ആശുപത്രിയുടെ ശുചിമുറിയിൽ വെച്ച് കുഞ്ഞിനെ പ്രസവിച്ച ശേഷം യുവതി ജനലിലൂടെ കുഞ്ഞിനെ പുറത്തേയ്ക്ക് എറിയുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്.
പ്രതീകാത്മക ചിത്രം Photo: TNN
ഹൈലൈറ്റ്:
- യുവതിയും കാമുകനും പിടിയിൽ
- ഗര്‍ഭിണിയാണെന്ന വിവരം യുവതി മറച്ചു വെച്ചിരുന്നു
- സംഭവം ബെംഗളൂരുവിൽ
കുഞ്ഞ് മരിച്ചത് പ്രസവത്തിനു ശേഷമാണെന്നും ശരീരത്തിൽ പരിക്കുകളുണ്ടെന്നുമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. യുവതിയ്ക്ക് ജനിച്ച ആൺകുഞ്ഞിനെ പ്രസവിച്ച കേസിൽ പ്രതികള്‍ ഇരുവര്‍ക്കുമെതിരെ കൊലപാതകക്കേസാണ് ചുമത്തിയിരിക്കുന്നത്.
Also Read: ‘സ്കൂളുകൾ ഘട്ടം ഘട്ടമായി തുറക്കും’: ഒരുക്കങ്ങൾ ഉടനെന്ന് വിദ്യാഭ്യാസമന്ത്രി
ഹെസരഘട്ട മെയിൻ റോഡിലുള്ള ടിബി ക്രോസിലെ ചൈതന്യ ആശുപത്രിയിലായിരുന്നു നടുക്കുന്ന സംഭവമുണ്ടായത്. ഓഗസ്റ്റ് രണ്ടിന് കുഞ്ഞിൻ്റെ മൃതദേഹം രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ ഡോക്ടറാണ് വിവരം പോലീസിൽ അറിയിച്ചതെന്നാണ് ബാംഗ്ലൂര്‍ മിറര്‍ റിപ്പോര്‍ട്ട്. കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയ ജൂനിയര്‍ ഡോക്ടര്‍ ആശുപത്രിയിലെ സീനിയര്‍ ഡോക്ടറായ ഡോ. പി നരസിംഹയ്യയെ വിവരമറിയിക്കുകയായിരുന്നു. മറ്റെവിടുന്നെങ്കിലും കൊണ്ടുവന്ന് മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ചതാകുമെന്നാണ് ഇവര്‍ ആദ്യം കരുതിയത്. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ സംഭവത്തിൻ്റെ ചുരുളഴിയുകയായിരുന്നു.
Also Read: അർജ്ജുൻ ആയങ്കിയുടെ സുഹൃത്തിന്റെ മരണത്തിനിടയാക്കിയ കാർ ഓടിച്ചയാൾ രക്തം ഛർദ്ദിച്ച് മരിച്ചു
സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് ചോദ്യം ചെയ്തു. തുടര്‍ന്നാണ് കുഞ്ഞിൻ്റെ മാതാപിതാക്കളായ യുവതിയും കാമുകനും തലേന്ന് ആശുപത്രിയിലെത്തിയിരുന്നുവെന്ന് പോലീസിന് മനസ്സിലായത്. വയറുവേദനയും രക്തസ്രാവവും ഉണ്ടെന്നു പറഞ്ഞായിരുന്നു യുവതി ആശുപത്രിയിലെത്തിയത്. ആശുപത്രിയിൽ കഴിയുന്ന സമയത്ത് ആശുപത്രിയിലെ ശുചിമുറിയിൽ വെച്ച് യുവതി കുഞ്ഞിനെ പ്രസവിക്കുകയായിരുന്നുവെന്ന് പോലീസ് മനസ്സിലാക്കി. കുട്ടിയെ ഒഴിവാക്കാനായി ഇരുവരും ചേര്‍ന്ന് കുഞ്ഞിനെ ശുചിമുറിയുടെ ജനലിലൂടെ പുറത്തേയ്ക്ക് എറിയുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
സംഭവത്തിനു ശേഷം മുറിയിൽ തിരിച്ചെത്തിയ യുവതി തനിക്ക് ഇപ്പോള്‍ കുഴപ്പമില്ലെന്ന് നഴ്സിനോടു പറഞ്ഞതിനു ശേഷം കാമുകനുമൊത്ത് ആശുപത്രി വിടുകയായിരുന്നു. യുവതിയും യുവാവും കമിതാക്കളാണെന്നും വിവാഹം ചെയ്തിട്ടില്ലെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
യുവതി ഗര്‍ഭിണിയാണെന്ന വിവരം ഇവരുടെ മാതാപിതാക്കള്‍ക്ക് അറിയില്ലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇക്കാര്യം വീട്ടുകാരിൽ നിന്ന് യുവതി മറച്ചു വെക്കുകയായിരുന്നു. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനു ശേഷം പ്രതികള്‍ക്കെതിരെ കൂടുതൽ നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.
‘സർക്കാർ ഉത്തരവ് വ്യാപാര മേഖലയെ തകർക്കും’!
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : woman and boyfriend booked in bangalore for throwing newborn baby out of hospital window
Malayalam News from malayalam.samayam.com, TIL Network