എന്ത് പഴമായാലും പച്ചക്കറിയായാലും ഉപയോഗത്തിനായി എടുത്താൽ ആദ്യം ചെയ്യുന്നത് അവയുടെ തൊലി നീക്കം ചെയ്യുക എന്നതല്ലേ? എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ നിരവധി ഗുണങ്ങൾ ഇവിടെ ഉപേക്ഷിക്കുകയാണ് ചെയ്യുന്നതെന്ന് പലരും അറിയുന്നില്ല.
ക്ഷീണിച്ച കണ്ണുകൾക്ക് ഉരുളക്കിഴങ്ങ് തൊലി
നമ്മൾ വെറുതെ കളയുന്ന ഉരുളക്കിഴങ്ങിൻ്റെ തൊലിയിൽ നിരവധി എൻസൈമുകളും ഉയർന്ന അളവിൽ വിറ്റാമിൻ സി യും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ഇരുണ്ടതും ക്ഷീണിച്ചതുമായ നിങ്ങളുടെ കണ്ണുകളെ ശമിപ്പിക്കാൻ സഹായിക്കുന്നു. കണ്ണിനു താഴെയുള്ള തടിപ്പ് കുറയ്ക്കാനും നല്ലതാണ് ഈ പരിഹാര വിധി. നിങ്ങളുടെ കണ്ണുകളെ പരിപാലിക്കാനായി കുറച്ച് ഉരുളക്കിഴങ്ങ് തൊലികൾ ഏകദേശം 10 മുതൽ 15 മിനിറ്റ് വരെ ഫ്രിഡ്ജിൽ വയ്ക്കുക. അവ തണുപ്പിച്ചു കഴിഞ്ഞാൽ നിങ്ങളുടെ കണ്ണുകൾക്ക് താഴെയായി വെച്ച് മൃദുവായി തടവുക. 15 മുതൽ 20 മിനിറ്റിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുക, പുതുമയുള്ള ചർമം ലഭിക്കുന്നതും കണ്ണുകളുടെ ഭാഗത്തെ അസ്വസ്ഥതകൾ കുറയുന്നതും നിങ്ങൾ തിരിച്ചറിയും.
പല്ലുകൾ വെളുപ്പിക്കാൻ ഓറഞ്ച് തൊലി
വാഴപ്പഴം ഓറഞ്ച് എന്നിവയുടെ തൊലിക്ക് പല്ലിന് തിളക്കം പകരുന്ന ബ്ലീച്ചിംഗ് ഗുണങ്ങളുണ്ടെന്ന കാര്യം അറിയാമോ ? പല്ലിലെ കറയും മഞ്ഞനിറവും കുറയ്ക്കാൻ ഇതിൻറെ ഉപയോഗം സഹായിക്കും. വാഴപ്പഴത്തിൻ്റെയും ഓറഞ്ചിൻ്റെയും തൊലികളിൽ മഗ്നീഷ്യം, മാംഗനീസ്, പൊട്ടാസ്യം എന്നിവയക്കമുള്ള ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ പല്ലിന്റെ ഇനാമൽ ഉൽപാദനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. അതുവഴി നിങ്ങളുടെ പല്ലിൻറെ സ്വാഭാവിക നിറവും തിളക്കവും തിരികെ കൊണ്ടുവരാനും നിലനിർത്താനും സഹായിക്കും.
