സാജനെതിരെയുള്ള പരിഷ്കരിച്ച റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കാനിരിക്കെയാണ് സ്ഥലം മാറ്റം. നേരത്തെ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തതയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട് മടക്കിയത്.
എൻടി സാജൻ ഐഎഫ്എസ്
ഹൈലൈറ്റ്:
- കൊല്ലത്തേക്കാണ് സ്ഥലംമാറ്റം
- മുട്ടിൽ മരംമുറി കേസിൽ ആരോപണം നേരിടുന്ന ആളാണ് സാജൻ
- വ്യാജ റിപ്പോർട്ട് തയ്യാറാക്കിയെന്നാണ് ആരോപണം
യൂട്യൂബർമാരാണെങ്കിലും നിയമം ലംഘിച്ചാൽ നടപടി; ഇ ബുൾ ജെറ്റ് വിഷയത്തിൽ ആന്റണി രാജു
സാജനെ സസ്പെന്റ് ചെയ്യണമെന്നാണ് പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്റർ ചീഫ് സെക്രട്ടറിക്ക് നൽകിയ ശുപാർശയിൽ പറയുന്നത്. എന്നാൽ റിപ്പോർട്ടിൽ വ്യക്തതയില്ലെന്നു കാണിച്ച് ജുലൈ 28 ന് മുഖ്യമന്ത്രി വനം വകുപ്പിന് റിപ്പോർട്ട് മടക്കി നൽകിയിരുന്നു. ഐഎഫ്എസ് റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാൻ ഇതുകൊണ്ട് മാത്രമാവില്ലെന്നും കൂടുതൽ വ്യക്തത വേണമെന്നും ആവശ്യപ്പെട്ടാണ് റിപ്പോർട്ട് മടക്കിയത്.
റിപ്പോർട്ടിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സാജൻ കുറ്റക്കാരനാണെങ്കിൽ നടപടി സ്വീകരിക്കുമെന്നും വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു. കൂടുതൽ വ്യക്തതയോടെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കാനിരിക്കെയാണ് സാജന്റെ സ്ഥലം മാറ്റം.
പാർട്ടിയാണ് മുഖ്യം; കലക്കു വെള്ളത്തിൽ മീൻ പിടിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനില്ലെന്ന് മുഈൻ അലി
മുട്ടിൽ മരംമുറി കേസിൽ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ നടപടി സ്വീകരിച്ച മേപ്പാടി റേഞ്ച് ഓഫീസറെ കുടുക്കാൻ വ്യാജ റിപ്പോർട്ട് ഉണ്ടാക്കിയെന്നാണ് സാജനെതിരെയുള്ള കുറ്റം.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : muttil tree felling ifs officer nt sajan relocated to kollam
Malayalam News from malayalam.samayam.com, TIL Network