ദുബായ്> കോവിഡ് വാക്സിൻ എടുക്കാത്ത താമസവിസക്കാർക്കും ദുബായില്‍ പ്രവേശിക്കാമെന്ന് എയർലൈൻസുകൾ. 48 മണിക്കൂറിനിടെയുള്ള പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്, വിമാനത്താവളത്തിൽനിന്ന് യാത്രയ്ക്ക് നാലുമണിക്കൂർ മുമ്പുള്ള റാപിഡ് പരിശോധനാ ഫലം, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) അനുമതി എന്നിവയുണ്ടെങ്കില്‍ ദുബായ് യാത്രയാകാമെന്ന് വിമാന സര്‍വീസ് കമ്പനികള്‍ അറിയിച്ചു.
എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, എയർ വിസ്താര, ഫ്ളൈ ദുബായ് എയർലൈൻസുകളാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍, ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ഇത് സ്ഥിരീകരിച്ചിട്ടില്ല.
ഇന്ത്യയിൽനിന്ന് കോവിഷീൽഡ് രണ്ടു ഡോസും എടുത്ത് 14 ദിവസം കഴിഞ്ഞ താമസവിസക്കാർക്ക് യുഎഇയില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടെന്ന് നേരത്തെ ചില എയർലൈൻസ് കമ്പനികള്‍ ട്രാവൽ ഏജൻസികൾക്ക് നൽകിയ സർക്കുലറിൽ അറിയിച്ചിരുന്നു
കോവിഷീൽഡ് സ്വീകരിച്ച യാത്രക്കാർ തിങ്കളാഴ്ച രാവിലെ ദുബായിൽ ഇറങ്ങിയെന്നും റിപ്പോർട്ടുണ്ട്. എന്നാൽ, ഇന്ത്യയിൽനിന്ന് കോവിഷീൽഡ് വാക്സിനെടുത്തവർക്ക് തൽക്കാലം യുഎഇയിലേക്ക് പ്രവേശിക്കാനാകില്ലെന്ന് യുഎഇ വ്യോമയാന കമ്പനികൾ പിന്നീട് അറിയിച്ചു. യുഎഇയിൽനിന്ന് വാക്സിൻ സ്വീകരിച്ചവർക്കുമാത്രമാണ് അബുദാബിയിലും ഷാർജയിലും പ്രവേശനാനുമതി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..