ഭക്ഷണത്തില്‍ വ്യത്യസ്ത ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ ചില ഭ്രാന്തന് കോംമ്പിനേഷനുകള്‍ കണ്ടുനില്‍ക്കുന്നവരെ അമ്പരിപ്പിക്കും. പലപ്പോഴും ഇത്തരം ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണെന്നാണ് വിദഗ്ദ അഭിപ്രായം. ഓറഞ്ച് സോഡ ഒഴിച്ച് തയ്യാറാക്കുന്ന ഓംലൈറ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഇന്ത്യ ഈറ്റ് മാനിയ എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് ഇതിനെ കുറിച്ച് വിവരിച്ചിരിക്കുന്നത്
ഇവര്‍ പുറത്ത് വിട്ട വീഡിയോയില്‍ ഇത് തയ്യാറാക്കുന്നത് കാണിക്കുന്നുണ്ട്. ഗുജറാത്തിലെ സൂറത്തിലാണ് ഈ ഫാന്റ ഓംലൈറ്റ് വില്‍ക്കുന്നത്. 250 രൂപയാണ് ഇതിന്റെ വില
മൂന്ന് മുട്ടകള്‍ പൊട്ടിച്ച് ബുള്‍സൈ തയ്യാറാക്കി ഒരു പ്ലേറ്റിലേക്ക് മാറ്റി വെയക്കുന്നു. പാനില്‍ മസാല തയ്യാറാക്കി അതിലേക്ക് ഫാന്റ ഒഴിക്കുകയും തിളച്ച ശേഷം ഓംലൈറ്റിലേക്ക് ഒഴിക്കുകയും ചെയ്യുന്നു. പല പ്രമുഖ ബ്രാന്‍ഡിലെ സോഡ ഉപയോഗിച്ചും ഇവര്‍ ഇത് ചെയ്യുന്നുണ്ട്.
ചെറിയ പുളിയോടു കൂടിയ രുചിയാണെന്നാണ് അവതാരകന്റെ അഭിപ്രായം. എന്നാല്‍ ഇത്തരം ഭക്ഷണം മോശമാണെന്നാണ് അളുകള്‍ പറയുന്നത്. ഓംലൈറ്റിന്റെ വില കളയരുതെന്നാണ് ചില കമന്റുകള്‍. പരീക്ഷണങ്ങളുടെ പേരില്‍ ആളുകള്‍ക്ക് വിഷം നല്‍കുകയാണെന്നാണ് ചിലരുടെ വാദം.
Content Highlights: Orange soda omlete food on road