ഹൈലൈറ്റ്:
- സിപിഎം കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി കുറച്ചു
- പിണറായിക്ക് ഇളവ് നൽകണോയെന്ന് തീരുമാനിക്കും
- കേരളത്തിൽ മാറ്റങ്ങൾക്കുള്ള നയം ജനം അംഗീകരിച്ചു
ന്യൂഡല്‍ഹി: സിപിഎം കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി കുറച്ചു. നിലവിൽ 80 വയസായിരുന്ന പ്രായപരിധി 75 ആക്കിയാണ് കുറച്ചിരിക്കുന്നത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇതുസംബന്ധിച്ച തീരുമാനമെടുക്കും. അതേസമയം പദവികളിൽ ഇരിക്കുന്നവർക്ക് ഇളവ് നൽകുമെന്നാണ് റിപ്പോർട്ട്.
പ്രായപരിധി 75 ആക്കി കുറക്കുമ്പോൾ പിണറായി വിജയന് ഇളവ് നൽകണോ എന്നകാര്യം ആലോചിക്കുമെന്നും യെച്ചൂരി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. പദവിയിലിരിക്കുന്നവര്‍ക്ക് പ്രായപരിധി ബാധകമല്ലെന്ന വ്യവസ്ഥ വരികയാണെങ്കിൽ പിണറായി വിജയന് ഇളവ് ലഭിച്ചേക്കും.
Also Read : കേരളത്തിൽ ഞങ്ങളെ കൊല്ലുമായിരുന്നു, ഇന്ന് ലക്ഷകണക്കിന് ആളുകളുണ്ട്; ഇനി ശക്തമായ തിരിച്ചടി, ഒന്നിന് പകരം രണ്ടെന്ന് ബിജെപി മന്ത്രി
കെകെ ശൈലജയെ ഉൾപ്പെടെയുള്ളവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താത്ത തീരുമാനത്തെ പാർട്ടി ജനറൽ സെക്രട്ടറി പിന്തുണക്കുകയും ചെയ്തു. മാറ്റങ്ങൾക്കുള്ള നയം ജനം അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഇടതു സർക്കാരിന് ലഭിച്ച ജനസമ്മതി പ്രളയവും മഹാമാരിയും കൈകാര്യം ചെയ്ത രീതിക്കുള്ള അംഗീകാരമാണെന്നും കേന്ദ്ര കമ്മിറ്റി വിലയിരുത്തി.
Also Read : പെൺകുട്ടികളെ മയക്കി ലൈംഗികമായി ചൂഷണം ചെയ്യാൻ ‘ഹാപ്പിനസ് പിൽസ്’; വൻ ശേഖരം പിടികൂടി; വിൽപ്പന ടാറ്റൂ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച്
അതേസമയം കെകെ ശൈലജയെ ഒഴിവാക്കിയതിൽ കേന്ദ്രക്കമ്മിറ്റിയിൽ വിമർശനം ഉയർന്നിരുന്നെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. കേരളത്തിനു പുറത്തുള്ളവരാണ് യോഗത്തിൽ വിമർശനം ഉന്നയിച്ചതെന്നാണ് ഏഷ്യാനെറ്റ് റിപ്പോർട്ട്. കേരളത്തിൽ ജനങ്ങൾ ഏല്പിച്ച ഉത്തരവാദിത്തം നിറവേറ്റുന്നതിന് രൂപരേഖ ഉണ്ടാക്കും. കുട്ടികളുടെ വാക്സിനേഷന് മുൻഗണന നൽകണമെന്നും കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു.
ബലിയിടാൻ പോയ വിദ്യാർഥിയെക്കൊണ്ട് പിഴയടപ്പിച്ചു ; പോലീസുകാരന് സസ്പെൻഷൻ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : cpm central committee members age limit latest news
Malayalam News from malayalam.samayam.com, TIL Network