എത്രയും വേഗം സംസ്ഥാനത്തിന് കൂടുതല്‍ വാക്സിന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. വാക്സിന് സ്റ്റോക്കുള്ള കേന്ദ്രങ്ങളില്‍ പൂര്‍ണമായും നല്കി തീര്‍ക്കുന്നതാണെന്നും ആരോഗ്യ മന്ത്രി
ആരോഗ്യമന്ത്രി വീണ ജോർജ്. PHOTO: Facebook
ഹൈലൈറ്റ്:
- സ്റ്റോക്കുള്ളത് വളരെ കുറച്ച് വാക്സിന്
- വാക്സിന് ക്ഷാമം രൂക്ഷമെന്ന് ആരോഗ്യമന്ത്രി
- കൂടുതല്‍ വാക്സിന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു
സംസ്ഥാനത്തെ വാക്സിന് സ്ഥിതി വിലയിരുത്താൻ ചേർന്ന ആരോഗ്യവകുപ്പിന്റെ അടിയന്തര യോഗമാണ് സംസ്ഥാനത്ത് വാക്സിന് ക്ഷാമം രൂക്ഷമാണെന്ന് വിലയിരുത്തിയതെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളില്‍ വാക്സിന് പൂര്‍ണമായും തീര്‍ന്ന അവസ്ഥയാണുള്ളത്.
Also Read : കേരളത്തിൽ ഞങ്ങളെ കൊല്ലുമായിരുന്നു, ഇന്ന് ലക്ഷകണക്കിന് ആളുകളുണ്ട്; ഇനി ശക്തമായ തിരിച്ചടി, ഒന്നിന് പകരം രണ്ടെന്ന് ബിജെപി മന്ത്രി
വാക്സിന് സ്റ്റോക്കുള്ള കേന്ദ്രങ്ങളില്‍ പൂര്‍ണമായും നല്കി തീര്‍ക്കുന്നതാണ്. ഇക്കാര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. എത്രയും വേഗം സംസ്ഥാനത്തിന് കേന്ദ്രം കൂടുതല്‍ വാക്സിന് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ആരംഭിച്ച വാക്സിനേഷന് യജ്ഞം വാക്സിന് ലഭ്യമാകുന്ന മുറയ്ക്ക് ശക്തമാക്കാന്‍ നിര്‍ദേശം നല്കി. വാക്സിനേഷന് വര്‍ധിപ്പിച്ച് പരമാവധി പേര്‍ക്ക് വാക്സിന് നല്‍കാനാണ് ഈ യജ്ഞത്തിലൂടെ ശ്രമിക്കുന്നത്. ഘട്ടം ഘട്ടമായിട്ടായിരിക്കും വാക്സിനേഷന് യജ്ഞം നടപ്പിലാക്കുക.
ആദ്യ ഘട്ടത്തില്‍ 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും ആദ്യ ഡോസ് വാക്സിനെങ്കിലും നല്‍കുക എന്നതാണ് ലക്ഷ്യം. ഈ വിഭാഗത്തിലുള്ള 9 ലക്ഷത്തോളം ആള്‍ക്കാരാണ് ഇനി ആദ്യ ഡോസ് വാക്സിനെടുക്കാനുള്ളത്. അവര്‍ക്ക് ആഗസ്റ്റ് 15നുള്ളില്‍ തന്നെ ആദ്യ ഡോസ് വാക്സിന് നല്കി തീര്‍ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
യൂട്യൂബർമാരാണെങ്കിലും നിയമം ലംഘിച്ചാൽ നടപടി; ഇ ബുൾ ജെറ്റ് വിഷയത്തിൽ ആന്റണി രാജു
പ്രതിദിനം 5 ലക്ഷത്തോളം പേര്‍ക്ക് വാക്സിന് നല്കാന് കഴിയുമെന്ന് സംസ്ഥാനം തെളിച്ചതാണ്. വാക്സിന് ലഭ്യമാകുന്ന മുറയ്ക്ക് രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ ഈ വിഭാഗത്തിന് പൂര്‍ണമായും ആദ്യ ഡോസ് വാക്സിന് നല്കാന് സാധിക്കുന്നതാണ്. ഇതിനായി പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
ഇന്ന് 2,49,943 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,20,88,293 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. അതില്‍ 1,56,63,417 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 64,24,876 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്. 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് 44.63 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 18.3 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്സിന് നല്‍കിയെന്നും മന്ത്രി അറിയിച്ചു.
ബലിയിടാൻ പോയ വിദ്യാർഥിയെക്കൊണ്ട് പിഴയടപ്പിച്ചു ; പോലീസുകാരന് സസ്പെൻഷൻ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kerala health minister veena george on covid vaccination
Malayalam News from malayalam.samayam.com, TIL Network