ബാഴ്സയുടെ ഏറ്റവും മികച്ച താരം വിടവാങ്ങുന്നതിനെക്കുറിച്ചുള്ള സങ്കടങ്ങളാണ് ആരാധകർ പങ്കുവച്ചത്
എഫ്സി ബാഴ്സലോണയിലെ ഏറ്റവും മഹത്തായ താരം ക്ലബ് വിടുന്നതിന്റെ വിഷമം പ്രകടിപ്പിച്ച് ബാഴ്സ ആരാധകർ ലയണൽ മെസിയുടെ വീടിന് പുറത്ത് ഒത്തുകൂടി. 21 വർഷം ബാഴ്സയിൽ തുടർന്ന ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച കളിക്കാരൻ വിടവാങ്ങുന്നതിനെക്കുറിച്ചുള്ള സങ്കടങ്ങളാണ് അവർക്ക് പങ്കുവയ്ക്കാനുണ്ടായിരുന്നത്. എന്നാൽ സങ്കടത്തെക്കുറിച്ചാണ് ആരാധകർ. അതേസമയം ഫ്രഞ്ച് തലസ്ഥാനത്ത് പാരീസ് സെന്റ് ജെർമെയ്ൻ ആരാധകർ മെസിക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്നു.
“ഞാൻ ആകെ തകർന്നു പോയി,” എന്നാണ് മെസിയുടെ വീടിന് പുറത്ത് മെസ്സിയുടെ പേരും പുറകിൽ 10 ആം നമ്പറും ഉള്ള ബാഴ്സ ജഴ്സി ധരിച്ച് എത്തിയ ക്രിസ്റ്റ്യൻ ഗാർഷ്യ പറഞ്ഞത്.
“ഞാൻ എപ്പോഴും പിന്തുടരുന്ന ഒരു കളിക്കാരനെ കാണാൻ, എനിക്ക് ഒരു മാതൃകയായ വ്യക്തിയാണ് അദ്ദേഹം, അദ്ദേഹം ഇപ്പോൾ പോകുന്നത് എനിക്ക് ഒരുപാട് വേദനയുണ്ടാക്കുന്നു,” ക്രിസ്റ്റ്യൻ ഗാർഷ്യ പറഞ്ഞു.
ബാഴ്സയിൽ തുടരാനായി ഒരു പുതിയ കരാർ ഒപ്പിടുന്നതിനായി 50ശതമാനം ശമ്പളം വെട്ടിക്കുറക്കാൻ താൻ സമ്മതിച്ചിരുന്നതാണെന്നും എന്നാൽ സ്പാനിഷ് ലീഗിന്റെ സാമ്പത്തിക നിയന്ത്രണ നിയമങ്ങളും ക്ലബിന്റെ 100 കോടി യൂറോയിൽ കൂടുതലുള്ള കടങ്ങളും കാരണം അത് സാധ്യമായില്ലെന്നും മെസി പറഞ്ഞിരുന്നു.
സിവിസി എന്ന സ്ഥാപനത്തിൽനിന്ന് 270 കോടി യൂറോയുടെ സ്വകാര്യ ഇക്വിറ്റി ലഭ്യമാക്കിയതായി ലാ ലിഗ അധികൃതർ ബുധനാഴ്ച അറിയിച്ചിരുന്നു. ലീഗിന്റെ വരുമാനത്തിന്റെ 10 ശതമാനം തിരിച്ച് നൽകുന്നതിന് പകരമായി ക്ലബ്ബുകൾക്കിടയിൽ ഈ തുക പങ്കുവയ്ക്കുമെന്നും ലാലിഗ അധികൃതർ പറഞ്ഞിരുന്നു.
എന്നാൽ ഈ കരാർ നിലവിൽ വന്നാലും ബാഴ്സലോണയ്ക്ക് മെസ്സിയെ നിലനിർത്താൻ കഴിയുമെന്ന് വിശ്വസിക്കപ്പെട്ടിരുന്നു. എന്നാൽ റയൽ മാഡ്രിഡ് ഈ നിർദ്ദേശം നിരസിക്കുകയും ലാ ലീഗയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പറയുകയും ചെയ്തു. പിന്നീട് ബാർസയും ആ തീരുമാനം മാറ്റി.