ചർമ്മത്തിന് ഗുണങ്ങൾ നൽകാൻ
നമ്മൾ വെറുതേ വലിച്ചെറിയുന്ന നിരവധി പഴങ്ങളുടെയും പച്ചക്കറികളുടെയും തൊലികൾക്ക് നിങ്ങളുടെ ചർമ്മത്തിന്റെ ആരോഗ്യ കാരത്തിൽ നിരവധി അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ശേഷിയുണ്ട്. ഇവയിൽ അടങ്ങിയ ആന്റിഓക്സിഡന്റുകളും മറ്റ് പോഷകങ്ങളും നിങ്ങളുടെ ചർമ്മത്തിന് നിറം നൽകാനും എക്സ്ഫോളിയേറ്റ് ചെയ്ത് വൃത്തിയാക്കാനുമെല്ലാം സഹായം ചെയ്യും. ഇതിനു പുറമേ, അവയെല്ലാം പലതും ചർമ്മത്തിൽ ഏറ്റവും മികച്ച മോയ്സ്ചറൈസറുകളായി പ്രവർത്തിക്കുകയും ചെയ്യും. പ്രകൃതിദത്തമായ ഒരു സ്കിൻ പീലിംഗ് സ്ക്രബ് തയ്യാറാക്കാനായി കുറച്ച് ഓറഞ്ച് തൊലികൾ രണ്ട് മൂന്ന് ദിവസം വെയിലത്ത് വെച്ച് ഉണക്കിയെടുക്കുക. ഇത് നന്നായി പൊടിച്ചെടുത്ത ശേഷം അല്പം തൈരും തേനും ചേർത്ത് ഇളക്കുക. ഇത് നിങ്ങളുടെ മുഖത്തും കഴുത്തിലും പുരട്ടുക.15 മുതൽ 20 മിനിറ്റ് വരെ ഇത് മുഖത്ത് സൂക്ഷിക്കാം. തുടർന്ന് ഇത് തുടച്ച് ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. നിങ്ങളുടെ ചർമ്മത്തെ ഈർപ്പമുള്ളതാക്കി മാറ്റാനായി അവോക്കാഡോ, പപ്പായ അല്ലെങ്കിൽ വാഴപ്പഴത്തിന്റെ മാംസളമായ ഭാഗം മുഖത്ത് പുരട്ടുകയും ചെയ്യാം.
Also read: ഈ അവശ്യ എണ്ണകൾ വീട്ടിലുണ്ടോ? എങ്കിൽ മുഖക്കുരുവിനോട് പറയാം ഗുഡ് ബൈ
ശരീരത്തിന് സുഗന്ധം പകരാൻ
ഓറഞ്ച്, ഗ്രേപ്ഫ്രൂട്ട് എന്നിവയുടെ തൊലികൾ നിങ്ങളുടെ ചർമ്മത്തിന് നല്ല രീതിയിൽ സുഗന്ധം പകരാൻ ശേഷിയുള്ളതാണ്. കുക്കുമ്പർ തൊലികളും ഇതേ ഗുണങ്ങളെ നൽകും. നിങ്ങളുടെ ചർമ്മത്തിൽ വരൾച്ചയോ ചൊറിച്ചിലോ ഉണ്ടെങ്കിൽ അതിനെ ചികിത്സിക്കാനും തണുപ്പിക്കൽ ഗുണങ്ങൾ നൽകിക്കൊണ്ട് ശാന്തമാക്കാനും ഇവ സഹായിക്കും. നിങ്ങളുടെ ചർമ്മത്തിന് സുഗന്ധവും ഉന്മേഷവും പകരാനായി നിങ്ങൾക്ക് കുറച്ച് പുതിയ നാരങ്ങ തൊലികൾ ഉപയോഗിക്കാം. അവ ചർമ്മത്തിലെ നിറവ്യത്യാസത്തെ കുറയ്ക്കുകയും ചർമ്മത്തെ ഉത്തേജിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
കീടനാശിനി ഗുണങ്ങൾ നൽകും നാരങ്ങ തൊലി
ഓറഞ്ച് അല്ലെങ്കിൽ നാരങ്ങയുടെ തൊലി വീട്ടിൽനിന്ന് കീടങ്ങളെയും പ്രാണികളെയും അകറ്റാനുള്ള മികച്ച പരിഹാര മാർഗമാണ്. ഓറഞ്ചിലും നാരങ്ങയിലും അടങ്ങിയിട്ടുള്ള സിട്രസ് സുഗന്ധങ്ങൾ പ്രാണികളെ ഫലപ്രദമായ രീതിയിൽ അകറ്റിനിർത്താനുള്ള പ്രകൃതിദത്ത കീടനാശിനിയായി പ്രവർത്തിക്കുന്നു. അതുവഴി ഈച്ചകളെയും മറ്റു പ്രാണികളെയും ഫലപ്രദമായി അകറ്റി നിർത്താനാവും. ഇവ രണ്ടിൻ്റെയും തൊലികൾ ജനലുകടേയും വാതിലുകളുടേയും അരികിൽ അല്ലെങ്കിൽ വീട്ടിൽ കീടങ്ങൾ കൂടുതലുള്ള ഭാഗങ്ങളിൽ വയ്ക്കുക.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : amazing uses of fruit and vegetable peels that you never knew
Malayalam News from malayalam.samayam.com, TIL Network