ പരീക്ഷിക്കാൻ കഴിയുന്ന മറ്റൊരു മികച്ച പാക്കാണ് ഇനി പറയുന്നത്. കരിഞ്ചീരകവും ജീരകവും തുല്യ അളവിൽ എടുത്ത് ഇത് പാൽ അല്ലെങ്കിൽ ക്രീം ചേർത്ത് മിക്സ് ചെയ്തു കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. നിങ്ങളുടെ മുഖത്ത് ഈ പേസ്റ്റ് പുരട്ടി 20 മിനിറ്റിനു ശേഷം ഇത് കഴുകിക്കളയുക. കുറഞ്ഞത് ആഴ്ചയിൽ രണ്ടുതവണയെങ്കിലും വീതം ഇത് പ്രയോഗിച്ചാൽ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ മികച്ച ഗുണം ലഭിക്കുമെന്ന് ഉറപ്പാണ്.
കറ്റാർ വാഴ ജെൽ
കറ്റാർവാഴ ജെൽ സൺ ടാനുകൾക്കെതിരെ ഒരു സംരക്ഷിത പാളി പോലെ പ്രവർത്തിക്കാൻ ശേഷിയുള്ളതാണ്. ഇത് ചർമ്മത്തിന് സ്വാഭാവിക ഈർപ്പം നൽകാൻ സഹായിച്ചുകൊണ്ട് സൂര്യപ്രകാശം കൂടുതലുള്ള സമയങ്ങളിൽ സൺ ടാന്നുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. അതുകൊണ്ടുതന്നെ നിങ്ങൾ എപ്പോഴും പുറത്തിറങ്ങുന്നതിനു മുൻപ് കറ്റാർവാഴ അടിസ്ഥാനമാക്കിയുള്ള ജെല്ലുകൾ ചർമത്തിൽ പ്രയോഗിക്കുന്നത് നല്ലതാണ്. ചർമ്മത്തിന് പോഷകങ്ങൾ നൽകുന്നതോടൊപ്പം സൺ ടാന്നുകളെ അകറ്റാനുള്ള മികച്ച പ്രതിവിധിയായി ഉപയോഗിക്കാനായി കറ്റാർ വാഴയോടൊപ്പം നാരങ്ങ നീര് കൂട്ടി കലർത്തി മുഖത്ത് പുരട്ടുക. മികച്ച ഫലങ്ങൾക്കായി 10-15 മിനിറ്റ് ഇത് മുഖത്ത് സൂക്ഷിച്ചശേഷം കഴുകിക്കളയാം.
Also read: കൈകൾ എപ്പോഴും മൃദുവായിരിക്കാൻ…
ഉരുളക്കിഴങ്ങ്
നിങ്ങളുടെ ചർമ്മ തരം ഏതായാലും ഒരു പ്രശ്നവും കൂടാതെ ഉപയോഗിക്കാൻ കഴിയുന്ന പരിഹാര മാർഗങ്ങളിൽ ഒന്നാണ് ഉരുളക്കിഴങ്ങ്. ഇതിൻറെ ഉപയോഗം വഴി യാതൊരു തരത്തിലും നിങ്ങളുടെ ചർമ്മത്തിൽ പ്രകോപനങ്ങൾ ഉണ്ടാവുകയില്ല. ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് നന്നായി അരച്ചെടുത്ത് പേസ്റ്റാക്കുക. ഉരുളക്കിഴങ്ങ് പേസ്റ്റാക്കി ഇതിലേക്ക് നാരങ്ങ നീര് ചേർത്ത് ചർമ്മത്തിൽ പുരട്ടുക. അരമണിക്കൂർ ഇത് ചർമത്തിൽ സൂക്ഷിച്ചതിനെ തുടർന്ന് കഴുകിക്കളയുക.
Also read: ഈ അവശ്യ എണ്ണകൾ വീട്ടിലുണ്ടോ? എങ്കിൽ മുഖക്കുരുവിനോട് പറയാം ഗുഡ് ബൈ
കുക്കുമ്പർ പാൽ മിശ്രിതം
കുക്കുമ്പർ ചർമ്മത്തിന് പുനരുജ്ജീവിപ്പിക്കൽ ഗുണങ്ങളെ നൽകും. ഇത് സൂര്യപ്രകാശം മൂലം ചർമത്തിന് നഷ്ടപ്പെട്ട നിറം തിരികെ കൊണ്ടുവരികയും സൂര്യതാപം മൂലമുണ്ടായ പ്രതികരണങ്ങളെ ശമിപ്പിക്കുകയും ചെയ്യും. അതേസമയം പാൽ ചർമത്തിന് ആവശ്യമായ അളവിൽ മോയ്സ്ചറൈസേഷൻ ഗുണങ്ങളെ നൽകുന്നു. കുക്കുമ്പർ ജ്യൂസ് തയ്യാറാക്കിയ ഇതിലേക്ക് അല്പം പാലും കൂട്ടിചേർത്ത് രണ്ട് ചേരുവകളും നന്നായി മിക്സ് ചെയ്ത് ചർമ്മത്തിൽ പുരട്ടി 20 മിനിറ്റ് സൂക്ഷിച്ചതിനെത്തുടർന്ന് കഴുകിക്കളയാം.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്ത്തകള് അറിയാന് ആപ്പ് ഡൗണ്ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : simple packs to get rid of sun tan
Malayalam News from malayalam.samayam.com, TIL Network