Read More: ‘ഞാൻ ഇപ്പോൾ മടങ്ങിവരില്ല; ഇത് ബാഴ്സയിലെ അവസാന ദിനം;’ കണ്ണീരണിഞ്ഞ് മെസി
“ക്ലബ്ബ് അദ്ദേഹത്തെ നിലനിർത്താൻ വേണ്ടത്ര ചെയ്തെന്ന് ഞാൻ കരുതുന്നില്ല, പണത്തിനപ്പുറം അദ്ദേഹത്തെ നിലനിർത്തുന്നത് താമസിപ്പിക്കുന്നത് ക്ലബ്ബിന്റെ കൈകളിലാണെന്ന് ഞാൻ കരുതുന്നു,” ബാർസയുടെയും അർജന്റീനയുടെയും ആരാധകനായ ഗോൺസാലോ മൊറേനോ പറഞ്ഞു.
പിഎസ്ജി ഒരു സാധ്യതയാണെന്നും എന്നാൽ താൻ ഇതുവരെ ഒരു കരാറിലും ഒപ്പിട്ടിട്ടില്ലെന്നും മെസ്സി ഞായറാഴ്ച പറഞ്ഞിരുന്നു.
എന്നാൽ ഈ വിഷയത്തിൽ പിഎസ്ജിയും ഫ്രഞ്ച് ഫുട്ബോൾ ലീഗും പ്രതികരിച്ചില്ല.
ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റിന്റെ ഉടമസ്ഥതയിലുള്ള ക്ലബുമായി ഒരു കരാറിനായി മെസ്സി ഞായറാഴ്ചയോ തിങ്കളാഴ്ചയോ പാരീസിലേക്ക് പോകുമെന്ന് ഫ്രഞ്ച് ദിനപത്രം എൽ’ഇക്വിപ്പ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.
പിഎസ്ജി ഞായറാഴ്ച രാവിലെ മെസിക്ക് തങ്ങളുടെ ഓഫർ ഔദ്യോഗികമായി അയച്ചതായി സ്പാനിഷ് പത്രം മാർക്ക റിപ്പോർട്ട് ചെയ്തു.
താൻ തീർച്ചയായും പാരീസിയൻസിൽ ചേരുമെന്ന് മെസ്സി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, കഴിയുന്നത്ര കാലം കളിക്കുന്നത് തുടരാനാണ് തന്റെ പദ്ധതികളെന്ന് അദ്ദേഹം പറഞ്ഞു.മറ്റൊരു ചാമ്പ്യൻസ് ലീഗ് ട്രോഫി നേടാനുള്ള ആഗ്രഹം അദ്ദേഹം ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്.
ലിയോ മെസ്സിയെന്ന ഇതിഹാസത്തിനായി ഞങ്ങൾ കാത്തിരിക്കുകയാണെന്ന് പിഎസ്ജി ആരാധകൻ മെഹ്മെത് സെൻ പറഞ്ഞു. പാരിസ് ലെ ബൂർജെറ്റ് എയർപോർട്ടിന്റെ കവാടത്തിൽ പുലർച്ചെ രണ്ട് മണി മുതൽ താരത്തെ ഒരു നോക്ക് കാത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മെസ്സി പിഎസ്ജിയിലേക്ക് പോകുന്നതിനുമുമ്പ് നമുക്ക് കാണാൻ കഴിയുമോ എന്ന് കാത്തിരിക്കുകയാണെന്ന് യുവതാരം ജോനാസ് റൊമേറോ പറഞ്ഞു. “മെസ്സി പിഎസ്ജിയിലേക്ക് പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ അദ്ദേഹം അങ്ങോട്ട് പോകാൻ പോകുന്നുവെന്ന് എനിക്കറിയാം,” എന്ന് മറ്റൊരു ആരാധകനായ സോൾ മൊറേനോ പറഞ്ഞു.