സൗന്ദര്യ സംരക്ഷണം കൃത്യമായി പിന്തുടരുന്നവർക്ക് അറിയാം രക്തചന്ദനം നൽകുന്ന ഗുണങ്ങൾ. സൗന്ദര്യം മെച്ചപ്പെടുത്താൻ മാത്രമല്ല, പല ചർമ്മ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ് രക്തചന്ദനം.
ഈ ചർമ്മ പ്രശ്നങ്ങൾക്ക് രക്ത ചന്ദനം കൊണ്ട് പരിഹാരം
ഹൈലൈറ്റ്:
- രക്ത ചന്ദനം കൊണ്ട് സൗന്ദര്യ സംരക്ഷണം
- ഉപയോഗിക്കാൻ ചില വഴികളിതാ…
രക്ത ചന്ദനം പല രൂപത്തിൽ ചർമ്മത്തിൽ ഉപയോഗിക്കാം. ഏത് തരത്തിലുമുള്ള ചർമ്മത്തിലും ഇത് ഫലപ്രദമായി പ്രവർത്തിക്കുന്നു. പിഗ്മെന്റേഷൻ, പാടുകൾ എന്നിവ ഒഴിവാക്കാനും ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുവാനും ഇത് നിങ്ങളെ സഹായിക്കും. ഇതിനുപുറമെ, പതിവായി ചന്ദനം ഉപയോഗിക്കുന്നത് പുതുമയുള്ളതും മനോഹരവുമായ ചർമ്മം നേടുന്നതിനും ഇത് നിങ്ങളെ സഹായിക്കും. കുറ്റമറ്റ ചർമ്മം ലഭിക്കാൻ രക്ത ചന്ദനം ഉപയോഗിക്കാനുള്ള ചില വഴികൾ ഇതാ:
നാരങ്ങ നീരും രക്തചന്ദനവും
നിങ്ങൾക്ക് ആവശ്യമായ ചേരുവകൾ
1 ടേബിൾ സ്പൂൺ രക്ത ചന്ദനപ്പൊടി
കുറച്ച് തുള്ളി നാരങ്ങ നീര്
തയ്യാറാക്കുന്ന വിധം: ചന്ദനപ്പൊടിയും നാരങ്ങാനീരും ചേർത്ത് നല്ലതുപോലെ യോജിപ്പിച്ച് പേസ്റ്റ് രൂപത്തിൽ തയ്യാറാക്കിയെടുക്കുക. നിങ്ങളുടെ മുഖം വൃത്തിയാക്കിയ ശേഷം, ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മുതൽ 20 മിനിറ്റ് വരെ വയ്ക്കുക. അതിനു ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക.
ഈ ഫേയ്സ് മാസ്ക് എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് അനുയോജ്യമാണ്. ഇത് ചർമ്മത്തിലെ സുഷിരങ്ങൾ മുറുകുന്നതിനും ചർമ്മത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന അധിക സെബം (എണ്ണമയം) നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
മുൾട്ടാണി മിട്ടി കൊണ്ട് സൗന്ദര്യ സംരക്ഷണം ഇങ്ങനെയാകണം
രക്തചന്ദനവും റോസ് വാട്ടറും
നിങ്ങൾക്ക് ആവശ്യമായ ചേരുവകൾ
1 ടേബിൾ സ്പൂൺ രക്ത ചന്ദനപ്പൊടി
1 ടേബിൾ സ്പൂൺ റോസ് വാട്ടർ
1 ടീസ്പൂൺ തേൻ
ഒരു നുള്ള് മഞ്ഞൾ
ഉണ്ടാക്കുന്ന വിധം: എല്ലാ ചേരുവകളും ഒരു പാത്രത്തിൽ നന്നായി കലർത്തി മിനുസമാർന്ന പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റ് പ്രശ്നം ബാധിച്ച ഭാഗത്ത് പുരട്ടുക. അത് ഉണങ്ങിയ ശേഷം, ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക.
മുഖക്കുരുവിന്റെയും പാടുകളുടെയും ഭേദമാക്കാൻ ഈ മാസ്ക് നിങ്ങളെ സഹായിക്കും. ഇതിന് ഒരു തണുപ്പ് പകരുന്ന ഫലമുണ്ട്.
തൈര്, രക്ത ചന്ദനം, പാൽ
നിങ്ങൾക്ക് ആവശ്യമായ ചേരുവകൾ
1 ടേബിൾ സ്പൂൺ ചുവന്ന ചന്ദനപ്പൊടി
2 ടേബിൾ സ്പൂൺ തൈര്
2 ടേബിൾ സ്പൂൺ പാൽ
അര ടേബിൾ സ്പൂൺ മഞ്ഞൾ
ഉണ്ടാക്കുന്ന വിധം: ഒരു പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ രക്ത ചന്ദനപ്പൊടി, പാൽ, തൈര് എന്നിവ ചേർത്ത് ഇളക്കുക. ഒരു നുള്ള് മഞ്ഞൾ കൂടെ ചേർത്ത് നന്നായി ഇളക്കുക. ഈ പേസ്റ്റ് നിങ്ങളുടെ മുഖത്ത് പുരട്ടി കുറച്ച് മിനിറ്റ് നേരം വച്ച് ഉണങ്ങാൻ അനുവദിക്കണം. ഇനി സാധാരണ വെള്ളത്തിൽ കഴുകി, മുഖം തുടയ്ക്കുക. മികച്ച ഫലങ്ങൾക്കായി ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ പ്രതിവിധി ഉപയോഗിക്കുക.
നിങ്ങളുടെ ചർമ്മത്തിലെ പാടുകളും നിറവ്യത്യാസവും ഒഴിവാക്കാൻ ഈ ഫേയ്സ് പായ്ക്ക് സഹായിക്കും. ഇത് നിങ്ങൾക്ക് ചർമ്മത്തിന് ഒരു ഏകീകൃത നിറം നൽകും.
ഇരട്ടിമധുരം ചേർത്തൊരു ഫെയ്സ് പാക്ക്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : 3 ways to use red sandalwood for a beautiful skin
Malayalam News from malayalam.samayam.com, TIL Network