Jibin George | Samayam Malayalam | Updated: 10 Aug 2021, 07:42:00 AM
1600 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കമ്പനി ഉടമ തോമസ് ഡാനിയൽ ഇയാളുടെ മകളും കമ്പനി സിഇഒയുമായ റിനു മറിയം എന്നിവരാണ് അറസ്റ്റിലായത്
തോമസ് ഡാനിയലും കുടുംബവും. Photo: Samayam Malayalam
ഹൈലൈറ്റ്:
- പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ്.
- തോമസ് ഡാനിയലും മകൾ റിനു മറിയവും അറസ്റ്റിൽ.
- സിബിഐ അന്വേഷണം തുടരുന്നതിനിടെയാണ് ഇ.ഡിയുടെ നടപടി.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുഖ്യപ്രതി പിടിയില്‍; മറ്റു പ്രതികള്‍ക്കായി ക്രൈം ബ്രാഞ്ച് അന്യസംസ്ഥാനങ്ങളിലേക്ക്
1600 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് തോമസ് ഡാനിയലിൻ്റെയും റിനുവിൻ്റെയും അറസ്റ്റ് രേഖപ്പെടുത്തിയത്. വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് ഉണ്ടായത്.
കേസിൽ സിബിഐ അന്വേഷണം തുടരുന്നതിനിടെയാണ് ഇ.ഡിയുടെ നടപടിയുണ്ടായത്. തോസ് ഡാനിയലിൻ്റെ ഭാര്യ പ്രഭയ്ക്കെതിരെയും മറ്റ് രണ്ട് പെൺ മക്കൾക്കെതിരെയും അന്വേഷണം തുടരുകയാണ്. പോലീസ് കൈമാറിയ വിവരങ്ങൾ അടിസ്ഥാനമാക്കി ഇ.ഡി മാസങ്ങളായി അന്വേഷണം തുടരുകയാണ്.
പാർട്ടിയാണ് മുഖ്യം; കലക്കു വെള്ളത്തിൽ മീൻ പിടിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനില്ലെന്ന് മുഈൻ അലി
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ സംസ്ഥാനത്താകെ 1362 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തട്ടിപ്പിലൂടെ ലഭിച്ച തുക ബെനാമി നിക്ഷേപമായി വിവിധയിടങ്ങളിൽ പ്രതികൾ നിക്ഷേപിച്ചെന്നുമാണ് ഇ.ഡിയുടെ കണ്ടെത്തൽ. പ്രതികൾ നടത്തിയ ഭൂമിയിടപാട് സംബന്ധിച്ചുള്ള രേഖകളും ഇലക്ട്രോണിക് തെളിവുകളും ഇ.ഡി വിശദമായി പരിശോധിച്ചിരുന്നു. സംസ്ഥാനത്തിന് പുറത്തും തട്ടിപ്പ് നടന്നതായി റിപ്പോർട്ടുകളുണ്ട്.
കോടതിയിലും നാടകീയ രംഗങ്ങൾ; ‘ഇ-ബുൾ ജെറ്റ്’ റിമാൻഡിൽ!
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : two arrested by enforcement directorate in popular finance scam
Malayalam News from malayalam.samayam.com, TIL Network