ഹൈലൈറ്റ്:
- ആകെ ജീവനക്കാരുടെ 20 ശതമാനത്തില്‍ കൂടുതല്‍ പ്രവാസികള്‍ ഉണ്ടാവരുതെന്ന് നിയമം
- ഹൈപ്പര്‍മാര്‍ക്കറ്റുകളിലെയും സൂപ്പര്‍മാര്‍ക്കറ്റുകളിലെയും ജോലികളിലും പ്രവാസികളെ അനുവദിക്കും.
സൗദിയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി മാളുകളിലെ എട്ട് വിഭാഗം ജോലികള്‍ സൗദികള്‍ക്കു മാത്രമാക്കിക്കൊണ്ടുള്ള നിയമം കഴിഞ്ഞയാഴ്ച നിലവില്‍ വന്നിരുന്നു. ബ്രാഞ്ച് മാനേജര്‍, സെക്ഷന്‍ മാനേജര്‍, സെക്ഷന്‍ സൂപ്പര്‍വൈസര്‍, ബ്രാഞ്ച് അസിസ്റ്റന്റ് മാനേജര്‍, സെയില്‍സ് സ്പെഷ്യലിസ്റ്റ്, ഫണ്ട് അക്കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, മാര്‍ക്കറ്റിംഗ് സ്പെഷ്യലിസ്റ്റ്, കസ്റ്റമര്‍ സര്‍വീസ് എന്നീ ജോലികളാണ് സൗദികള്‍ക്കു മാത്രമാക്കിയത്.
Also Read: കൊവിഡ് വാക്സിൻ എടുക്കാന്‍ വിസമ്മതം പ്രകടിപ്പിച്ചാൽ നടപടിയുണ്ടാകും: ഒമാന്‍
ആഗസ്ത് നാല് മുതലാണ് കഴിഞ്ഞ ഏപ്രിലില്‍ പ്രഖ്യാപിച്ച മാളുകളിലെ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പിലായതായി മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. മാളുകളിലെ ക്ലീനിംഗ്, ബാര്‍ബര്‍, കയറ്റിറക്ക് പോലുള്ള ഏതാനും ചെറിയ ജോലികളില്‍ മാത്രമാണ് വിദേശികള്‍ക്ക് ലഭ്യമാവുക. അതേസമയം, മാളിലെ ആകെ ജീവനക്കാരുടെ 20 ശതമാനത്തില്‍ കൂടുതല്‍ പ്രവാസികള്‍ ഉണ്ടാവരുതെന്നും നിയമമുണ്ട്.
ഏപ്രിലില്‍ പ്രഖ്യാപിച്ച നിയമം നടപ്പില്‍ വരുത്താന്‍ 120 ദിവസത്തെ സാവകാശം നല്‍കിയിട്ടും അത് പാലിക്കാതിരിക്കുന്നത് ശരിയല്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ഡെപ്യൂട്ടി മന്ത്രി സത്താം അല്‍ ഹര്‍ബിയുടെ നേതൃത്വത്തിലാണ് മാളുകളില്‍ ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തുന്നത്. മാളുകളിലെ പ്രധാന ജോലികളെല്ലാം സ്വദേശിവല്ക്കരിച്ചതിലൂടെ 15,000 സൗദികള്‍ക്ക് തൊഴില്‍ നല്കാന് കഴിഞ്ഞതായാണ് മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍.
അതേസമയം, മാളുകളിലെ കഫേകള്‍, റെസ്റ്റൊറന്റുകള്‍ എന്നിവിടങ്ങിലെ ചെറിയ ജോലികള്‍ വിദേശികള്‍ക്കായി നീക്കിവച്ചിട്ടുണ്ട്. കഫേകളില്‍ 50 ശതമാനം, റെസ്റ്റൊറന്റുകളില്‍ 40 ശതമാനം എന്നിങ്ങനെയാണ് സ്വദേശിവല്‍ക്കരണത്തിന്റെ തോത്. ഹൈപ്പര്‍മാര്‍ക്കറ്റുകളിലെയും സൂപ്പര്‍മാര്‍ക്കറ്റുകളിലെയും ജോലികളിലും പ്രവാസികളെ അനുവദിക്കും. രാജ്യത്തെ റെസ്റ്റൊറന്റുകള്‍, കഫേകള്‍ എന്നിവിടങ്ങളിലെ സെയില്‍സ് ഔട്ട്ലെറ്റുകള്, പ്രധാന സപ്ലൈ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലെ നിശ്ചിത ശതമാനം ജോലികളും സൗദികള്‍ക്ക് മാത്രമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.
ബലിയിടാൻ പോയ വിദ്യാർഥിയെക്കൊണ്ട് പിഴയടപ്പിച്ചു ; പോലീസുകാരന് സസ്പെൻഷൻ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : checking to see if expatriates are working illegally in saudi malls
Malayalam News from malayalam.samayam.com, TIL Network