തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകരുടെ കയ്യേറ്റം. മാധ്യമപ്രവര്‍ത്തകനായിരുന്ന കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വഞ്ചിയൂര്‍ കോടതിയില്‍ ഹാജരായ വഫ ഫിറോസിന്റെ ചിത്രം എടുക്കാന്‍ ശ്രമിച്ച സിറാജ് ദിനപത്രത്തിലെ ക്യാമറാമാന് ശിവജിയെ അഭിഭാഷകര്‍ കയ്യേറ്റം ചെയ്യുകയായിരുന്നു.
കോടതിയില്‍ ശ്രീറാം വെങ്കിട്ടരാമനും വഫയും ഹാജരായിരുന്നു. അവര്‍ തിരിച്ചിറങ്ങുന്ന പടം എടുക്കുന്നതിനിടെ ആയിരുന്നു സംഭവം. വഫയുടെ ചിത്രം എടുക്കുന്ന സമയത്ത് അഭിഭാഷകര്‍ ശിവജിയുടെ കൈയില്‍ നിന്ന് ക്യാമറയും അക്രഡിറ്റേഷന് കാര്‍ഡും പിടിച്ചുവാങ്ങുകയായിരുന്നു. ഫോട്ടോ നിര്‍ബന്ധിച്ച് ഡിലീറ്റ് ചെയ്യിച്ചു.
ഫോണ്‍ പിടിച്ചു പറിക്കാന്‍ ശ്രമിച്ചെങ്കിലും ആ സമയത്ത് അവിടെയെത്തിയ പൊലീസുകാരുടെ കൈയിലേക്ക് ഫോണ്‍ കൈമാറി. സ്ഥലത്തേക്കെത്തിയ കെ.യു.ഡബ്ലിയു.ജെ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലത്തെ പിടിച്ചു തള്ളുകയും മര്‍ദ്ദിക്കുകയും ചെയ്തു.
content highlights: media persons attacked by advocates in vanchiyoor court